വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഈ എട്ട് താരങ്ങളെ കരുതിയിരുന്നോളൂ, മെഗാ ലേലത്തില്‍ കോടിക്കിലുക്കം ഉറപ്പ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണ്‍ ആരംഭിക്കാനിരിക്കെ നിരവധി സവിശേഷതകളാണ് ആരാധകരെ കാത്തിരിക്കുന്നത്. അടുത്ത സീസണിന് മുമ്പ് മെഗാ ലേലം നടക്കാനുള്ളതിനാല്‍ എല്ലാ ടീമുകളിലും വലിയ അഴിച്ചുപണി തന്നെ നടക്കും. നാല് താരങ്ങളെ മാത്രമാണ് ടീമുകള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നത്. അഹമ്മദാബാദ്,ലഖ്‌നൗ എന്നീ രണ്ട് പുതിയ ടീമുകളും ഐപിഎല്ലിലേക്കെത്തിയതോടെ 10 ടീമുകളുമായാവും പോരാട്ടം നടക്കുന്നത്.

ക്രിക്കറ്റില്‍ ഇതു 'കിവിക്കാലം', ന്യൂസിലാന്‍ഡ് എങ്ങനെ ഇത്രയും കേമന്‍മാരായി? കാരണങ്ങളുണ്ട്ക്രിക്കറ്റില്‍ ഇതു 'കിവിക്കാലം', ന്യൂസിലാന്‍ഡ് എങ്ങനെ ഇത്രയും കേമന്‍മാരായി? കാരണങ്ങളുണ്ട്

1

ഇത്തവണ ടീമുമായി ഉടക്കിലായ പല പ്രമുഖ താരങ്ങളും ടീം വിടാനുള്ള തയ്യാറെടുപ്പിലാണ്. ഡേവിഡ് വാര്‍ണര്‍,കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍,സഞ്ജു സാംസണ്‍ എന്നിവരെല്ലാം നിലവിലെ ടീം വിട്ട് പുതിയ തട്ടകത്തിലേക്കെത്തിയേക്കും. പല സൂപ്പര്‍ താരങ്ങളും ലേലത്തിലേക്ക് എത്തിപ്പെടുമെന്നുറപ്പാണ്. 2021 സീസണിന്റെ രണ്ടാം പാദം കോവിഡ് സാഹചര്യത്തില്‍ യുഎഇയിലാണ് നടന്നത്. അടുത്ത സീസണ്‍ ഇന്ത്യയില്‍ തന്നെയാവും നടക്കുക.

ഡിസംബറില്‍ മെഗാ താരലേലം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. 2021ലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ 2022ലെ ലേലത്തില്‍ വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള എട്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: T20 World Cup 2021: ജോര്‍ദാന്‍ കാട്ടിയത് മണ്ടത്തരം, ആ പദ്ധതിയാണ് പാളിയത്- മഹേല ജയവര്‍ധന

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

കെകെആറിനായി ഏഴ് മത്സരം മാത്രം കളിച്ച വെങ്കടേഷ് അയ്യരിനെ ഇന്ത്യന്‍ ടീമിലേക്ക് വരെ വിളിയെത്തിയിരിക്കുകയാണ്. ഇടം കൈയന്‍ ഓപ്പണറായ താരം സ്ഥിരതയോടെ കളിക്കാന്‍ കെല്‍പ്പുള്ളവനാണ്. മീഡിയം പേസറെന്ന നിലയിലും മികവ് കാട്ടാനാവും. അടുത്ത സീസണിന് മുമ്പ് കെകെആര്‍ വെങ്കടേഷിനെ നിലനിര്‍ത്താനാണ് സാധ്യത. ലേലത്തിലേക്ക് വിട്ടാന്‍ വെങ്കടേഷിനായി വാശിയേറിയ പോരാട്ടം നടക്കുമെന്നുറപ്പ്. കെകെആര്‍ നിലനിര്‍ത്തിയാലും ഉയര്‍ന്ന പ്രതിഫലം തന്നെ വെങ്കടേഷിന് ലഭിച്ചേക്കും. ഇന്ത്യ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി പരിഗണിക്കുന്ന താരമാണ് വെങ്കടേഷ്.

Also Read: T20 World Cup 2021: ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്ത് കിവീസ്, മത്സരത്തിലെ മൂന്ന് വഴിത്തിരിവുകളിതാ

രാഹുല്‍ ത്രിപാഠി

രാഹുല്‍ ത്രിപാഠി

2021 സീസണില്‍ ശ്രദ്ധേയ പ്രകടനം തന്നെ നടത്തിയ താരമാണ് രാഹുല്‍ ത്രിപാഠി. കെകെആര്‍ ഫൈനലിലേക്കെത്തിയപ്പോള്‍ രാഹുലിന്റെ അധ്വാനം വളരെ വലുതായിരുന്നു. 16 ഇന്നിങ്‌സില്‍ നിന്ന് 28.35 ശരാശരിയില്‍ 397 റണ്‍സാണ് രാഹുല്‍ ത്രിപാഠി നേടിയത്. സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുന്ന രാഹുല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ക്രീസില്‍ നിലയുറപ്പിച്ച് കളിക്കാനും മിടുക്കനാണ്. ലേലത്തിന് മുമ്പ് കെകെആര്‍ താരത്തെ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്.ലേലത്തിലേക്കെത്തിയാല്‍ മികച്ച പ്രതിഫലം തന്നെ ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

Also Read: T20 World Cup: 'ഒന്നോ രണ്ടോ ഓവറുകള്‍ക്കൊണ്ട് മത്സരം അനുകൂലമാവുമെന്ന് അറിയാമായിരുന്നു'- മിച്ചല്‍

ദേവ്ദത്ത് പടിക്കല്‍

ദേവ്ദത്ത് പടിക്കല്‍

ആര്‍സിബിയുടെ ഇടം കൈയന്‍ ഓപ്പണറാണ് ദേവ്ദത്ത് പടിക്കല്‍. ഇന്ത്യയിലെ സാഹചര്യത്തില്‍ ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണ് ദേവ്ദത്ത്. 2020ല്‍ ആര്‍സിബിയിലേക്കെത്തിയ അദ്ദേഹം 14 മത്സരത്തില്‍ നിന്ന് 411 റണ്‍സാണ് നേടിയത്. 31.61 ശരാശരിയും 125.30 എന്ന സ്‌ട്രൈക്കറേറ്റുമാണ് അദ്ദേഹത്തിനുള്ളത്. 2021ല്‍ ഒരു സെഞ്ച്വറി ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ദേവ്ദത്തിനായി. ആര്‍സിബി നിലനിര്‍ത്തുന്ന താരങ്ങളിലൊരാളാവും ദേവ്ദത്ത്. വലിയ പ്രതിഫലം തന്നെ താരത്തിന് ലഭിച്ചേക്കും. ആര്‍സിബി ഒഴിവാക്കി ലേലത്തിലേക്കെത്തിയാല്‍ ദേവ്ദത്തിനായി വാശിയേറിയ ലേലം നടക്കുമെന്നുറപ്പ്.

Also Read: T20 World Cup 2021: 'എനിക്ക് തെറ്റുപറ്റിയില്ല, ജയം അവര്‍ പൊരുതി നേടിയത്'- ഓയിന്‍ മോര്‍ഗന്‍

അര്‍ഷദീപ് സിങ്

അര്‍ഷദീപ് സിങ്

പഞ്ചാബ് കിങ്‌സിന്റെ പേസറാണ് അര്‍ഷദീപ് സിങ്. 2021സീസണില്‍ 12 മത്സരത്തില്‍ നിന്ന് 18 വിക്കറ്റാണ് അര്‍ഷദീപ് നേടിയത്. 8.27 ഇക്കോണമിയിലാണ് അര്‍ഷദീപിന്റെ പ്രകടനം.അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ നടത്തിയ താരം ന്യൂബോളിലും ഡെത്ത് ഓവറിലും ഒരുപോലെ തിളങ്ങാന്‍ മികവുള്ളവനാണ്. ഇന്ത്യയുടെ ഭാവി താരങ്ങളിലൊരാളായി വിശേഷിപ്പിക്കപ്പെടുന്ന അര്‍ഷദീപിനെ പഞ്ചാബ് ഒഴിവാക്കിയേക്കും. അങ്ങനെയാണെങ്കില്‍ ലേലത്തില്‍ വലിയ പ്രതിഫലം തന്നെ അര്‍ഷദീപിന് ലഭിച്ചേക്കും.

Also Read:

ആവേഷ് ഖാന്‍

ആവേഷ് ഖാന്‍

2021ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയ താരമാണ് ആവേഷ് ഖാന്‍. വലം കൈയന്‍ പേസറായ അദ്ദേഹം 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. അതും 7.37 എന്ന മികച്ച ഇക്കോണമിയില്‍. മികച്ച വേഗത്തില്‍ പന്തെറിയാന്‍ മിടുക്കനാണ് ആവേഷ്. കൂടാതെ വേഗതയില്‍ നല്ല നിയന്ത്രണവുമുണ്ട്. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കര്‍ എറിഞ്ഞ് റണ്ണൊഴുക്ക് തടയാന്‍ മിടുക്കുണ്ട്. ഇതുകൊണ്ടാണ് ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ആവേഷിന് വിളിയെത്തിയത്. എല്ലാ ടീമിനും മികച്ച പേസര്‍മാര്‍ വേണമെന്നിരിക്കെ ആവേഷ് ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം തന്നെ ലഭിച്ചേക്കും.

Also Read: IPL 2022: രാജസ്ഥാനുമായി സഞ്ജു ഉടക്കില്‍, അണ്‍ഫോളോ ചെയ്തു, സിഎസ്‌കെയിലേക്കെന്ന് സൂചന

 ഹര്‍ഷല്‍ പട്ടേല്‍

ഹര്‍ഷല്‍ പട്ടേല്‍

ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനത്തോടെ ഇത്തവണ പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. ആര്‍സിബിക്കൊപ്പം മിന്നിത്തിളങ്ങിയ ഹര്‍ഷല്‍ 32 വിക്കറ്റുകളാണ് വീഴ്ത്തിയത്. വ്യത്യസ്തമായ പന്തുകള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ബൗളറെന്ന നിലയിലാണ് ഹര്‍ഷല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. വിക്കറ്റുകള്‍ വീഴ്ത്താന്‍ മിടുക്കനായ ബൗളറാണ് അദ്ദേഹം. ഭേദപ്പെട്ട രീതിയില്‍ ബാറ്റും ചെയ്യും. ആര്‍സിബി ഹര്‍ഷലിനെ ഒഴിവാക്കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ലേലത്തില്‍ വലിയ പ്രതിഫലം തന്നെ താരത്തിന് ലഭിച്ചേക്കും. ന്യൂസീലന്‍ഡ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ഹര്‍ഷലിന് വിളിയെത്തിയിട്ടുണ്ട്.

Also Read: IND vs NZ: ഇവരെ എന്തിന് തഴഞ്ഞു? ടീമിലിടം അര്‍ഹിച്ചിരുന്ന മൂന്ന് താരങ്ങളിതാ

പൃഥ്വി ഷാ

പൃഥ്വി ഷാ

തല്ലിത്തകര്‍ക്കാന്‍ കെല്‍പ്പുള്ള ഓപ്പണറാണ് പൃഥ്വി ഷാ. ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ പൃഥ്വിയെ ടീം നിലനിര്‍ത്താനുള്ള സാധ്യത കുറവാണ്. സ്ഥിരത പ്രശ്‌നമാണെങ്കിലും നിന്നുകിട്ടിയാല്‍ എതിര്‍ ബൗളര്‍മാരുടെ അന്തകനാവാനുള്ള മികവ് പൃഥ്വിക്കുണ്ട്. 2021 സീസണില്‍ 15 മത്സരത്തില്‍ നിന്ന് 31.93 ശരാശരിയില്‍ 479 റണ്‍സാണ് പൃഥ്വി നേടിയത്. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ലേലത്തിലേക്കെത്തിയാല്‍ വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുള്ള താരമാണ് പൃഥ്വി.

Also Read: IND vs NZ: ഹര്‍ദിക് പാണ്ഡ്യയെ എന്തിന് ഒഴിവാക്കി? ടീമില്‍ വേണമായിരുന്നു- ആകാശ് ചോപ്ര

യശ്വസി ജയ്‌സ്വാള്‍

യശ്വസി ജയ്‌സ്വാള്‍

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലൂടെ ശ്രദ്ധ നേടിയ യശ്വസി ജയ്‌സ്വാള്‍ രാജസ്ഥാന്‍ ഓപ്പണറായി മികച്ച പ്രകടനമാണ് ഇത്തവണ നടത്തിയത്. 10 മത്സരത്തില്‍ നിന്ന് 24.90 ശരാശരിയില്‍ 249 റണ്‍സ് താരം നേടി. 148.21 എന്ന മികച്ച സ്‌ട്രൈക്കറേറ്റും ജയ്‌സ്വാളിനുണ്ട്. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ കെല്‍പ്പുള്ള ഇടം കൈയന്‍ താരമാണ് ജയ്‌സ്വാള്‍. രാജസ്ഥാന്‍ താരത്തെ നിലനിര്‍ത്തില്ലെന്ന കാര്യം ഉറപ്പാണ്. അതിനാല്‍ ലേലത്തില്‍ മികച്ച പ്രതിഫലം തന്നെ യുവതാരത്തിന് ലഭിച്ചേക്കും.

Story first published: Thursday, November 11, 2021, 18:42 [IST]
Other articles published on Nov 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X