For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഈ ഇന്ത്യന്‍ പരിശീലക സംഘത്തെ എല്ലാവരും എന്നും ഓര്‍ക്കും', ആശംസിച്ച് കാര്‍ത്തിക്

ദുബായ്: ടി20 ലോകകപ്പിലെ അവസാന മത്സരത്തില്‍ നമീബിയക്കെതിരേ ഒമ്പത് വിക്കറ്റിന്റെ ഗംഭീര ജയത്തോടെ ഇന്ത്യ ലോകകപ്പില്‍ നിന്ന് മടക്കടിക്കറ്റെടുത്തിരിക്കുകയാണ്. ഇന്ത്യക്ക് വളരെ പ്രതീക്ഷയുണ്ടായിരുന്ന ടൂര്‍ണമെന്റായിരുന്നു ഇതെങ്കിലും സെമി പോലും കാണാതെ പുറത്താകേണ്ടി വന്നു. ഇന്ത്യയുടെ ടി20 നായകനായി വിരാട് കോലി കളിക്കുന്ന അവസാന ടൂര്‍ണമെന്റെന്ന നിലയിലും രവി ശാസ്ത്രി ഉള്‍പ്പെടുന്ന പരിശീലക സംഘത്തിന്റെ അവസാന ടൂര്‍ണമെന്റെന്ന നിലയിലും ഇന്ത്യ കപ്പ് നേടണമെന്ന് ആരാധകര്‍ ആഗ്രഹിച്ചെങ്കിലും ഇന്ത്യക്ക് ആ നേട്ടത്തിലേക്കെത്താനായില്ല.

1

രവി ശാസ്ത്രിയെന്ന മുഖ്യ പരിശീലകന് കീഴില്‍ ഐസിസി കിരീടമെന്ന നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചില്ലെങ്കിലും അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങളിലേക്ക് ടീമിനെയെത്തിക്കാന്‍ അദ്ദേഹത്തിനായി. രവി ശാസ്ത്രിയുടെ പകരക്കാരനായി രാഹുല്‍ ദ്രാവിഡിനെ നിയോഗിച്ച് കഴിഞ്ഞു. ഇന്ത്യയുടെ എക്കാലെത്തെയും മികച്ച പരിശീലക സംഘങ്ങളിലെ മുന്‍നിരക്കാരെന്ന വിശേഷണത്തോടെയാണ് രവി ശാസ്ത്രിയും സംഘവും പടിയിറങ്ങുന്നത്.

Also Read: T20 World Cup: കുഴപ്പം ടോസിന്റേയല്ല, ഇന്ത്യന്‍ ബാറ്റിങിന്റേത്! പുറത്താവലിനെക്കുറിച്ച് അഗാര്‍ക്കര്‍

2

ഇപ്പോഴിതാ രവി ശാസ്ത്രിക്കും സംഘത്തിനും ആശംസ നേര്‍ന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേഷ് കാര്‍ത്തിക്. ആരാധകര്‍ എപ്പോഴും ഓര്‍ക്കുന്നു ഇന്ത്യന്‍ പരിശീലക സംഘമായിരുന്നു രവി ശാസ്ത്രിയും സംഘവുമെന്നാണ് കാര്‍ത്തിക് അഭിപ്രായപ്പെട്ടത്. 'രവി ശാസ്ത്രിക്ക് ഐസിസി കിരീടം നേടാനായില്ലെന്നതിനെക്കുറിച്ചാണ് നമ്മള്‍ എപ്പോഴും സംസാരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന് കീഴില്‍ എത്ര പരമ്പരകള്‍ നേടിയിട്ടുണ്ടെന്നതിനെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ടിയിരിക്കുന്നു. ആളുകള്‍ എപ്പോഴും ഓര്‍ക്കുന്ന പരിശീലക സംഘമായി ഇവര്‍ക്ക് മാറാനാവട്ടെയെന്ന് ആശംസിക്കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് ഈ പരിശീലക സംഘത്തിന് കീഴില്‍ നടത്തിയത്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

Also Read: 'സുഖം തോന്നുന്നില്ല, നാളെ വീട്ടിലേക്ക് പോകുന്നു', കോലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകര്‍

3

രവി ശാസ്ത്രി പരിശീലകനായ ശേഷം എടുത്തുപറയേണ്ടത് ടെസ്റ്റിലെ ഇന്ത്യയുടെ പ്രകടനമാണ്. പ്രത്യേകിച്ച് വിദേശ മൈതാനങ്ങളില്‍. ഓസ്‌ട്രേലിയയില്‍ ഇന്ത്യ രണ്ട് തവണ മാത്രമാണ് ടെസ്റ്റ് പരമ്പര നേടിയത്. ഇത് രവിക്ക് കീഴിലായിരുന്നു. ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമെല്ലാം ഇന്ത്യന്‍ ടെസ്റ്റ് ടീം മികച്ച പ്രകടനം നടത്തിയത് ഈ പരിശീലക സംഘത്തിന് കീഴിലാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാനും ഇന്ത്യക്ക് സാധിച്ചു.

Also Read: ലോകകപ്പ് മറക്കാം, ഇനി ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ- ആദ്യം കിവീസ്, പിന്നാലെ സൗത്താഫ്രിക്ക

 4

'ആര്‍ ശ്രീധര്‍ ഫീല്‍ഡിങ്ങില്‍ ഇന്ത്യയുടെ മികച്ച പരിശീലകനായിരുന്നു. ഫീല്‍ഡിങ്ങിലെ ഇന്ത്യയുടെ നിലവാരം ഇക്കാലയളവില്‍ വളരെ മെച്ചപ്പെട്ടു. വിദേശ പിച്ചുകളില്‍ 20 വിക്കറ്റ് വീഴ്ത്തുന്ന നിലയിലേക്ക് ഇന്ത്യയുടെ ബൗളിങ് നിരവാരം ഉയര്‍ന്നു. ബി അരുണ്‍ മികച്ച സേവനമാണ് ബൗളിങ് പരിശീലകനെന്ന നിലയില്‍ ചെയ്തത്. രവി ശാസ്ത്രിയാണ് പ്രധാനമായും അഭിനന്ദനം അര്‍ഹിക്കുന്നത്. ടീം തളര്‍ന്നപ്പോഴെല്ലാം ഉയര്‍ത്തിക്കൊണ്ടുവരാന്‍ അദ്ദേഹത്തിനായിട്ടുണ്ട്'-കാര്‍ത്തിക് പറഞ്ഞു.

Also Read: T20 World Cup: നമ്മള്‍ അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവരും- പുറത്താവലിനെക്കുറിച്ച് മുന്‍ താരങ്ങള്‍

5

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമായി മികച്ച ബന്ധം സ്ഥാപിക്കാന്‍ പരിശീലകനെന്ന നിലയില്‍ രവി ശാസ്ത്രിക്ക് സാധിച്ചിരുന്നു. രവിയെ പ്രശംസിച്ച് കോലിയും സംസാരിച്ചിട്ടുണ്ട്. വലിയ കര്‍ക്കശ സ്വഭാവം കാട്ടാതെ താരങ്ങള്‍ക്ക് ആവിശ്യത്തിന് സ്വാതന്ത്ര്യം നല്‍കുന്ന പരിശീലകനായിരുന്നു അദ്ദേഹം. എന്നാല്‍ കോലി-രവി ഏകാധിപത്യ സ്വഭാവത്തില്‍ താരങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്ന അഭിപ്രായവും വളരെയധികം ഉയര്‍ന്നുകേട്ടിരുന്നു.

Also Read: 'രാജ്യത്തേക്കാളേറെ ഐപിഎല്ലിനെ സ്‌നേഹിച്ചാല്‍ എന്താ ചെയ്യുക'- ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ കപില്‍

6

രാഹുല്‍ ദ്രാവിഡ്-വിരാട് കോലി കൂട്ടുകെട്ട് എങ്ങനെയാണെന്ന് കാണാന്‍ ആകാംക്ഷയുണ്ടെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു. 'രോഹിത്തും രാഹുല്‍ ദ്രാവിഡും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. എല്ലാകാര്യത്തിലും അവര്‍ പരസ്പരം ബന്ധപ്പെടാറുണ്ട്. എന്നാല്‍ കോലി-ദ്രാവിഡ് കൂട്ടുകെട്ട് എങ്ങനെയാവുമെന്ന് കാണാന്‍ ആകാംക്ഷയുണ്ട്. രണ്ട് പേരും തികച്ചും വ്യത്യസ്തരായ സ്വഭാവക്കാരാണ്. രണ്ട് പേരും ഒരുമിച്ച് അധികം പ്രവര്‍ത്തിച്ചിട്ടില്ല. ആര്‍സിബിയില്‍ ഒരു വര്‍ഷം മാത്രമായിരുന്നു ഒപ്പമുണ്ടായിരുന്നത്'-കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 9, 2021, 13:00 [IST]
Other articles published on Nov 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+