For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: ഇംഗ്ലണ്ടിനോട് കണക്കുതീര്‍ത്ത് കിവീസ്, മത്സരത്തിലെ മൂന്ന് വഴിത്തിരിവുകളിതാ

അബുദാബി: ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പ് കിരീട മോഹത്തിന് അവസാനം കുറിച്ച് ന്യൂസീലന്‍ഡ് ഫൈനലില്‍. ആവേശ സെമിയില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നാല് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് ഒരോവര്‍ ബാക്കിനിര്‍ത്തിയാണ് വിജയം സ്വന്തമാക്കിയത്.

1

ഡാരില്‍ മിച്ചലിന്റെ (72*) പ്രകടനമാണ് ന്യൂസീലന്‍ഡിന് കരുത്തായത്. 47 പന്തില്‍ നാല് വീതം സിക്‌സും ഫോറും പറത്തിയാണ് മിച്ചല്‍ കിവീസിനെ ജയത്തിലേക്കെത്തിച്ചത്. ഡെവോന്‍ കോണ്‍വെ (46),ജിമ്മി നിഷാം (27) എന്നിവരുടെ പ്രകടനവും ന്യൂസീലന്‍ഡിന് കരുത്തായി. ഇതാദ്യമായാണ് ന്യൂസീലന്‍ഡ് ടി20 ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. കരുത്തരുടെ പോരാട്ടത്തിലെ മത്സരവിധിയെ മാറ്റിമറിച്ച മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IND vs NZ: രോഹിത്തിനെ രക്ഷിച്ചത് ധോണി, സഞ്ജുവിനെ രോഹിത് പിന്തുണയ്ക്കണം!- പ്രതികരിച്ച് ഫാന്‍സ്

ഡാരില്‍ മിച്ചല്‍-ഡെവോന്‍ കോണ്‍വെ കൂട്ടുകെട്ട്

ഡാരില്‍ മിച്ചല്‍-ഡെവോന്‍ കോണ്‍വെ കൂട്ടുകെട്ട്

മികച്ച തുടക്കമാണ് ബൗളിങ്ങില്‍ ഇംഗ്ലണ്ടിന് ലഭിച്ചത്. 13 റണ്‍സിനുള്ളില്‍ ന്യൂസീലന്‍ഡിന്റെ രണ്ട് വമ്പന്‍ താരങ്ങളെ കൂടാരം കയറ്റാന്‍ ഇംഗ്ലണ്ടിനായി. നാല് റണ്‍സുമായി മാര്‍ട്ടിന്‍ ഗുപ്റ്റിലിനെയും അഞ്ച് റണ്‍സുമായി കെയ്ന്‍ വില്യംസനെയും തുടക്കത്തിലേ ഇംഗ്ലണ്ട് മടക്കി അയച്ചെങ്കിലും മൂന്നാം വിക്കറ്റിലെ ഡാരില്‍ മിച്ചല്‍-ഡെവോന്‍ കൂട്ടുകെട്ട് മത്സരത്തെ മാറ്റിമറിച്ചു. 82 റണ്‍സാണ് ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയെടുത്തത്.

Also Read: T20 World Cup 2021: പാകിസ്താന്‍ ശക്തര്‍, എന്നാല്‍ ഓസീസിനെതിരേ ഈ മൂന്ന് ദൗര്‍ബല്യം തിരിച്ചടി

3

മിച്ചല്‍ 47 പന്തില്‍ നാല് വീതം സിക്‌സും ഫോറുമടക്കം 72 റണ്‍സ് നേടിയപ്പോള്‍ ഡെവോന്‍ കോണ്‍ 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സുമടക്കം 46 റണ്‍സുമാണ് നേടിയത്. ഈ കൂട്ടുകെട്ട് നിര്‍ണ്ണായകമായി. ഈ കൂട്ടുകെട്ട് നേരത്തെ പൊളിക്കാനാവാത്തത് ഇംഗ്ലണ്ടിന്റെ തോല്‍വിക്ക് കാരണമായെന്ന് പറയാം. മിച്ചലാണ് കളിയിലെ താരമായത്.

Also Read: T20 World Cup 2021: ഫൈനലിലേക്ക് കുതിക്കാന്‍ പാക് നിര, എതിരാളി ഓസീസ്, സമയം, വേദി, സാധ്യതാ 11

ജിമ്മി നിഷാമിന്റെ വെടിക്കെട്ട്

ജിമ്മി നിഷാമിന്റെ വെടിക്കെട്ട്

അവസാന ഓവറുകളില്‍ പിടിമുറുക്കി വിജയം നേടാമെന്ന പ്രതീക്ഷയിലായിരുന്നു ഇംഗ്ലണ്ട്. എന്നാല്‍ ഈ മോഹം തകര്‍ത്തത് ജിമ്മിന നിഷാമിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. 11 പന്തുകള്‍ മാത്രമാണ് നേരിട്ടതെങ്കിലും മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 27 റണ്‍സ് അദ്ദേഹം നേടിയെടുത്തു. 245.45 സ്‌ട്രൈക്കറേറ്റിലായിരുന്നു പ്രകടനം. നിഷാമിന്റെ ഈ വെടിക്കെട്ട് ഇന്നിങ്‌സാണ് ഇംഗ്ലണ്ടിനെ തളര്‍ത്തിയതും അനായാസമായി ന്യൂസീലന്‍ഡിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചതും.

ക്രിസ് ജോര്‍ദാന്റെ ഓവറിലായിരുന്നു നിഷാമിന്റെ പ്രകടനം. മോശം പന്തെറിഞ്ഞ് നല്‍കിയ ക്രിസ് ജോര്‍ദാനും തോല്‍വിയുടെ ഉത്തരവാദിയാണ്. സീനിയര്‍ താരമെന്ന നിലയില്‍ ഡെത്ത് ഓവറില്‍ അദ്ദേഹം കൂടുതല്‍ മികവ് കാട്ടേണ്ടിയിരുന്നു. മൂന്ന് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത ജോര്‍ദാന്‍ ഒരു വിക്കറ്റ് പോലും നേടിയില്ല.

Also Read: IND vs NZ: 'ഇന്ത്യയെ ഐസിസി കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനാവും', ആശംസിച്ച് ഗവാസ്‌കര്‍

ന്യൂസീലന്‍ഡിന്റെ ഫീല്‍ഡിങ് പ്രകടനം

ന്യൂസീലന്‍ഡിന്റെ ഫീല്‍ഡിങ് പ്രകടനം

ടോസ് നേടി ആദ്യം പന്തെറിയാന്‍ തീരുമാനിച്ച ന്യൂസീലന്‍ഡ് 166 റണ്‍സില്‍ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടുകയായിരുന്നു. ബൗളിങ്ങില്‍ അച്ചടക്കം കാട്ടിയ ന്യൂസീലന്‍ഡിന്റെ ഫീല്‍ഡിങ് പ്രകടനമാണ് എടുത്തുപറയേണ്ടത്. ഓരോ റണ്‍സും മിന്നും ഫീല്‍ഡിങ്ങിലൂടെ ചെറുത്ത കിവീസിന്റെ പ്രകടനമാണ് നിര്‍ണ്ണായകമായത്. ജോണി ബെയര്‍സ്‌റ്റോയെ കെയ്ന്‍ വില്യംസന്‍ മിന്നും ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. മാര്‍ട്ടിന്‍ ഗുപ്റ്റല്‍,ഗ്ലെന്‍ ഫിലിപ്‌സ്,ജിമ്മി നിഷാം എന്നിവരെല്ലാം ഫീല്‍ഡിങ്ങില്‍ മിന്നി. പവര്‍പ്ലേയിലും ഡെത്ത് ഓവറിലും ന്യൂസീലന്‍ഡ് നടത്തിയ മികച്ച ഫീല്‍ഡിങ് പ്രകടനം മത്സരത്തില്‍ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ഇംഗ്ലണ്ടിനെ തടുത്തു. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരെ വലിയ കൂട്ടുകെട്ടിലേക്കെത്തിക്കാന്‍ അനുവദിക്കാത്തതും കിവീസിന് നിര്‍ണ്ണായകമായി. പരിക്കേറ്റ ജേസന്‍ റോയിയുടെ അഭാവം ഇംഗ്ലണ്ടിനെ പ്രതികൂലമായിത്തന്നെ ബാധിച്ചിട്ടുണ്ട്.

Story first published: Thursday, November 11, 2021, 13:22 [IST]
Other articles published on Nov 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+