For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമിന്റെ പുതിയ ടി20 നായകന്‍ ആരാവണം? രോഹിതല്ല, സുനില്‍ ഗവാസ്‌കര്‍ നിര്‍ദേശിക്കുന്നു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലി സ്ഥാനമൊഴിയുമെന്ന വാര്‍ത്തയെ ഞെട്ടലോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. ഏറെ നാളുകളായി ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടായിരുന്നെങ്കിലും വിരാട് കോലി തന്നെ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചതോടെ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്. യുഎഇയില്‍ നടക്കുന്ന ടി20 ലോകകപ്പോടെയാവും കോലി നായകസ്ഥാനം ഒഴിയുക. അതിനാല്‍ത്തന്നെ യുഎഇയില്‍ കിരീടത്തോടെ കോലിക്ക് നായകസ്ഥാനത്ത് നിന്ന് യാത്രയയപ്പ് നല്‍കാനാവും ഇന്ത്യന്‍ ടീം ശ്രമിക്കുകയെന്നുറപ്പ്.

1

ഇന്ത്യയുടെ പുതിയ ടി20 നായകനായി രോഹിത് ശര്‍മയുടെ പേരാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച രോഹിത് ബാറ്റ്‌സ്മാനെന്ന നിലയിലും സമീപകാലത്തായി മിന്നും ഫോമിലാണ്. സീനിയര്‍ താരമായ രോഹിതിന് ഇന്ത്യയുടെ ടി20 നായകസ്ഥാനം നല്‍കണമെന്നത് ഏറെ നാളുകളായി ആരാധകരടക്കം ആവിശ്യപ്പെടുന്ന കാര്യവുമാണ്. എന്നാല്‍ രോഹിത്തിനെ കൂടാതെ ഇന്ത്യയുടെ ടി20 നായകസ്ഥാനത്തേക്ക് മറ്റ് ചില താരങ്ങളുടെ പേരുകളും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്..

Also Read: ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

2

ഇപ്പോഴിതാ ഇന്ത്യയുടെ ടി20 നായകനായി എത്തേണ്ടത് ആരാണെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ സുനില്‍ ഗവാസ്‌കര്‍. 'ഇന്ത്യ ഒരു പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കെ എല്‍ രാഹുലിനെ നായകനാക്കാവുന്നതാണ്. വളരെ മികച്ച പ്രകടനം നടത്തുന്നവനാണവന്‍.

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

3

ഇംഗ്ലണ്ടില്‍ത്തന്നെ മികച്ച ബാറ്റിങ് പ്രകടനമാണ് അവന്‍ നടത്തിയത്. 50 ഓവര്‍ ക്രിക്കറ്റിലും ഐപിഎല്ലിലും അവന്‍ തിളങ്ങുന്നുണ്ട്. വൈസ് ക്യാപ്റ്റനായെങ്കിലും അവനെ പരിഗണിക്കാം. ഐപിഎല്ലിലൂടെ തന്റെ നായകമികവ് എന്തെന്ന് അവന്‍ കാണിച്ച് തന്നിട്ടുള്ളതാണ്. നായകസ്ഥാനം അവന്റെ ബാറ്റിങ്ങിനെ ഒരു തരത്തിലും ബാധിക്കാനിടയില്ല. അവന്റെ പേരും പരിഗണനക്ക് എടുക്കാവുന്നതാണ്'-സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

4

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് കെ എല്‍ രാഹുല്‍. 2018ന് ശേഷം കളിച്ച എല്ലാ സീസണിലും 550ന് മുകളില്‍ റണ്‍സ് നേടാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. നായകന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റ് ചെയ്യാന്‍ സാധിക്കുമെങ്കിലും ടീമിനെ ഒത്തൊരുമയോടെ കൊണ്ടുപോകാന്‍ രാഹുല്‍ പലപ്പോഴും പരാജയപ്പെടാറുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയുടെ നായകനായി കെ എല്‍ രാഹുല്‍ എത്താനുള്ള സാധ്യത കുറവാണ്.

Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

5

രോഹിത് ശര്‍മയെപ്പോലെ മികവ് തെളിയിച്ച ഒരു നായകന്‍ ടീമിലുള്ളതിനാല്‍ത്തന്നെ മറ്റൊരു താരത്തിന് നായക പദവി ലഭിക്കുക പ്രയാസമാണ്. രോഹിതിന്റെ കീഴില്‍ മുംബൈ ഇന്ത്യന്‍സില്‍ കളിച്ച് വളര്‍ന്ന താരങ്ങളാണ് ഇന്ന് ഇന്ത്യന്‍ ടീമിലുള്ള മിക്കവരും. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,ജസ്പ്രീത് ബുംറ തുടങ്ങിയവരെല്ലാം ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സിന്റെയും ഇന്ത്യയുടെ ടി20 ടീമിന്റെയും ഭാഗമായിട്ടുള്ളവരാണ്. ഇവരെയെല്ലാം രോഹിത് ശര്‍മക്ക് നന്നായി അറിയാവുന്നതിനാല്‍ നായകനെന്ന നിലയിലേക്ക് എത്തിയാലും വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ല.

Also Read: IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

6

Also Read: IPL 2021: സിഎസ്‌കെ x മുംബൈ ഇന്ത്യന്‍സ്, രണ്ട് ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ

വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറ,റിഷഭ് പന്ത് എന്നിവരും കൂടി വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണനയിലുണ്ടെന്നാണ് പിടി ഐയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബുംറക്ക് നായക പദവി നല്‍കി സമ്മര്‍ദ്ദം നല്‍കാനുള്ള സാധ്യത കുറവാണ്. എന്നാല്‍ ഭാവി താരമെന്ന് പരിഗണിച്ച് ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്ന റിഷഭ് പന്തിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാനും സാധ്യതയുണ്ട്.

Story first published: Friday, September 17, 2021, 11:09 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+