വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ പരിശീലകനായി ഒപ്പമുണ്ടായിരുന്നത് രാഹുല്‍ ദ്രാവിഡായിരുന്നു. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ ഇംഗ്ലണ്ട് പര്യടനത്തിലായതിനാല്‍ രണ്ടാം നിര ടീമുമായാണ് ഇന്ത്യ ശ്രീലങ്കന്‍ പരമ്പരക്ക് പോയത്. ഇന്ത്യന്‍ ടീമില്‍ പേസറായി ദീപക് ചഹാറുമുണ്ടായിരുന്നു. ഓള്‍റൗണ്ട് മികവുകൊണ്ട് ദീപക് കൈയടി നേടിയ പരമ്പരയായിരുന്നു ഇത്.

IPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂIPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂ

1

ഇപ്പോഴിതാ പരമ്പരക്കിടെ രാഹുല്‍ ദ്രാവിഡുമായി ഉണ്ടായ രസകരമായ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ യുവ പേസര്‍ ദീപക് ചഹാര്‍. 'ഞങ്ങള്‍ ശ്രീലങ്കയില്‍ എത്തിയപ്പോള്‍ രാഹുല്‍ ദ്രാവിഡ് സാര്‍ ആദ്യം എന്നോട് ചോദിച്ചത് എന്റെ പ്രായമാണ്. 28 വയസാണെന്നും അധികം വൈകാതെ 29ലേക്ക് കടക്കുമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ ദ്രാവിഡ് സാറിന്റെ മുഖഭാവം ഇത് നിന്റെ യഥാര്‍ത്ഥ വയസോ അതോ ക്രിക്കറ്റിലെ വയസോ എന്ന നിലയിലായിരുന്നു. എന്റെ അച്ഛന്‍ ഒരു എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍ത്തന്നെ എന്റെ വയസ് മാത്രം മാറിപ്പോവാന്‍ ഒരു സാധ്യതയുമില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു'-രാഹുല്‍ ചഹാര്‍ ആകാശ് ചോപ്രയുടെ യുട്യൂബ് പേജിലുള്ള സംഭാഷണത്തിനിടെ പറഞ്ഞു.

Also Read: IPL 2021: ഓരോ ടീമിന്റെയും ഏറ്റവും ശക്തനായ താരവും ദുര്‍ബലനായ താരവുമാര്? പട്ടിക ഇതാ

2

'രാഹുല്‍ സാര്‍ എന്നോട് വളരെ ഗൗരവത്തോടെ പറഞ്ഞത് ടെസ്റ്റ് കരിയറിനെക്കുറിച്ചാണ്. നാല്-അഞ്ച് വര്‍ഷത്തെ ടെസ്റ്റ് കരിയര്‍ എന്നില്‍ ബാക്കിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതെന്റെ മനസില്‍ ഇപ്പോഴും നില്‍ക്കുന്നു.അദ്ദേഹം എപ്പോഴും എന്നെ ഒരു ടെസ്റ്റ് ബൗളറെന്ന നിലയില്‍ പരിഗണിക്കാറുണ്ട്. ഇന്ത്യന്‍ എ ടീമിന്റെ ചുവന്നബോള്‍ മത്സരങ്ങളില്‍ അവസരം തരാറുമുണ്ട്. അദ്ദേഹത്തിന് കീഴില്‍ കളിച്ചപ്പോഴെല്ലാം ബാറ്റുകൊണ്ട് മാത്രമല്ല,പന്തുകൊണ്ടും എനിക്ക് തിളങ്ങാനായിട്ടുണ്ട്.എന്റെ കഴിവ് എത്രത്തോളമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം'-ദീപക് ചഹാര്‍ പറഞ്ഞു.

Also Read: T20 World Cup: സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ച് ആകാശ് ചോപ്ര, നാലും ജേതാക്കളായവര്‍!

3

രാഹുല്‍ ദ്രാവിഡ് നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനാണ്. യുവതാരങ്ങളെ കണ്ടെത്തിക്കൊണ്ടുവന്ന് വളര്‍ത്തുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ദ്രാവിഡിന്റെ മുകളിലുള്ളത്. നന്നായിത്തന്നെ അദ്ദേഹമത് ചെയ്യുന്നുമുണ്ട്. നിലവിലെ ഏറ്റവും മികച്ച ബെഞ്ച് കരുത്തുള്ള ടീമായി ഇന്ത്യ മാറാന്‍ കാരണവും ഇതാണ്. ഐപിഎല്ലിലൂടെ കണ്ടെത്തപ്പെടുന്ന യുവതാരങ്ങളുടെ ദേശീയ ടീമിലേക്കുള്ള വളര്‍ച്ചക്ക് പിന്നില്‍ ദ്രാവിഡിന്റെ പങ്ക് വളരെ വലുതാണ്.

Also Read: IPL 2021: 'ആദില്‍ റഷീദ് മുതല്‍ ഹസരങ്കവരെ', ആദ്യമായി ഐപിഎല്‍ കളിക്കുന്ന 10 താരങ്ങളിതാ

4

ഇന്ത്യ അണ്ടര്‍ 19 ടീമിലെ ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡ് എ ടീമിനെ പരിശീലിപ്പിച്ചും ശ്രദ്ധേയ പ്രകടനം നടത്താന്‍ കെല്‍പ്പുള്ളവരാക്കി മാറ്റി. രാഹുല്‍ ദ്രാവിഡിന്റെ ഉപദേശം എങ്ങനെയാണ് ബാറ്റിങ്ങില്‍ സഹായിച്ചതെന്നും ദീപക് ചഹാര്‍ പറഞ്ഞു. 'ഇന്ത്യ എക്കുവേണ്ടി ഏകദിനത്തില്‍ കളിക്കവെ ചില സമയങ്ങളില്‍ 60 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലൊക്കെയാവും ഉണ്ടാവുക. രണ്ട് മൂന്ന് സമയങ്ങളില്‍ ലോ വര്‍ ഓഡറിലിറങ്ങി 60-70 റണ്‍സുകള്‍ ഞാന്‍ നേടിയിട്ടുണ്ട്. ഇത് ദ്രാവിഡ് സാറും കണ്ടിട്ടുണ്ട്.

Also Read: IPL 2021: സിഎസ്‌കെയ്ക്ക് കടുത്ത തിരിച്ചടി, ഡുപ്ലെസിസിന് പരിക്ക്, ഗെയ്ക്‌വാദിനൊപ്പം ആര് ഓപ്പണറാവും?

5

അതാണ് ശ്രീലങ്കന്‍ പരമ്പരയില്‍ അദ്ദേഹം എന്നില്‍ വിശ്വാസം അര്‍പ്പിക്കാനുള്ള കാരണം. ശ്രീലങ്കയില്‍ നെറ്റ്‌സില്‍ പരിശീലനം നടത്തവെ ദ്രാവിഡ് സാര്‍ പറഞ്ഞത് ഗ്രൗണ്ട് ഷോട്ടുകളിലൂടെ സിംഗിളുകള്‍ എടുക്കാനാണ്. എന്റെ ബാറ്റിങ് കണ്ട് അതില്‍ വിശ്വാസം തോന്നിയതിനാലാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നേരത്തെ ബാറ്റിങ്ങിന് അവസരം നല്‍കിയതും മികച്ച പ്രകടനം നടത്താന്‍ സാധിച്ചതും'-ദീപക് ചഹാര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: ഇന്ത്യന്‍ കോച്ചായി വീണ്ടുമെത്തുമോ? കോലിയുടെ ക്യാപ്റ്റന്‍സിയെങ്ങനെ?- കേസ്റ്റണ്‍ പറയുന്നു

6

Also Read: IPL 2021: 'ആശയവിനിമയം കുറഞ്ഞത് ബാധിച്ചു', കെകെആറിനൊപ്പമുള്ള പ്രശ്‌നം തുറന്ന് പറഞ്ഞ് കുല്‍ദീപ്

ന്യൂബോളില്‍ നന്നായി സ്വിങ് കണ്ടെത്താന്‍ മികവുള്ള ദീപകിന് മധ്യനിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താനും കെല്‍പ്പുണ്ട്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിസര്‍വ് താരമായാണ് അദ്ദേഹം ഇടം പിടിച്ചത്. നിലവില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്‍ 2021ന്റെ രണ്ടാം പാദത്തിനായുള്ള തയ്യാറെടുപ്പിലാണ് ദീപക് ചഹാര്‍.

Story first published: Wednesday, September 15, 2021, 13:15 [IST]
Other articles published on Sep 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X