
നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലില്‍ ഉള്ളത്. യുഎഇയിലെ പിച്ച് ബാറ്റിങ്ങിനെയും ബൗളിങ്ങിനെയും ഒരുപോലെ പിന്തുണക്കുന്നതാണ്. അതിനാല്‍ത്തന്നെ വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കാം. രണ്ടാം പാദം ആരംഭിക്കാനിരിക്കെ ടീമുകള്‍ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. യുഎഇയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നാണ് ആകാശ് ചോപ്ര ഉപദേശിച്ചത്.

ആകാശ് പറഞ്ഞ ഒന്നാമത്തെ കാര്യം മീഡിയം പേസര്‍മാരെ ഒഴിവാക്കി പേസ് ബൗളര്‍മാരെ കളിപ്പിക്കണമെന്നാണ്. ആര്‍സിബി ഹര്‍ഷല്‍ പട്ടേലിനെ കളിപ്പിക്കരുത്. നവദീപ് സൈനിക്കും മുഹമ്മദ് സിറാജിനും തന്നെയാണ് മുഖ്യ പരിഗണന നല്‍കേണ്ടത്. '137-140ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന താരങ്ങളെയാണ് കളിപ്പിക്കേണ്ടത്. 140ന് മുകളില്‍ വേഗമുള്ളവര്‍ക്ക് മികച്ച ശരാശരിയും ഇക്കോണമിയും സ്‌ട്രൈക്കറേറ്റുമുണ്ടാവും. പേസര്‍മാരെയാവും പിച്ച് സഹായിക്കുക.ഹര്‍ഷല്‍ പട്ടേലിനെ ആര്‍സിബി കളിപ്പിക്കരുത്. ഡ്വെയ്ന്‍ ബ്രാവോക്ക് പകരം ജോഷ് ഹെയ്‌സല്‍വുഡിന് സിഎസ്‌കെ അവസരം നല്‍കണം. നല്ല വേഗമുള്ള പേസര്‍മാര്‍ക്കാണ് അവസരം നല്‍കേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

ഹര്‍ഷല്‍ പട്ടേല്‍ ആദ്യ പാദത്തില്‍ 17 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ ഒരു അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. നിലവിലെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത് ഹര്‍ഷല്‍ പട്ടേലാണ്. എന്നാല്‍ യുഎഇയിലെ പിച്ച് മീഡിയം പേസിന് വലിയ അനുകൂലമല്ലെന്ന വിലയിരുത്തലാണ് ആകാശ് ചോപ്ര നടത്തിയിരിക്കുന്നത്. സിഎസ്‌കെയുടെ പദ്ധതികളില്‍ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോക്ക് മുഖ്യ പങ്കുള്ളതിനാല്‍ മാറ്റിനിര്‍ത്താനുള്ള സാധ്യത കുറവാണ്.
Also Read: IPL 2021: ഈ മൂന്ന് ഓള്‍റൗണ്ടര്‍മാരെ കരുതിയിരുന്നോളൂ, യുഎഇയില്‍ ഇവര്‍ അത്ഭുതം സൃഷ്ടിച്ചേക്കും

രണ്ടാമതായി ആകാശ് പറഞ്ഞത് ടോസ് നേടിയ ടീം ബാറ്റിങ് തിരഞ്ഞെടുക്കണമെന്നാണ്. യുഎഇയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നതിനെക്കാളും മികച്ച പ്രകടനം നടത്താന്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് സാധിച്ചേക്കുമെന്നാണ് ആകാശ് പറയുന്നത്. 2020 സീസണില്‍ പിന്തുടര്‍ന്ന് ഇറങ്ങിയവര്‍ പ്രയാസപ്പെട്ടുവെന്നാണ് ആകാശ് പറയുന്നത്. മൂന്നാമതായി അദ്ദേഹം പറഞ്ഞത് വായുവില്‍ വേഗത്തില്‍ പന്ത് വിടുന്ന സ്പിന്നര്‍മാരെയാവണം ടീമുകള്‍ പരിഗണിക്കേണ്ടതെന്നാണ്. ഉദാഹരണമായി റാഷിദ് ഖാനെയും വരുണ്‍ ചക്രവര്‍ത്തിയേയുമാണ് ആകാശ് ചൂണ്ടിക്കാട്ടുന്നത്.
Also Read: T20 World Cup 2021: പാകിസ്താനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് ഗംഭീര്‍, അശ്വിന് ഇടമില്ല

നാലാമതായി ഓപ്പണര്‍മാരെ ഇറക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് ആകാശ് പറയുന്നത്. അധികമായി കടന്നാക്രമിച്ച് കളിക്കുന്നവരെയോ പുതിയ കൂട്ടുകെട്ടിനെയോ പരീക്ഷിക്കരുത്. യുഎഇയിലെ കഴിഞ്ഞ 30 മത്സരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത് പവര്‍പ്ലേയില്‍ കുറേ ഡോട്ട് ബോളുകള്‍ ഉണ്ടാവുന്നുണ്ടെന്നതാണ്. കൂടാതെ ഒന്നിലധികം വിക്കറ്റുകളും പവര്‍പ്ലേയില്‍ നഷ്ടമാവുന്നുണ്ട്. അതിനാല്‍ത്തന്നെ കൃത്യമായ സാങ്കേതിക വിദ്യയുള്ള മികച്ച ഓപ്പണര്‍മാര്‍ വേണമെന്നാണ് അദ്ദേഹം പറയുന്നത്.
Also Read: IPL 2021: ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം ഐപിഎല്ലാണെന്ന് ചിന്തിക്കുന്നത് തെറ്റ്- സഞ്ജു

അഞ്ചാമതായി ആകാശ് പറഞ്ഞത് ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്നാണ്. ഇടം കൈയന്‍മാര്‍ക്ക് പിച്ചില്‍ അല്‍പ്പം മുന്‍തൂക്കമുണ്ടെന്നും ആകാശ് പറഞ്ഞു. അവസാനമായി പറഞ്ഞത് ടീമുകള്‍ 180ന് മുകളില്‍ സ്‌കോര്‍ നേടാന്‍ ശ്രമിക്കണമെന്നാണ്. 175ന് മുകളിലേക്ക് വരുന്ന സ്‌കോര്‍ പിന്തുടര്‍ന്ന് ജയിക്കുക പ്രയാസമാണെന്നാണ് ആകാശിന്റെ വിലയിരുത്തല്‍.
Also Read: 'ഇത് നിന്റെ ക്രിക്കറ്റിലെ വയസോ ശരിക്കുള്ള വയസോ', ദ്രാവിഡ് പറഞ്ഞത് ഓര്‍ത്തെടുത്ത് ദീപക് ചഹാര്‍

Also Read: IPL 2021: 'മിന്നല്‍ എബിഡി', പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി, എതിരാളികള്‍ കരുതി ഇരുന്നോളൂ
2020ലെ യുഎഇ ഐപിഎല്ലില്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കണ്ടത്. മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. ഇത്തവണ യുഎഇയില്‍ കാണികള്‍ക്ക് മത്സരം കാണാന്‍ അവസരമുണ്ട്. ഇത് മത്സരത്തെ കൂടുതല്‍ ആവേശകരമാക്കുമെന്നുറപ്പ്. 2019ന് ശേഷം കാണികളെ ഉള്‍പ്പെടുത്തി നടത്തുന്ന ആദ്യത്തെ ഐപിഎല്ലായിരിക്കും ഇത്.


Click it and Unblock the Notifications