വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വെടിക്കെട്ടിനൊരുങ്ങി ദുബായ്, മുംബൈ- സിഎസ്‌കെ ക്ലാസിക്ക് ആര്‍ക്കാവും? എല്ലാമറിയാം

ഞായറാഴ്ചയാണ് മല്‍സരം

ദുബായ്: ക്രിക്കറ്റ് പ്രേമികള്‍ ചെറിയൊരു ബ്രേക്കിനു ശേഷം വീണ്ടും ഐപിഎല്‍ ലഹരിയിലേക്കു. ഐസിസിയുടെ ടി20 ലോകകപ്പെന്ന വന്‍ പൂരത്തിന് മുന്നോടിയായുള്ള ചെറുപൂരത്തിന് ഞായറാഴ്ച യുഎഇയില്‍ കൊടിയേറ്റം. ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ട മല്‍സരങ്ങളാണ് ഈയാഴ്ച തുടക്കമാവുന്നത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള ത്രില്ലറോടെയാണ് വീണ്ടും ഐപിഎല്ലിന് ആരവമുയരുന്നത്. ഞായറാഴ്ച രാത്രി 7.30 മുതല്‍ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഗ്ലാമര്‍ പോരാട്ടം.

രോഹിത് ശര്‍മയ്ക്കു കീഴില്‍ നിലവിലെ ചാംപ്യന്മാര്‍ കൂടിയായ മുംബൈയിറങ്ങുമ്പോള്‍ ഇതിഹാസ നായകന്‍ എംഎസസ് ധോണിക്ക് പിന്നിലാണ് സിഎസ്‌കെയുടെ മഞ്ഞപ്പട അണിനിരക്കുക. ടൂര്‍ണമെന്റിന്റെ രണ്ടാംഘട്ടത്തിന് ഇതിനേക്കാള്‍ മികച്ചൊരു തുടക്കം ലഭിക്കാനില്ല. കാരണം ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടു ഫ്രാഞ്ചൈസികളാണ് മുംബൈയും സിഎസ്‌കെയും. അഞ്ചു കിരീടങ്ങളുമായി മുംബൈ എല്ലാവരെയും നിഷ്പ്രഭരാക്കി തലപ്പത്തു നില്‍ക്കുമ്പോള്‍ മൂന്നു കിരീടങ്ങളോടെ സിഎസ്‌കെ രണ്ടാമതുണ്ട്. മല്‍സരത്തെക്കുറിച്ച് വിശദമായി അറിയാം.

 ജയിച്ചാല്‍ സിഎസ്‌കെ തലപ്പത്ത്

ജയിച്ചാല്‍ സിഎസ്‌കെ തലപ്പത്ത്

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഏഴു മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 10 പോയിന്റാണ് സിഎസ്‌കെയ്ക്കുള്ളത്. രണ്ടു പോയിന്റിന്റെ ലീഡുമായി റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് തലപ്പത്ത്. ഞായറാഴ്ച മുംബൈയെ തോല്‍പ്പിക്കാനായാല്‍ സിഎസ്‌കെയ്ക്കു ഒന്നാംസ്ഥാനത്തേക്കു കയറാം. കാരണം സിഎസ്‌കെയ്ക്കു ഡിസിയേക്കാള്‍ മികച്ച നെറ്റ് റണ്‍റേറ്റാണുള്ളത്. അതുകൊണ്ടു തന്നെ ഒരേ പോയിന്റായാലും സിഎസ്‌കെയ്ക്കു മുന്നില്‍ കയറാം.
എന്നാല്‍ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ്. ഏഴു മല്‍സരങ്ങളില്‍ നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് മുംബൈയുടെ സമ്പാദ്യം. സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ നാലാം സ്ഥാനം ഒന്നുകൂടി ഭദ്രമാക്കാന്‍ ഹിറ്റ്മാനും സംഘത്തിനുമാവും. മാത്രമല്ല മികച്ച മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ മുംബൈ മൂന്നാംസ്ഥാനത്തേക്കും കയറും. നിലവില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മൂന്നാമത്.

 പിച്ച്, കാലാവസ്ഥാ റിപ്പോര്‍ട്ട്

പിച്ച്, കാലാവസ്ഥാ റിപ്പോര്‍ട്ട്

മല്‍സരവേദിയായ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലെ പിച്ച് റിപ്പോര്‍ട്ടിലേക്കു വരികയാണെങ്കില്‍ സ്പിന്നര്‍മാരേക്കാള്‍ സീമര്‍മാര്‍ക്കായിരിക്കും പ്രയോജനം ലഭിക്കുക. സ്‌റ്റേഡിയത്തിന്റെ വലിപ്പവും ഇവിടുത്തെ കനത്ത ചൂടും കണക്കിലെടുക്കുമ്പോള്‍ വലിയ സ്‌കോര്‍ പിറക്കാനുള്ള സാധ്യത കുറവാണ്.
കാലാവസ്ഥ നോക്കുകയാണെങ്കില്‍ ദുബായിലെ ശരാശരി താപനില 42 ഡിഗ്രി സെല്‍ഷ്യസിനടുത്തായിരിക്കും.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

മുംബൈ ടീമിന്റെ കോമ്പിനേഷനിലേക്കു വന്നാല്‍ ഒരു കാര്യത്തിലാണ് ക്യാപ്റ്റന്‍ രോഹിത്തിന് ആശയക്കുഴപ്പമുള്ളത്. അധിക സീമറെ കളിപ്പിക്കണോ അല്ലെങ്കില്‍ സ്പിന്നറെ ഇറക്കണോയെന്ന കാര്യത്തിലാണിത്. ബാറ്റിങിലും തിളങ്ങാന്‍ ശേഷിയുള്ള ന്യൂസിലാന്‍ഡ് പേസര്‍ ജെയിംസ് നീഷാമിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഹാര്‍ദിക് പാണ്ഡ്യ മോശം ഫോമിലായതിനാല്‍ തന്നെ നീഷാമിന്റെ സാന്നിധ്യം ടീമിന്റെ ബാറ്റിങിനു കൂടുതല്‍ ആഴം നല്‍കും.
രാഹുല്‍ ചഹാറും ക്രുനാല്‍ പാണ്ഡ്യയുമായിരിക്കും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുക. ജയന്ത് യാദവ്, പിയൂഷ് ചൗള എന്നിവര്‍ക്കു പുറത്തിരിക്കേണ്ടി വരും.
അതേസമയം, പരിക്കു കാരണം സൗത്താഫ്രിക്കന്‍ ഓപ്പണര്‍ ഫഫ് ഡുപ്ലെസി കളിക്കാന്‍ സാധ്യതയില്ല. പകരം റോബിന്‍ ഉത്തപ്പ സിഎസ്‌കെയ്ക്കു വേണ്ടി കന്നി മല്‍സരം കളിക്കും. ഈ സീസണില്‍ ടീമിലേക്കു വന്ന ഉത്തപ്പയ്ക്ക് ആദ്യ ഘട്ടത്തിലെ മുഴുവന്‍ മല്‍സരങ്ങളിലും പുറത്തിരിക്കേണ്ടി വന്നിരുന്നു.

 ആദ്യപാദത്തില്‍ മുംബൈ

ആദ്യപാദത്തില്‍ മുംബൈ

ഈ സീസണില്‍ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ സിഎസ്‌കൈ മുംബൈ കീഴടക്കിയിരുന്നു. അവസാന ബോള്‍ വരെ നീണ്ട ത്രില്ലറില്‍ നാലു വിക്കറ്റിനായിരുന്നു മുംബൈയുടെ മിന്നുന്ന വിജയം. ഇരുടീമുകളുടെയും അവസാനത്തെ മല്‍സരവും ഇതു തന്നെയായിരുന്നു. അന്നത്തെ പരാജയത്തിന് കണക്കുതീര്‍ക്കാനുറച്ചാണ് സിഎസ്‌കെ തയ്യാറെടുക്കുന്നതില്‍ വിജയം ആവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ചാംപ്യന്‍മാരായ മുംബൈ.
റണ്‍മഴ കണ്ട പോരാട്ടത്തിലായിരുന്നു ആദ്യപാദത്തില്‍ സിഎസ്‌കെയെ മുംബൈ മുട്ടുകുത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാലു വിക്കറ്റിന് 218 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. അമ്പാട്ടി റായുഡു (27 ബോളില്‍ 72*), മോയിന്‍ അലി (36 ബോളില്‍ 58), ഫഫ് ഡുപ്ലെസി (28 ബോളില്‍ 50) എന്നിവരായിരുന്നു സിഎസ്‌കെ ഇന്നിങ്‌സിനു അടിത്തറയിട്ടത്.
മറുപടിയില്‍ മുംബൈ വിക്കറ്റ് നഷ്ടമില്ലാതെ 70 റണ്‍സന്ന നിലയില്‍ നന്നായി തുടങ്ങിയെങ്കിലും പിന്നീട് മൂന്നിന് 81ലേക്കു വീണു. പക്ഷെ കരെണ്‍ പൊള്ളാര്‍ഡിന്റെ അവിശ്വസനീയ ബാറ്റിങ് പ്രകടനം മുംബൈയെ രക്ഷിച്ചു. 34 ബോളില്‍ എട്ടു സിക്‌സറും ആറു ബൗണ്ടറികളുമടക്കം പുറത്താവാതെ 87 റണ്‍സോടെ പൊള്ളാര്‍ഡ് കത്തിക്കയറി. അവസാന ബോളില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യത്തിലെത്തുകയും ചെയ്തു. പൊള്ളാര്‍ഡ് തന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

 സാധ്യതാ പ്ലെയിങ് ഇലവന്‍

സാധ്യതാ പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ലുംഗി എന്‍ഗിഡി, ദീപക് ചാഹര്‍.

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍നൈല്‍/ ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

 എവിടെ കാണാം?

എവിടെ കാണാം?

സ്റ്റാര്‍ സ്‌പോര്‍ട്‌സിലാണ് മല്‍സരങ്ങള്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്. എട്ടു ഭാഷകളില്‍ മല്‍സരം സ്റ്റാറിന്റെ വിവിധ ചാനലുകളില്‍ കാണാന്‍ കഴിയും. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരങ്ങളുടെ ലൈവ് സ്ട്രീമിങുണ്ടാവും. ഏഷ്യാനെറ്റ് പ്ലസിലും കളി തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്.

 സിഎസ്‌കെ, മുംബൈ ഫുള്‍ സ്‌ക്വാഡ്

സിഎസ്‌കെ, മുംബൈ ഫുള്‍ സ്‌ക്വാഡ്

സിഎസ്‌കെ- എംഎസ് ധോണി (ക്യാപ്റ്റന്‍), സുരേഷ് റെയ്‌ന, ഫഫ് ഡു പ്ലെസി, ചേതേശ്വര്‍ പുജാര, അമ്പാട്ടി റായുഡു, ഇമ്രാന്‍ താഹിര്‍, ജോഷ് ഹേസല്‍വുഡ്, റുതുരാജ് ഗെയ്ക്വാദ്, ലുംഗി എന്‍ഗിഡി, ഡ്വയ്ന്‍ ബ്രാവോ, കാണ്‍ ശര്‍മ്മ, രവീന്ദ്ര ജഡേജ, മോയിന്‍ അലി, ദീപക് ചാഹര്‍, കൃഷ്ണപ്പ ഗൗതം, സാം കറെന്‍, റോബിന്‍ ഉത്തപ്പ, മിച്ചല്‍ സാന്റ്‌നര്‍, ജഗദീശന്‍ എന്‍, കെഎം ആസിഫ്, ആര്‍ സായ് കിഷോര്‍, സി ഹരി നിശാന്ത്, എം ഹരിശങ്കര്‍ റെഡ്ഡി, കെ ഭഗത് വര്‍മ.

മുംബൈ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചഹാര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിംഗ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്‌സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജിമ്മി നീഷാം, യുധ്വിര്‍ ചരാക്, മാര്‍ക്കോ ജാന്‍സന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

Story first published: Friday, September 17, 2021, 18:27 [IST]
Other articles published on Sep 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X