For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വിരാട് കോലി ഇന്ത്യയുടെ ടി20 നായക സ്ഥാനമൊഴിയുന്നത് നല്ല തീരുമാനം', മൂന്ന് കാരണങ്ങളിതാ

മുംബൈ: ലോക ക്രിക്കറ്റിനെ ഞെട്ടിച്ചുകൊണ്ടാണ് വിരാട് കോലി ഇന്നലെ ട്വിറ്ററിലൂടെ ഒരു പ്രസ്താവന നടത്തിയത്. വരാനിരിക്കുന്ന യുഎഇ ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുന്നു. ഇന്ത്യയുടെ വീരനായകനായി മൂന്ന് ഫോര്‍മാറ്റിലും കഴിഞ്ഞ ആറ് വര്‍ഷത്തോളമായി കോലി നായകനായി തിളങ്ങുന്നു. ടി20 ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഇന്ത്യ ഇറങ്ങാനിരിക്കെ ഇത്തരമൊരു തീരുമാനം ശരിക്കും ഞെട്ടിക്കുന്നതാണ്.

1

സമീപകാലത്തെ കോലിയുടെ മോശം ബാറ്റിങ് ഫോം തന്നെയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നില്‍. രണ്ട് വര്‍ഷത്തിന് മുകളിലായി കോലി ഒരു സെഞ്ച്വറി നേടിയിട്ട്. മൂന്ന് ഫോര്‍മാറ്റിലെയും നായകസ്ഥാനം തന്റെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നുണ്ടെന്ന് തന്നെയാണ് കോലിയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. എന്തായാലും കോലി പടിയിറങ്ങാന്‍ തീരുമാനിച്ചതോടെ രോഹിത് ശര്‍മ ടി20യില്‍ ഇന്ത്യയുടെ പുതിയ നായകനാവുമെന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു.

Also Read: IPL 2021: പഞ്ചാബ് വെറുതെയല്ല 'നന്നാവാത്തത്', പതനത്തിന് കാരണം ചൂണ്ടിക്കാട്ടി നെഹ്‌റ

2

ഇത്തരമൊരു നിര്‍ണ്ണായക സാഹചര്യത്തില്‍ കോലിയുടെ നായകനായുള്ള പടിയിറക്കം നല്ലതാണെന്നും ഇത് അനവസരത്തിലായെന്നും അഭിപ്രായപ്പെടുന്നുവരുണ്ട്. എന്നാല്‍ കോലി ടി20 നായകസ്ഥാനത്ത് നിന്ന് ഒഴിവാകാന്‍ തീരുമാനിച്ചത് എന്തുകൊണ്ടും അനുയോജ്യമായ തീരുമാനമാണ്. അതിനുള്ള മൂന്ന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read:T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും'- മുന്നറിയിപ്പുമായി ഹസന്‍ അലി

വിരാട് കോലിയുടെ ജോലി ഭാരം കുറക്കണം

വിരാട് കോലിയുടെ ജോലി ഭാരം കുറക്കണം

തുടര്‍ച്ചയായി മൂന്ന് ഫോര്‍മാറ്റിലും കളിക്കേണ്ടി വരുന്നത് മാനസികമായും ശാരീരികമായും വിരാട് കോലിയെ തളര്‍ത്തുന്നു. അതിനാല്‍ത്തന്നെ ഒരു ഫോര്‍മാറ്റില്‍ നിന്നെങ്കിലും നായകസ്ഥാനം ഒഴിയുന്നതോടെ കോലിയും സമ്മര്‍ദ്ദത്തെ അല്‍പ്പം കുറക്കും. ഇത് അദ്ദേഹത്തിന് ബാറ്റിങ്ങില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാനും കൂടുതല്‍ ശ്രദ്ധ നല്‍കാനും സഹായിക്കുമെന്നുറപ്പാണ്. ക്യാപ്റ്റനെന്ന സമ്മര്‍ദ്ദം ഒഴിവാകുന്നതോടെ ടി20 ഫോര്‍മാറ്റില്‍ മെച്ചപ്പെട്ട ബാറ്റിങ് കാഴ്ചവെക്കാനും കോലിക്ക് സാധിച്ചേക്കും. ഓപ്പണര്‍ റോളിലേക്ക് കോലിയെത്താനുമുള്ള സാധ്യതകളുമുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലി മെച്ചപ്പെട്ട പ്രകടനം നടത്തുന്നത് ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്നുറപ്പ്.

Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

പ്രതിഭകള്‍ കാത്തിരിക്കുന്നു

പ്രതിഭകള്‍ കാത്തിരിക്കുന്നു

ക്യാപ്റ്റന്‍ സ്ഥാനത്തിനായി അര്‍ഹതയുള്ള പ്രതിഭകള്‍ പുറത്ത് കാത്തിരിക്കുന്നതിനാല്‍ ഇത്തരമൊരു മാറ്റം ടീമിന്റെ മാനസികമായ ഒത്തൊരുമക്ക് പ്രധാനപ്പെട്ടതാണ്. രോഹിത് ശര്‍മയെ കോലിയുടെ നിഴലായ് ഒതുക്കാനാവില്ല. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച രോഹിത് ഇതിനോടകം തന്റെ മികവ് എന്തെന്ന് ലോകത്തിന് മുന്നില്‍ തെളിയിച്ചതാണ്. രോഹിത് മികച്ച ഫോമിലുള്ള ഈ സാഹചര്യത്തില്‍ത്തന്നെ നായകസ്ഥാനം കൈമാറേണ്ടതുണ്ട്. ഇത് ഇന്ത്യന്‍ ടീമിന് ഗുണകരമായി മാറിയേക്കുമെന്നുറപ്പാണ്.

Also Read: IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

5

കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ഐപിഎല്ലില്‍ മികവ് കാട്ടുന്ന നായകന്മാരാണ്. ഇന്ത്യയുടെ ഭാവി മുന്നില്‍ക്കണ്ട് ഇവരെയെല്ലാം വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. അതിനാല്‍ത്തന്നെ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ച് റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍,കെ എല്‍ രാഹുല്‍ തുടങ്ങിയവരിലൊരാളെ വൈസ് ക്യാപ്റ്റനായും വളര്‍ത്തിക്കൊണ്ടുവരേണ്ടതാണ്. എന്തായാലും ഇത്തരമൊരു മാറ്റം ഇന്ത്യന്‍ ടീം നിലവില്‍ ആവിശ്യപ്പെടുന്നു.

Also Read: IPL 2021: സിഎസ്‌കെ x മുംബൈ ഇന്ത്യന്‍സ്, രണ്ട് ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ

കോലിക്ക് ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം

കോലിക്ക് ബാറ്റിങ്ങില്‍ ശ്രദ്ധിക്കണം

സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റ് നേരിടുന്ന പ്രധാന പ്രശ്‌നം വിരാട് കോലിയുടെ ബാറ്റിങ്ങിലെ മോശം ഫോമാണ്. പഴയ കോലിയുടെ പ്രതാപത്തിനൊത്ത് പ്രകടനം നടത്താന്‍ ഇപ്പോഴാകുന്നില്ല. അതിന്റെ കാരണങ്ങളിലൊന്ന് മൂന്ന് ഫോര്‍മാറ്റിലും നായകസ്ഥാനത്തിന്റെ സമ്മര്‍ദ്ദമാണ്. അതിനാല്‍ത്തന്നെ ടി20 നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുത്താന്‍ കൂടുതല്‍ തല്ലിത്തകര്‍ത്ത് ബാറ്റിങ് കാഴ്ചവെക്കാന്‍ കോലി ശ്രമിക്കും. ഇത് പഴയ ഫോമിലേക്ക് കോലിയെ തിരിച്ചെത്തിക്കാന്‍ സഹായിച്ചേക്കും. ഇന്ത്യക്കായി ടി20യില്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ കോലിക്കായിട്ടില്ല. ഐപിഎല്ലില്‍ അഞ്ച് സെഞ്ച്വറി കോലിയുടെ പേരിലുണ്ട്.

Story first published: Friday, September 17, 2021, 10:23 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+