
കോലിയുടെ സമീപകാലത്തെ ബാറ്റിങ് പ്രകടനം വളരെ മോശമായിരുന്നു. അതിനാല്‍ത്തന്നെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനായാണ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. കോലിയുടെ തീരുമാനം ആരാധകരെ മാത്രമല്ല ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. എംഎസ് ധോണി ചെയ്തതുപോലെ മറ്റൊരു നായകന് കീഴില്‍ കോലി കളിക്കുമെന്നത് ആരാധകര്‍ക്ക് ചിന്തിക്കാനാവാത്ത കാര്യമാണ്.

കോലി പടിയിറങ്ങുന്നതോടെ പകരമാരെന്നതും വലിയ ചോദ്യമാണ്. ഇതുവരെ ഐസിസി കിരീടത്തിലേക്ക് ടീമിനെ എത്തിക്കാനായില്ലെങ്കിലും പരിമിത ഓവര്‍ നായകനെന്ന നിലയിലും മികച്ച റെക്കോഡ് കോലിക്കുണ്ട്. ടി20 യില്‍ ഇനി കോലിക്ക് പകരം ആര് നായകനാവുമെന്നത് വലിയ ചോദ്യമാണ്. എല്ലാവരും പ്രതീക്ഷിക്കുന്നത് രോഹിത് ശര്‍മയെയാണ്. എന്നാല്‍ പുതിയൊരു ഇന്ത്യന്‍ ടീമിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ യുവതാരത്തെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനും സാധ്യതകളുണ്ട്. കോലിക്ക് പകരം ടി20 നായകനാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: IPL 2021: മംബൈ x സിഎസ്‌കെ ത്രില്ലര്‍ ആരു ജയിക്കും? വിധി നിര്‍ണയിക്കുക മൂന്നു പോരാട്ടങ്ങള്‍

രോഹിത് ശര്‍മ
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം രോഹിത് ശര്‍മ തന്നെയാവും കോലിയുടെ പകരക്കാരന്‍. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലെത്തിച്ച രോഹിതിനെക്കാള്‍ മികച്ചൊരു നായകന്‍ ടി20 ഫോര്‍മാറ്റിലില്ല. കൃത്യമായ തീരുമാനം എടുക്കുന്നതോടൊപ്പം യുവതാരങ്ങളെയടക്കം പിന്തുണ നല്‍കി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ രോഹിതിന് വലിയ മിടുക്കുണ്ട്. ഭാഗ്യത്തിന്റെ പിന്തുണ ഏറെയുള്ള നായകനാണ് രോഹിത്. ഐപിഎല്ലിലെ മികവ് അന്താരാഷ്ട്ര ടി20യിലും ആവര്‍ത്തിക്കാനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.
Also Read: IPL 2021: സഞ്ജുവിനെക്കൊണ്ടാവില്ല, രാജസ്ഥാന്‍ പ്ലേഓഫിലെത്തില്ല!- ഹോഗിന്റെ പ്രവചനം

സീനിയര്‍ താരമായ അദ്ദേഹം ഓപ്പണറെന്ന നിലയിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. നിലവിലെ ഇന്ത്യന്‍ ടി20 ടീമില്‍ കളിക്കുന്ന താരങ്ങളില്‍ കൂടുതലും മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. ഇത് രോഹിതിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കും. ജസ്പ്രീത് ബുംറ,ഇഷാന്‍ കിഷന്‍,സൂര്യകുമാര്‍ യാദവ്,ഹര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം നിലവില്‍ മുംബൈ ഇന്ത്യന്‍സിനുവേണ്ടി കളിക്കുന്ന താരങ്ങളാണ്. ഇവരെല്ലാം ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലുമുണ്ട്.
Also Read: IPL 2021: സിഎസ്‌കെ x മുംബൈ ഇന്ത്യന്‍സ്, രണ്ട് ടീമുകളെയും പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 ഇതാ

കെ എല്‍ രാഹുല്‍
ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനമുള്ള താരമാണ് കെ എല്‍ രാഹുല്‍. ഓപ്പണറായ അദ്ദേഹം ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനാണ്. വിക്കറ്റ് കീപ്പറെന്ന നിലയിലും പരിഗണിക്കാവുന്ന താരമാണ് രാഹുല്‍. അവസാന ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ ഒരു മത്സരത്തില്‍ നായകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. രോഹിതിനെക്കാള്‍ ചെറുപ്പമാണ് രാഹുല്‍. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി മുന്നില്‍ക്കണ്ട് ബിസിസിഐ ഒരു തീരുമാനത്തിലേക്കെത്തിയാല്‍ രാഹുലിനും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. 49 ടി20യില്‍ നിന്ന് 39.92 ശരാശരിയില്‍ 1557 റണ്‍സാണ് രാഹുലിന്റെ പേരിലുള്ളത്.
Also Read: IPL 2021: അന്താരാഷ്ട്ര കരിയറിലെ മികവ് രോഹിതിന് ഐപിഎല്ലില്‍ കാട്ടാനാവുന്നില്ല- സാബ കരീം

റിഷഭ് പന്ത്
മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് മാറിക്കഴിഞ്ഞു. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ കെല്‍പ്പുള്ള റിഷഭ് ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലിന്റെ 2021 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കാന്‍ റിഷഭിന് അവസരം ലഭിച്ചു. നായകനെന്ന നിലയില്‍ പക്വതയോടെ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവി നായകന്‍ തന്നെയാണ് റിഷഭ്. എന്നാല്‍ ഇപ്പോള്‍ത്തന്നെ നായക പദവി നല്‍കി കോലിക്കും രോഹിത്തിനും കീഴില്‍ വളര്‍ന്നുവരാന്‍ അവസരം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
Also Read: IPL 2021: 'യുഎഇയില്‍ ഈ ആറ് കാര്യങ്ങള്‍ ശ്രദ്ധിക്കണം', ടീമുകള്‍ക്ക് ഉപദേശവുമായി ആകാശ് ചോപ്ര
ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ ശ്രേയസ് അയ്യരും ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന താരമാണ്. പരിക്കേറ്റ് ടീമിന് പുറത്തായിരുന്ന ശ്രേയസിനെ ഇന്ത്യ ടി20 ലോകകപ്പില്‍ റിസര്‍വ് താരമായാണ് പരിഗണിച്ചത്.


Click it and Unblock the Notifications