വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ കാത്തിരിക്കുന്നത്', തിരഞ്ഞെടുത്ത് ഗ്രെയിം സ്വാന്‍

ദുബായ്: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ മറന്ന് ഇന്ത്യ ന്യൂസീലന്‍ഡ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരക്ക് ഈ മാസം 17നാണ് തുടക്കമാവുന്നത്. ഇന്ത്യയെ സംബന്ധിച്ച് വരും ദിവസങ്ങളില്‍ അടിമുടി മാറ്റമാണ് കാത്തിരിക്കുന്നത്. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ നായകനെ കണ്ടെത്തേണ്ടതായുണ്ട്. രവി ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യ പരിശീലകനാക്കിയിട്ടുണ്ട്.

 T20 World Cup: ഷാക്വിബിനെ പിന്തള്ളി പാക് ഹീറോ ആസിഫ് അലി, ഐസിസി പുരസ്‌കാരം T20 World Cup: ഷാക്വിബിനെ പിന്തള്ളി പാക് ഹീറോ ആസിഫ് അലി, ഐസിസി പുരസ്‌കാരം

1

വരു ദിവസങ്ങളില്‍ ഇന്ത്യന്‍ ടീമില്‍ വലിയൊരു അഴിച്ചുപണി തന്നെ പ്രതീക്ഷിക്കുന്നുണ്ട്.ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനാരെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. കൂടുതല്‍ സാധ്യത നിലവിലെ ഉപ നായകനായ രോഹിത് ശര്‍മക്കാണ്. കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ,ശ്രേയസ് അയ്യര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്.

Also Read: T20 World Cup: ബാബര്‍ ക്യാപ്റ്റന്‍, ഇന്ത്യയുടെ ഒരാള്‍ പോലുമില്ല!- സൂപ്പര്‍ ഇലവനെ തിരഞ്ഞെടുത്ത് ഡൂള്‍

2

ഇപ്പോഴിതാ ഇന്ത്യയുടെ ഭാവി നായകന്‍ ആരായിരിക്കണമെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രെയിം സ്വാന്‍. 10 വര്‍ഷത്തേക്കുള്ള ഇന്ത്യന്‍ നായകനെയാണ് വേണ്ടതെന്നാണ് സ്വാന്‍ അഭിപ്രായപ്പെട്ടത്. 'എല്ലാവരും രോഹിത് ശര്‍മയെയാണ് ഇന്ത്യയുടെ അടുത്ത നായകനായി പറയുന്നത്. എന്നാല്‍ എനിക്ക് അങ്ങനെയല്ല. ഭാവിയിലേക്ക് നോക്കേണ്ടതായുണ്ട്. അടുത്ത 10 വര്‍ഷത്തേക്കുള്ള ക്യാപ്റ്റനെയാണ് ഇന്ത്യ തിരഞ്ഞെടുക്കേണ്ടത്.

Also Read: T20 World Cup 2021: രാഹുലും രോഹിത്തുമില്ല, മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്ത് ദിനേഷ് കാര്‍ത്തിക്

3

റിഷഭ് പന്തിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹിക്കൊപ്പം മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്. സമ്മര്‍ദ്ദങ്ങളെ നന്നായി മറികടക്കുന്നു. കോലി-ധോണി എന്നിവരുടെ ക്യാപ്റ്റന്‍സി ഗുണങ്ങളുടെ സംയോജനം റിഷഭില്‍ കാണാം. എംഎസ് ധോണിയെപ്പോലെ വളരെ താഴ്മയുള്ളവനാണവന്‍. എന്നാല്‍ വിരാടിനെപ്പോലെയുള്ള പോരാട്ടവീര്യവുമുണ്ട്.

Also Read: T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

4

സ്റ്റംപിന് പിന്നില്‍ നിന്ന് അവന്‍ എങ്ങനെയാണ് പെരുമാറുന്നതെന്ന് നോക്കുക. രോഹിത് ശര്‍മ വേണ്ടെന്ന പറയാനുള്ള കാരണം പ്രായമാണ്. അടുത്ത 10 വര്‍ഷത്തേക്കെങ്കിലും ഉള്ള താരത്തെയാണ് വേണ്ടത്. രോഹിത് മനോഹരമായ കഴിവുള്ള നായകനാണ് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ റിഷഭ് പന്താണ് കൂടുതല്‍ അനുയോജ്യന്‍'-സ്വാന്‍ പറഞ്ഞു.

Also Read: T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

5

രോഹിത് ശര്‍മക്ക് 34 വയസാണ് പ്രായം. അതിനാല്‍ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ നായകനായി തുടരാനാവുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് പല മുന്‍ താരങ്ങളും യുവതാരത്തെ ഇന്ത്യയുടെ നായകനാക്കണമെന്ന് പറയുന്നത്. അടുത്ത വര്‍ഷം ഒക്ടോബറില്‍ ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുണ്ട്. അതിനാല്‍ യുവതാരത്തെ നായകനാക്കിയാല്‍ ഇന്ത്യക്ക് വേഗത്തില്‍ മുന്നൊരുക്കം നടത്തുക പ്രയാസമാണ്. അങ്ങനെയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കെങ്കിലും നായകനായി രോഹിത് എത്താനാണ് സാധ്യത.

Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രാഹുലും റിഷഭും വേണ്ട, താരത്തെ നിര്‍ദേശിച്ച് വീരേന്ദര്‍ സെവാഗ്

6

അഞ്ച് തവണ ഐപിഎല്‍ കിരീടം മുംബൈ ഇന്ത്യന്‍സിനെ ചൂടിച്ച നായകനാണ് രോഹിത്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴും രോഹിത് തന്റെ മികവ് കാട്ടിയിട്ടുള്ളതാണ്. നിലവിലെ ടീമില്‍ നായകസ്ഥാനത്തിന് ഏറ്റവും അര്‍ഹന്‍ രോഹിത്ത് തന്നെയാണ്. റിഷഭ് പന്ത് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ച് മികവ് കാട്ടിയിരുന്നു. എന്നാല്‍ ടീമിനെ ഫൈനലിലേക്കെത്തിക്കാന്‍ സാധിച്ചില്ല.

Also Read: T20 World Cup 2021: 'ഈ ഇന്ത്യന്‍ പരിശീലക സംഘത്തെ എല്ലാവരും എന്നും ഓര്‍ക്കും', ആശംസിച്ച് കാര്‍ത്തിക്

7

യുവതാരമായ റിഷഭിന് ഇപ്പോഴെ നായകസ്ഥാനം നല്‍കിയാല്‍ താരത്തിന്റെ പ്രകടനത്തെ അത് കാര്യമായി ബാധിച്ചേക്കും. അതിനാല്‍ ഇത്തരമൊരു സാഹസത്തിന് ഇന്ത്യ മുതിര്‍ന്നേക്കില്ല. രോഹിത് ശര്‍മയെ നായകനാക്കി കെ എല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കിവീസ് പരമ്പരയില്‍ത്തന്നെ ഈ മാറ്റം ഉണ്ടായേക്കും. ഇന്ത്യയുടെ പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും രോഹിത്തിനെ നായകനാക്കാനാണ് താല്‍പ്പര്യമെന്നാണ് വിവരം. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ രോഹിത്തിനെ നായകനായി അടുത്ത ദിവസം തന്നെ പ്രഖ്യാപിച്ചേക്കും,.

Story first published: Tuesday, November 9, 2021, 19:41 [IST]
Other articles published on Nov 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X