For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ രോഹിത് നായകനായി തിളങ്ങിയാല്‍ ഏകദിന ക്യാപ്റ്റന്‍സ്ഥാനവും നല്‍കണം- മദന്‍ ലാല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുന്ന നിലയിലേക്കാണ് വിരാട് കോലിയുടെ ടി20 നായകസ്ഥാനത്ത് നിന്നുള്ള പിന്മാറ്റവും പിന്നാലെ പുറത്തുവന്ന ടീമിനുള്ളിലെ പ്രശ്‌നങ്ങളും. ക്രിക്കറ്റ് ലോകത്ത് പരസ്യമായ രഹസ്യമായ വിരാട് കോലി-രോഹിത് ശര്‍മ പോര് തന്നെയാണ് കോലി നായകസ്ഥാനം ഒഴിയാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Rohit Sharma will succeed Virat Kohli as T20I skipper | Oneindia Malayalam
1

രോഹിതിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ കോലി ഇടപെട്ടെന്നും കോലിയുടെയും രവി ശാസ്ത്രിയുടെയും ഏകാധിപത്യ നിലപാടിനോട് രോഹിത്തിന് എതിര്‍പ്പുണ്ടെന്നുമാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റിനുള്ളിലെ അടി ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. യുഎഇ ലോകകപ്പില്‍ ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Also Read: ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത്, എന്നാല്‍ വൈസ് ക്യാപ്റ്റനാര്? സാധ്യതാ പട്ടികയില്‍ മൂന്നുപേര്‍

2

കോലി കളമൊഴിയുന്നതോടെ ടി20 നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മ തന്നെ എത്താനാണ് സാധ്യത കൂടുതല്‍. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് കരിയറിലെ ഏറ്റവും ഫോമിലുള്ള സമയമാണിതെന്നും പറയാം. മുംബൈ ഇന്ത്യന്‍സ് ടീമിലെ താരങ്ങളാണ് ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം ആളുകളും. അതിനാല്‍ത്തന്നെ രോഹിത് ശര്‍മയെ നായകസ്ഥാനത്തേക്കെത്തിക്കുന്നത് ടീമിനും ഗുണം ചെയ്‌തേക്കും.

Also Read: 'വിരാട് കോലി ഇന്ത്യയുടെ ടി20 നായക സ്ഥാനമൊഴിയുന്നത് നല്ല തീരുമാനം', മൂന്ന് കാരണങ്ങളിതാ

3

ഇപ്പോഴിതാ രോഹിത് ശര്‍മ ടി20 നായകനായി തിളങ്ങിയാല്‍ ഏകദി നായകസ്ഥാനം കൂടി നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. 'രോഹിത് ശര്‍മ അവിടെ ഉള്ളതിനാല്‍ത്തന്നെ മറ്റൊരു താരത്തെ നായകനാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയുണ്ടായേക്കുമെന്ന് കരുതുന്നില്ല. മുംബൈ ഇന്ത്യന്‍സ് നായകനായുള്ള അവന്റെ പ്രകടനം വളരെ മികച്ചതാണ്.

Also Read: കോലി ടി20 സ്ഥാനമൊഴിയുന്നു, പകരം രോഹിത് ശര്‍മയോ? മൂന്ന് താരങ്ങള്‍ പരിഗണനയില്‍

4

ബിസിസി ഐ സെക്രട്ടറി ജയ് ഷായുടെ വാക്കുകളും രോഹിത് എത്തുമെന്ന് തന്നെയാണ്.നിലവിലെ ടീമിന്റെ വൈസ് ക്യാപ്റ്റനായ രോഹിത് വളരെയധികം അനുഭവസമ്പത്തുള്ള താരം കൂടിയാണ്. ടി20 ഫോര്‍മാറ്റില്‍ രോഹിതിന് പകരം മറ്റൊരാളെ തേടേണ്ട കാര്യമില്ല. 50 ഓവറിലും ടെസ്റ്റിലും നായകനായി തുടരുമെന്നാണ് കോലി പറഞ്ഞത്. ഐസിസി കിരീടം നേടാനായില്ലെങ്കിലും മികച്ച ബെഞ്ച് കരുത്ത് സൃഷ്ടിക്കാന്‍ കോലിക്കായി.

Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

5

50 ഓവര്‍ നായകസ്ഥാനത്തേക്ക് രോഹിത് എത്തുമോയെന്നത് രോഹിതിന്റെ പ്രകടനത്തെ ആശ്രയിച്ചിരിക്കും. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലും രോഹിതിന് തിളങ്ങാനായാല്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ രോഹിതിന്റെ പേരും എത്തിയേക്കാം. മികച്ച ഫലം ഇക്കാലയളവില്‍ ഉണ്ടാക്കിയാല്‍ മാത്രമെ ഇത് സാധ്യമാവു.50 ഓവറിലും നായകനാവാനുള്ള മികവ് രോഹിതിനുണ്ട്'-മദന്‍ ലാല്‍ പറഞ്ഞു.

Also Read: IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

6

എന്നാല്‍ രോഹിത്തിന്റെ പ്രായം പ്രശ്‌നമാണ്. 34 വയസ് പിന്നിട്ടതിനാല്‍ ഇനി എത്രനാളെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോള്‍ ടെസ്റ്റിലും അദ്ദേഹം സജീവമായതോടെ പരിക്കേല്‍ക്കാനുള്ള സാധ്യതയും ഉയര്‍ന്നിട്ടുണ്ട്. ടി20 നായകസ്ഥാനത്തേക്ക് രോഹിതിനെ പരിഗണിച്ചാല്‍ത്തന്നെ അധിക വര്‍ഷം കരിയര്‍ അദ്ദേഹത്തിന് ബാക്കിയില്ല. 2022ന്റെ തുടക്കം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ രോഹിതിന്റെ ഈ ലോകകപ്പിലെ പ്രകടനം ആശ്രയിച്ചായിരിക്കും മറ്റ് കാര്യങ്ങള്‍.

Also Read: IPL 2021: സിഎസ്‌കെ x മുംബൈ ഇന്ത്യന്‍സ്, രണ്ട് ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ

7

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ക്കണ്ട് ടീമിനെ വാര്‍ത്തെടുക്കേണ്ടത് അത്യാവശ്യമാണ്. രോഹിത് ശര്‍മയും വിരാട് കോലിയും പടിയിറങ്ങുന്നതിന് മുമ്പായി മറ്റൊരു യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ട്. പ്രധാനമായും കെ എല്‍ രാഹുലിന്റെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. പരിമിത ഓവറിലെ ഇന്ത്യയുടെ വിശ്വസ്തനാണ് രാഹുല്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ് രാഹുല്‍. അതിനാല്‍ത്തന്നെ ടി20 യില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാനാണ് സാധ്യത.

Also Read: IPL 2021: അന്താരാഷ്ട്ര കരിയറിലെ മികവ് രോഹിതിന് ഐപിഎല്ലില്‍ കാട്ടാനാവുന്നില്ല- സാബ കരീം

8

Also Read: IPL 2021: 'യുഎഇയില്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണം', ടീമുകള്‍ക്ക് ഉപദേശവുമായി ആകാശ് ചോപ്ര

ശ്രേയസ് അയ്യര്‍,റിഷഭ് പന്ത് എന്നിവരും നായകസ്ഥാനത്തേക്ക് പരിഗണിക്കാവുന്നവരാണ്. രണ്ട് പേരും ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് മികവ് കാട്ടിയവരാണ്. ശ്രേയസ് അയ്യര്‍ ഇന്ത്യ എ ടീമിനെയും ആഭ്യന്തര ക്രിക്കറ്റിലും നായകനെന്ന നിലയില്‍ തിളങ്ങിയവരാണ്. ഇന്ത്യയുടെ ഭാവി നായകന്മാരായി ഇവരെയെല്ലാം വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.

Story first published: Friday, September 17, 2021, 15:48 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+