For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: അന്താരാഷ്ട്ര കരിയറിലെ മികവ് രോഹിതിന് ഐപിഎല്ലില്‍ കാട്ടാനാവുന്നില്ല- സാബ കരീം

മുംബൈ: ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സനത് ജയസൂര്യ,റിക്കി പോണ്ടിങ് തുടങ്ങി പല ഇതിഹാസങ്ങളും കളിച്ചിട്ടുള്ള മുംബൈ ഇന്ത്യന്‍സ് അഞ്ച് തവണയാണ് ഐപിഎല്ലില്‍ കിരീടം ഉയര്‍ത്തിയത്. ഇത്തവണ ഹാട്രിക് കിരീടമാണ് മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടുന്നത്. മുംബൈയുടെ അഞ്ച് കിരീട നേട്ടത്തിന് പിന്നിലും രോഹിത് ശര്‍മയെന്ന നായകന്റെ മികവാണ്.

1

ഐപിഎല്ലില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള താരം കൂടിയാണ് രോഹിത്. മുംബൈ ടീമിന്റെ ഓപ്പണറായ അദ്ദേഹം 2020ലെ ഐപിഎല്‍ ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ മുംബൈയെ വിജയത്തിലേക്കെത്തിച്ചിരുന്നു. 2021 സീസണിന്റെ ആദ്യ പാദം അവസാനിക്കുമ്പോള്‍ നാല് ജയവും മൂന്ന് തോല്‍വിയും ഉള്‍പ്പെടെ നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. 35.71 ശരാശരിയില്‍ 250 റണ്‍സാണ് ആദ്യ പാദത്തില്‍ രോഹിത് നേടിയത്.

Also Read: IPL 2021: ഏറ്റവും കൂടുതല്‍ 'ഡെക്കായത്' ഏത് ടീമിന്റെ താരങ്ങള്‍, നാണക്കേടിന്റെ തലപ്പത്ത് മുംബൈ, പട്ടിക

2

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള രോഹിതിന് ഇതേ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാനാവുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സാബ കരീം. 'രോഹിത് ശര്‍മ തന്റെ ഐപിഎല്ലിലെ ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. അവന്‍ മുംബൈ ഇന്ത്യന്‍സ് നായകനാണ്. അവന്റെ കീഴില്‍ ടീം ട്രോഫികള്‍ നേടിയിട്ടുമുണ്ട്. അത് മറ്റൊരു കാര്യമാണ്.

Also Read: T20 World Cup 2021: 'ടീമില്‍ ഒരു പേസ് ബൗളര്‍ കൂടി വേണം, ഇല്ലെങ്കില്‍ തിരിച്ചടി', മൂന്ന് കാരണങ്ങളിതാ

3

മുംബൈ നിരയില്‍ നിരവധി മാച്ച് വിന്നര്‍മാരുള്ളതിനാല്‍ അവന്റെ പ്രകടനത്തിന് വലിയ ശ്രദ്ധകൊടുക്കുന്നില്ല. ടീമിലെ അവന്റെ പ്രധാന റോള്‍ ബാറ്റ്‌സ്മാനെന്ന നിലയിലാണ്. എല്ലാത്തവണ ഐപിഎല്ലിനെത്തുമ്പോഴും അവന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരിക്കും. എന്നാല്‍ ഐപിഎല്ലിലെത്തുമ്പോള്‍ ഈ മികച്ച ഫോം തുടരാനാവില്ല'-ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സാബ കരീം പറഞ്ഞു.

Also Read: IPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂ

4

മുംബൈ ഇന്ത്യന്‍സ് സംതുലിതമായ ടീമാണ്. ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ,ഹര്‍ദിക് പാണ്ഡ്യ എന്നിവരൊക്കെ ബാറ്റുകൊണ്ട് ടീമിന് വിജയം നേടിക്കൊടുക്കാന്‍ കെല്‍പ്പുള്ളവരായി ടീമിലുണ്ട്. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ,ട്രന്റ് ബോള്‍ട്ട്,രാഹുല്‍ ചഹാര്‍ എന്നിവരൊക്കെ മികവ് കാട്ടുന്നുമുണ്ട്.

Also Read: 'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍

5

രോഹിത് ശര്‍മയുടെ ബാറ്റിങ്ങിനെ മുംബൈ ഒരു പരിധിയില്‍ കൂടുതല്‍ ആശ്രയിക്കുന്നില്ല. രോഹിതിന്റെ അന്താരാഷ്ട്ര ടി20യിലെ പ്രകടനത്തിന്റെ അത്ര മികവ് ഐപിഎല്ലിലെ അദ്ദേഹത്തിന്റെ പ്രകടനത്തിനില്ല എന്ന് വ്യക്തം. 111 ടി20യില്‍ നിന്ന് 32.18 ശരാശരിയില്‍ 2864 റണ്‍സാണ് രോഹിത് ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയത്. 138.96 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്.

Also Read: IPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജു

6

ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാല്‍ 207 മത്സരത്തില്‍ നിന്ന് നേടിയത് 5480 റണ്‍സ്.ശരാശരി 31.49ഉും സ്‌ട്രൈക്കറേറ്റ് 130.51ഉുമാണ്.ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയുമാണ് രോഹിതിന്റെ പേരിലുള്ളത്. അന്താരാഷ്ട്ര ടി20 കരിയറുമായി ഇത് താരതമ്യപ്പെടുത്തുമ്പോള്‍ ഐപിഎല്ലിലെ പ്രകടനം മോശമാണെന്ന് വ്യക്തം.

Also Read: T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഗംഭീര്‍, അശ്വിന് ഇടമില്ല

7

ചില സമയങ്ങളില്‍ ക്യാപ്റ്റന്‍സി ഒരു താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും സാബ വിലയിരുത്തി. 'ചില സമയങ്ങളില്‍ താരങ്ങള്‍ ക്യാപ്റ്റന്‍സിയില്‍ കൂടുതലായി ശ്രദ്ധിക്കുന്നതോടെ ബാറ്റിങ്ങിലെ ശ്രദ്ധ നഷ്ടപ്പെടുന്നു. നിങ്ങള്‍ ഒരു ബാറ്റ്‌സ്മാനായ നായകനാണെങ്കില്‍ ആദ്യ റോള്‍ ബാറ്റുകൊണ്ട് റണ്‍സ് നേടുകയെന്നതാണ്. ദീര്‍ഘനാളുകളായി ക്യാപ്റ്റനായി തുടരുമ്പോള്‍ ശ്രദ്ധയും മുന്നൊരുക്കവുമെല്ലാമായി നിങ്ങള്‍ തിരക്കിലായിരിക്കും.

Also Read: IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

8

Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

ക്യാപ്റ്റനെന്ന നിലയിലേക്കാള്‍ കൂടുതല്‍ ബാറ്റിങ് ബൗളിങ് പദ്ധതികളില്‍ ശ്രദ്ധ നല്‍കാനാവണം. ബാറ്റ്‌സ്മാനായ ക്യാപ്റ്റന്‍ ബാറ്റുകൊണ്ട് കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് വളരെ പ്രധാനപ്പെട്ടതാണ്. രോഹിതിന്റെ ബാറ്റിങ്ങില്‍ നിന്ന് ഇത്തരമൊരു മാറ്റം ഞാന്‍ പ്രതീക്ഷിക്കുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലൂടെയായിരിക്കില്ല അവന്‍ ഇത്തരമൊരു മാറ്റം വരുത്തുകയെന്ന് കരുതാം'-സാബ കരീം കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, September 16, 2021, 14:02 [IST]
Other articles published on Sep 16, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+