For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത്, എന്നാല്‍ വൈസ് ക്യാപ്റ്റനാര്? സാധ്യതാ പട്ടികയില്‍ മൂന്നുപേര്‍

മുംബൈ: ഇന്ത്യയുടെ ടി20 നായകസ്ഥാനം വരാനിരിക്കുന്ന യുഎഇ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഒഴിയുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏറെ നാളുകള്‍ നീണ്ടുനിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് വിരാട് കോലി തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. ടി20 ഫോര്‍മാറ്റില്‍ നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികച്ച റെക്കോഡ് കോലിക്ക് അവകാശപ്പെടാം. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും നായകനാവുന്നത് ഇപ്പോള്‍ കോലിയെ ബാധിച്ചിരിക്കുകയാണ്.

1

കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും കോലിയുടെ പേരിലില്ല. സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനമാണ് കോലി നടത്തുന്നത്. വലിയ സ്‌കോര്‍ നേടാനും പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തിലാണ് കോലി ഇത്തരമൊരു സുപ്രധാന തീരുമാനത്തിലേക്കെത്തിയത്. കോലി നായകസ്ഥാനം ഒഴിയുന്നതോടെ പകരക്കാരനായി എത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് രോഹിത് ശര്‍മക്കാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത് ശര്‍മ.

Also Read: ദ്രാവിഡ്, ധോണി, കോലി, ഏറ്റവും മികച്ച നായകനാര്? റാങ്കിങ് നല്‍കി മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന

2

രോഹിത് മികച്ച ഫോമില്‍ തുടരുന്ന സാഹചര്യത്തില്‍ മറ്റൊരു നായകനെത്തേടി ഇന്ത്യ പോകാന്‍ സാധ്യത വളരെ കുറവാണ്. എന്നാല്‍ വൈസ് ക്യാപ്റ്റനായി ആരാവും എത്തുകയെന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി എത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ ഭാവി നായകന്മാരിലൊരാളായി വിലയിരുത്തപ്പെടുന്ന താരമാണ് കെ എല്‍ രാഹുല്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ രാഹുലിന് ഇന്ത്യയുടെ ടി20 ടീമില്‍ നിര്‍ണ്ണായക സ്ഥാനവുമുണ്ട്. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകനാണ് കെ എല്‍ രാഹുല്‍. നായകനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനവും ഇതിനോടകം നടത്താന്‍ രാഹുലിനായിട്ടുണ്ട്. അതിനാല്‍ത്തന്നെ ടി20 ഫോര്‍മാറ്റില്‍ വൈസ് ക്യാപ്റ്റനായി രാഹുലിനെ നിയമിക്കാന്‍ സാധ്യത കൂടുതലാണ്. 49 ടി20യില്‍ നിന്ന് 39.92 ശരാശരിയില്‍ 1557 റണ്‍സ് രാഹുല്‍ നേടിയിട്ടുണ്ട്. നിലവിലെ ഫോമും ഇന്ത്യന്‍ ടീമിലെ സാഹചര്യവും വിലയിരുത്തുമ്പോള്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് കെ എല്‍ രാഹുലിന് തന്നെയാണ്.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഇന്ത്യയുടെ സ്റ്റാര്‍ പേസറാണ് ജസ്പ്രീത് ബുംറ. ലോക ക്രിക്കറ്റിലെ നിലവിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളായി ബുംറയെ വിലയിരുത്താം. ടി20 ഫോര്‍മാറ്റില്‍ സവിശേഷ മികവാണ് അദ്ദേഹത്തിനുള്ളത്. റണ്‍സ് വിട്ടുകൊടുക്കാന്‍ നല്ല മടികാട്ടുന്ന ബുംറ ഡെത്ത് ഓവറുകളില്‍ കളി പിടിച്ചെടുക്കുന്ന അത്ഭുത ബൗളറാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍ താരമായ ബുംറ രോഹിത് ശര്‍മയുടെ വിശ്വസ്തനുമാണ്. ഇതുവരെ ഇന്ത്യ വലിയൊരു ഉത്തരവാദിത്തം ബുംറക്ക് നല്‍കിയിട്ടില്ല. അതിനാല്‍ത്തന്നെ ടി20 ഫോര്‍മാറ്റില്‍ ബുംറയെ വൈസ് ക്യാപ്റ്റനാക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

27കാരനായ ബുംറ 49 ടി20യില്‍ നിന്ന് 59 വിക്കറ്റാണ് ഇന്ത്യക്കായി നേടിയത്. ഇക്കോണമി 6.67. 11 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 99 ഐപിഎല്ലില്‍ നിന്ന് 7.4 ഇക്കോണമിയില്‍ 115 വിക്കറ്റും ബുംറയുടെ പേരിലുണ്ട്.

Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

റിഷഭ് പന്ത്

റിഷഭ് പന്ത്

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്ത്. ചുരുങ്ങിയ കാലംകൊണ്ട് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മാറാന്‍ റിഷഭ് പന്തിന് സാധിച്ചു. ടി20 ഫോര്‍മാറ്റില്‍ അസാമാന്യ ബാറ്റിങ് മികവുള്ള താരമാണ് റിഷഭ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ കൂടിയാണ് റിഷഭ്. ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ 2021 സീസണിന്റെ ആദ്യ പാദത്തില്‍ റിഷഭിനെ ഡല്‍ഹി നായകസ്ഥാനത്തേക്കെത്തിച്ചു. രണ്ടാം പാദത്തിലും റിഷഭ് നായകനായി തുടരുമെന്ന് ഡല്‍ഹി അറിയിച്ചിട്ടുമുണ്ട്. ഇന്ത്യയുടെ ഭാവി താരമെന്ന് വിലയിരുത്തപ്പെടുന്ന റിഷഭിനെ വൈസ് ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടുവരേണ്ടത് ടീമിനും അത്യാവശ്യമാണ്.

Story first published: Friday, September 17, 2021, 10:57 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+