Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സിഎസ്‌കെ വീണ്ടും കപ്പടിക്കും! മുംബൈ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കെപി

1

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ ഞായറാഴ്ച ആംരഭിക്കാനിരിക്കെ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുകഴ്ത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. സിഎസ്‌കെ ഇത്തവണ കിരീടം നേടാനുള്ള സാധ്യത കൂടൂതലാണെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഞായറാഴ്ച ദുബായില്‍ സിഎസ്‌കെയും നിലവിലെ ചാംപ്യന്‍മാരായ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സും തമ്മിലാണ് രണ്ടാംഘട്ടത്തിലെ ഉദ്ഘാടന മല്‍സരം.

ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ മിന്നുന്ന പ്രകടനമായിരുന്നു സിസ്‌കെയുടേത്. സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുണ്ടായിരുന്നു. ഏഴു മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാന്‍ സിഎസ്‌കെയ്ക്കു കഴിഞ്ഞു. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ എന്നിവരോടു മാത്രമാണ് സിഎസ്‌കെ തോല്‍വി വഴങ്ങിയത്.

 സിഎസ്‌കെ ആശ്ചര്യപ്പെടുത്തി

സിഎസ്‌കെ ആശ്ചര്യപ്പെടുത്തി

ഈ സീസണിന്റെ ആദ്യപാദത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തിയതായി പീറ്റേഴ്‌സന്‍ പറഞ്ഞു. ഇത്രയും നന്നായി അവര്‍ പെര്‍ഫോം ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിലില്‍ ഐപിഎല്ലിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിനു മുമ്പ് വയസ്സന്‍ പടയെന്നു എല്ലാവരും സിഎസ്‌കെയെക്കുറിച്ച് എഴുതിയിരുന്നു. അതുകൊണ്ടു തന്നെ അവര്‍ വളരെ നന്നായി പെര്‍ഫോം ചെയ്തത് ആശ്ചര്യപ്പെടുത്തി. നാലു മാസത്തെ ബ്രേക്കിനു ശേഷം വീണ്ടും കളിക്കുമ്പോള്‍ അതു അവരെ എങ്ങനെ ബാധിച്ചിട്ടുണ്ടാവുമെന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. പഴയ താളത്തിലേക്കു തിരിച്ചെത്താന്‍ ചിലപ്പോള്‍ സിഎസ്‌കെയ്ക്കു കുറച്ചു സമയം വേണ്ടിവന്നേക്കും. പ്രത്യേകിച്ചും പ്രായമേറിയ താരങ്ങള്‍ക്കായിരിക്കും കൂടുതല്‍ വെല്ലുവിളി. അവര്‍ തയ്യാറാണെങ്കില്‍ അടുത്ത കുറച്ച് ആഴ്ചകള്‍ സിഎസ്‌കെയെ സംബന്ധിച്ച് അവിസ്മരണീയമായിരിക്കും. ഇത്തവണ അവര്‍ നാലാം കിരീടം നേടാനുള്ള സാധ്യത കൂടുതലാണ്, പലരും ചിന്തിക്കാത്ത കാര്യമായിരുന്നു ഇതെന്നും കെപി തന്റെ കോളത്തില്‍ കുറിച്ചു.

 മുംബൈ സൂക്ഷിക്കണം

മുംബൈ സൂക്ഷിക്കണം

പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു നില്‍ക്കുന്ന മുംബൈ ഇന്ത്യന്‍സിന് മുന്നറിയിപ്പ് നല്‍കാന്‍ പീറ്റേഴ്‌സന്‍ മറന്നില്ല. എല്ലായ്‌പ്പോഴും ടൂര്‍ണമെന്റില്‍ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ. ഇത്തവണ അവര്‍ ഇതു മാറ്റിയെടുക്കേണ്ടത് പ്രധാനമെന്നു അദ്ദേഹം നിരീക്ഷിച്ചു.
ആദ്യത്തെ കുറച്ച് മല്‍സരങ്ങളില്‍ തോറ്റ ശേഷം ടൂര്‍ണമെന്റിന്റെ അവസാനത്തിലേക്കു ഉജ്ജ്വല പ്രകടനം നടത്തുന്ന ടീമാണ് മുംബൈ. എന്നാല്‍ ഈ സീസണില്‍ നമ്മള്‍ ടൂര്‍ണമെന്റിന്റെ അവസാനത്തില്‍ ഇപ്പോള്‍ തന്നെ എത്തിനില്‍ക്കുകയാണ്. മുംബൈ ഇനി മൂന്നോ, നാലോ മല്‍സരങ്ങളില്‍ തോല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം വളരെ കുറച്ചു സമയം മാത്രമേ ശരിയായ ട്രാക്കിലേക്ക് കയറാന്‍ അവരുടെ മുന്നിലുള്ളൂ. കിരീടം നിലനിര്‍ത്തുകയാണ് മുംബൈയുടെ ലക്ഷ്യമെങ്കില്‍ ആദ്യ ബോള്‍ മുതല്‍ അവര്‍ തയ്യാറായി നില്‍ക്കണം. ടീമിലെ പ്രതിഭാശാലികളായ കളിക്കാരുടെ സാന്നിധ്യം പരിഗണിക്കുമ്പോള്‍ അവര്‍ക്കു അതിനുള്ള ശേഷിയുണ്ടെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി.

 സിഎസ്‌കെയുടെ കഴിഞ്ഞ സീസണിലെ പ്രകടനം

സിഎസ്‌കെയുടെ കഴിഞ്ഞ സീസണിലെ പ്രകടനം

യുഎഇയില്‍ നടന്ന 2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ സിഎസ്‌കെയുടെ പ്രകടനം നിരാശാജനകമായിരുന്നു. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന അവരുടെ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ട സീസണ്‍ കൂടിയായിരുന്നു ഇത്. ചരിത്രത്തിലാദ്യമായി പ്ലേഓഫിലെത്താതെ ധോണിക്കും സംഘത്തിനും മടങ്ങേണ്ടിവന്നു. ആദ്യ റൗണ്ട് മല്‍സരങ്ങളിലെ മോശം പ്രകടനമായിരുന്നു അവര്‍ക്കു വിനയായത്. അവസാന റൗണ്ടുകളില്‍ തുടര്‍ വിജയങ്ങളുമായി സിഎസ്‌കെ ശക്തമായി തിരിച്ചുവന്നെങ്കിലും അപ്പോഴേക്കും വൈകിപ്പോയിരുന്നു.
ഈ സീസണില്‍ തുടക്കം മുതല്‍ ഗംഭീര ഫോമിലായിരുന്നു സിഎസ്‌കെ. ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ സാന്നിധ്യവും സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയുടെ തിരിച്ചുവരവുമെല്ലാം സിഎസ്‌കെയ്ക്കു പുത്തനുണര്‍വാണ് നല്‍കിയത്. അലിയായിരുന്നു സിഎസ്‌കെയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. മൂന്നാം നമ്പറില്‍ അതിവേഗം റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിനെ മികച്ച സ്‌കോറിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കു വഹിച്ചു.

Story first published: Friday, September 17, 2021, 19:13 [IST]
Other articles published on Sep 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+