IPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം 19ാം തീയ്യതി ആരംഭിക്കാനിരിക്കെ എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി എബി ഡിവില്ലിയേഴ്‌സിന്റെ വെടിക്കെട്ട്. ആര്‍സിബിക്കൊപ്പം പരിശീലന മത്സരത്തിലാണ് എബി ഡി തകര്‍പ്പന്‍ സെഞ്ച്വറി നേടിയത്. 46 പന്തുകള്‍ നേരിട്ട് 104 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇതില്‍ 10 സിക്‌സും ഏഴ് ബൗണ്ടറയും ഉള്‍പ്പെടും. 226.08 സ്‌ട്രൈക്കറേറ്റിലാണ് എബിഡി കളം നിറഞ്ഞത്.
ആര്‍സിബി ആദ്യ പാദത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഇത് രണ്ടാം പാദത്തിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ആദ്യ പാദത്തില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബിയിലുള്ളത്. ഏഴ് മത്സരത്തില്‍ നിന്ന് 207 റണ്‍സാണ് എബിഡി ആദ്യ പാദത്തില്‍ നേടിയത്. 164.28 സ്‌ട്രൈക്കറേറ്റിലായിരുന്നു ആദ്യ പാദത്തിലെ അദ്ദേഹത്തിന്റെ പ്രകടനം. രണ്ട് അര്‍ധ സെഞ്ച്വറിയും ഇതില്‍ ഉള്‍പ്പെടും. 76* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിക്ക് വലിയ പ്രതീക്ഷയാണ് എബിഡിയുള്ളത്. അദ്ദേഹത്തിന്റെ പ്രകടനം ടീമിന് നിര്‍ണ്ണായകമാവും. 176 ഐപിഎല്ലില്‍ നിന്ന് 40.77 ശരാശരിയില്‍ 5056 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഒറ്റക്ക് മത്സരഗതിയെ മാറ്റിമറിക്കാന്‍ അദ്ദേഹത്തിന് മികവുണ്ട്. ആര്‍സിബി നായകന്‍ വിരാട് കോലിയുടെയും വിശ്വസ്തനാണ് എബിഡി.
രണ്ടാം പാദത്തിലിറങ്ങുമ്പോള്‍ ആര്‍സിബി കൂടുതല്‍ ശക്തരാണ്. ബാറ്റിങ് നിരയില്‍ ദേവ്ദത്ത് പടിക്കല്‍, വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. 223 റണ്‍സുമായി ആദ്യ പാദത്തില്‍ ആര്‍സിബിയുടെ ടോപ് സ്‌കോറര്‍ മാക്‌സ് വെല്ലായിരുന്നു. 144.80 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. വിരാട് കോലി 198 റണ്‍സാണ് ആദ്യ പാദത്തില്‍ നേടിയത്. 121.47 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. ഒരു അര്‍ധ സെഞ്ച്വറിയാണ് കോലി നേടിയത്.

യുവതാരം ദേവ്ദത്ത് പടിക്കല്‍ തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി ആദ്യ പാദത്തില്‍ നേടിയിരുന്നു. 195 റണ്‍സാണ് അദ്ദേഹം നേടിയത്. 152.34 സ്‌ട്രൈക്കറേറ്റിലായിരുന്നു ദേവ്ദത്തിന്റെ പ്രകടനം. 101* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആദ്യ പാദത്തിലെ ബാറ്റിങ് പ്രകടനം ആര്‍സിബിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ബൗളിങ്ങിലും ഭേദപ്പെട്ട പ്രകടനം അവകാശപ്പെടാം.
വിക്കറ്റ് വേട്ടക്കില്‍ മുന്നിട്ട് നില്‍ക്കുന്നത് ആര്‍സിബിയുടെ ഹര്‍ല്‍ പട്ടേലാണ്. ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. 27 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്നാല്‍ 9.17 എന്ന മോശം ഇക്കോണമിയായിരുന്നു ഹര്‍ഷലിന്റെ പേരിലുള്ളത്. കെയ്ല്‍ ജാമിസന്‍ 9 വിക്കറ്റും വീഴ്ത്തി തിളങ്ങിയിരുന്നു. മുഹമ്മദ് സിറാജ് ആറ് വിക്കറ്റാണ് വീഴ്ത്തിയത്.

രണ്ടാം പാദത്തില്‍ ബൗളിങ് നിരയില്‍ ആര്‍സിബി കരുത്ത് വര്‍ധിപ്പിച്ചിട്ടുണ്ട്. സ്പിന്നര്‍ ആദം സാംബ രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനിന്നതോടെ പകരം ശ്രീലങ്കയുടെ വനിന്‍ഡു ഹസരങ്കയെ ആര്‍സിബി ടീമിലെത്തിച്ചു. ഇന്ത്യക്കെതിരായ പരമ്പരയില്‍ മികച്ച സ്പിന്‍ ബൗളിങ്ങാണ് അദ്ദേഹം കാഴ്ചവെച്ചത്. ഈ മികവ് വിലയിരുത്തിയാണ് അദ്ദേഹത്തെ ആര്‍സിബി സ്വന്തമാക്കിയത്. യുഎഇയിലെ പിച്ചില്‍ തിളങ്ങാന്‍ സാധിക്കുന്ന ബൗളിങ് ശൈലിയാണ് ഹസരങ്കയുടേത്.
പേസര്‍ ദുഷ്മന്ത ചമീരയേയും ആര്‍സിബി ടീമിലെത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പരമ്പരയില്‍ അദ്ദേഹവും തിളങ്ങിയിരുന്നു. 7.5 എന്ന മികച്ച ഇക്കോണമിയാണ് ചമീരക്കുള്ളത്. ഇംഗ്ലണ്ട് താരം ജോര്‍ജ് ഗാര്‍ട്ടനെയും ബൗളര്‍ ആകാശ് ദീപിനെയും ആര്‍സിബി ടീമിലെത്തിച്ചിട്ടുണ്ട്. ഇത്തവണ കന്നിക്കിരീടം ഉയര്‍ത്താനുള്ള എല്ലാ താരമികവും ആര്‍സിബിക്കുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications