
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന പാകിസ്താന്‍ ഗ്രൂപ്പുഘട്ടത്തിലെ അതേ പ്രകടനം തന്നെ സെമിയിലും തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഓസ്‌ട്രേലിയക്കെതിരേ നേര്‍ക്കുനേര്‍ കണക്കിലും പാകിസ്താനാണ് മുന്‍തൂക്കം. എന്നാല്‍ മൂന്ന് ദൗര്‍ബല്യങ്ങള്‍ പാക് നിരക്കുണ്ട്. സെമിയില്‍ പാകിസ്താന് തിരിച്ചടിയായി മാറാന്‍ സാധ്യതയുള്ള മൂന്ന് ദൗര്‍ബല്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
Also Read: 'അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്', തിരഞ്ഞെടുത്ത് ഗ്രെയിം സ്വാന്‍

ഹസന്‍ അലിയുടെ പ്രകടനം
ഷഹീന്‍ അഫ്രീദി,ഹാരിസ് റൗഫ് എന്നിവര്‍ ടൂര്‍ണമെന്റിലുടെനീളം മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. പേസര്‍മാരെന്ന നിലയില്‍ തുടക്കത്തിലേ വിക്കറ്റ് വീഴ്ത്തി എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. ഇമാദ് വാസിം,ഷദാബ് ഖാന്‍ എന്നിവരുടെ സ്പിന്നും മികച്ചതാണ്. എന്നാല്‍ ഹസന്‍ അലിയുടെ ബൗളിങ് പാകിസ്താന് തലവേദനയാവുന്നു. വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിവുണ്ടെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കുകാട്ടുന്നില്ല.

ഇന്ത്യക്കെതിരേ 44 റണ്‍സാണ് താരം വിട്ടുകൊടുത്തത്. ന്യൂസീലന്‍ഡിനെതിരെയും അഫ്ഗാനിസ്ഥാനെതിരെയുമെല്ലാം ഇക്കോണമി നിയന്ത്രിച്ച് പന്തെറിയാന്‍ ഹസന് സാധിക്കുന്നില്ല. ആദ്യ പവര്‍പ്ലേയില്‍ ഹസന്‍ അലിയെ പന്തേല്‍പ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഹസനെ ഓസീസ് ഓപ്പണര്‍മാര്‍ നന്നായി കൈകാര്യം ചെയ്യുകയും നിലയുറപ്പിക്കുകയും ചെയ്താല്‍ ടീമിനെയാകെ അത് പ്രതികൂലമായി ബാധിച്ചേക്കും. അതിനാല്‍ ഹസന്‍ അലിയുടെ പ്രകടനം പാകിസ്താന് വലിയ ആശങ്കയുണ്ടാക്കുന്നതാണ്.
Also Read: T20 World Cup 2021: ഇത്തവണ കളിച്ചു, എന്നാല്‍ അടുത്ത ലോകകപ്പിനുണ്ടാവില്ല, അഞ്ച് ഏഷ്യന്‍ താരങ്ങളിതാ

ഫഖര്‍ സമാനും മുഹമ്മദ് ഹഫീസും ഫോമിലല്ല
ഓപ്പണിങ്ങില്‍ ബാബര്‍ ആസം,മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ പ്രകടനത്തെ ആശ്രയിച്ചാലും പാകിസ്താന്റെ കുതിപ്പ്. ഇരുവരും മികച്ച തുടക്കം നല്‍കിയാല്‍ മികച്ച സ്‌കോറിലേക്കെത്താന്‍ പാകിസ്താനായേക്കും. തുടക്കം പതറിയാല്‍ ബാറ്റിങ് നിര തകര്‍ന്നടിയാനും സാധ്യതകളേറെ. ഫഖര്‍ സമാന്‍,മുഹമ്മദ് ഹഫീസ് എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ല. രണ്ട് പേരും സീനിയര്‍ താരങ്ങളാണെങ്കിലും പ്രതീക്ഷിച്ച റണ്‍സ് നേടാനാകുന്നില്ല. 11,30,5,8 എന്നിങ്ങനെയാണ് ഫഖര്‍ സമാന്റെ സ്‌കോര്‍.
Also Read: IND vs NZ: രോഹിത് നയിക്കും, രാഹുല്‍ വൈസ് ക്യാപ്റ്റന്‍, ആദ്യ ടെസ്റ്റിലും രോഹിത് നായകനായേക്കും!

ഇടം കൈയന്‍ താരത്തെ മൂന്നാം നമ്പറിലാണ് പാകിസ്താന്‍ പരിഗണിക്കുന്നത്. തുടക്കത്തിലേ വിക്കറ്റ് നഷ്ടമായാല്‍ നിലയുറപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഫഖര്‍ സമാനുള്ളത്. എന്നാല്‍ ഇതിനൊത്ത മികവിലേക്ക് അദ്ദേഹത്തിന് ഉയരാനാവുന്നില്ല. മുഹമ്മദ് ഹഫീസ് ആഞ്ഞടിച്ച് കളിക്കുന്ന താരമാണ്. കഴിഞ്ഞ വര്‍ഷം റെക്കോഡ് പ്രകടനം നടത്തിയ ഹഫീസിന് ഇത്തവണ ബാറ്റിങ്ങില്‍ തിളങ്ങാനായിട്ടില്ല.
Also Read: T20 World Cup 2021: ബ്രാഡ്മാന്‍ ആയാലും ബയോബബിളില്‍ കഴിഞ്ഞാല്‍ ശരാശരി താഴോട്ടാവും- രവി ശാസ്തി

ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്നു
ടീമെന്ന നിലയിലേക്കാളേറെ ചില താരങ്ങളെ ആശ്രയിച്ചാണ് പാകിസ്താന്റെ കുതിപ്പ്. മുഹമ്മദ് റിസ്വാന്‍,ബാബര്‍ ആസം,ഷഹീന്‍ അഫ്രീദി എന്നിവര്‍ക്ക് തിളങ്ങാനായില്ലെങ്കില്‍ പാകിസ്താന്‍ വന്‍ തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്. ഇവരെ ടീം അമിതമായി ആശ്രയിക്കുന്നു. ബാബര്‍-റിസ്വാന്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിഞ്ഞാല്‍ പിന്നാലെയെത്തുന്നവരും സമ്മര്‍ദ്ദത്തിന് അടിമപ്പെടും. ബൗളിങ്ങിലും ഇതുതന്നെ അവസ്ഥ. തുടക്കത്തിലേ ഷഹീന്‍ തല്ലുവാങ്ങിയാല്‍ പിന്നാലെ വരുന്നവരും നന്നായി തല്ലുവാങ്ങും. അഫ്ഗാനിസ്ഥാനെതിരേ പാകിസ്താന്‍ വിറച്ചാണ് ജയിച്ചത്. ടീമെന്ന നിലയിലേക്ക് ഉയരാതെ ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്നത് ടീമിനെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. യുഎഇയിലെ അനുഭവസമ്പത്ത് പാകിസ്താനെ തുണക്കുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.


Click it and Unblock the Notifications











