
ഇന്ത്യന്‍ താരങ്ങള്‍ തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണത്തെ പഴി ചാരുമ്പോള്‍ ടോസിനെയാണ് പരിശീലകര്‍ പഴിക്കുന്നത്. ചിലര്‍ പിച്ചിന്റെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയുടെ തോല്‍വിയുടെ നാണക്കേട് മറയ്ക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ പുറത്താകലിന്റെ കാരണത്തെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.
Also Read: T20 World Cup 2021: 'ഞങ്ങള്‍ ചെറിയ മീനുകളല്ല', ഇന്ത്യക്ക് മുന്നറിയിപ്പുമായി നമീബിയയുടെ ഡേവിഡ് വീസെ

'ഭാവിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട സമയമായിരിക്കുന്നു. കൃത്യമായ പദ്ധതികളോടെ വേണം മുന്നോട്ട് പോകാന്‍. ലോകകപ്പിലെ പ്രതീക്ഷകള്‍ കഴിഞ്ഞതിനാല്‍ ഇനി കൃത്യമായ പദ്ധതികള്‍ തയ്യാറാക്കുകയാണ് വേണ്ടത്. ഐപിഎല്ലിനും ലോകകപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവിശ്യമായിരുന്നുവെന്നാണ് തോന്നുന്നത്. നിലവിലെ ഇന്ത്യന്‍ താരങ്ങളെല്ലാം വലിയ കഴിവുള്ളവരാണ്. എന്നാല്‍ അതിനെ ഉപയോഗപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല'-കപില്‍ ദേവ് പറഞ്ഞു.
Also Read: ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്; കോലിക്ക് ഇടമില്ല, നായകന്‍ ധോണി

ഇന്ത്യയുടെ പല താരങ്ങളും ആറ് മാസത്തിലേറെയായി ബയോബബിള്‍ സുരക്ഷയിലായിരുന്നു. ഇതിന്റെ ബുദ്ധിമുട്ടുകള്‍ താരങ്ങള്‍ക്കുണ്ടായിരുന്നു. മത്സരശേഷം ജസ്പ്രീത് ബുംറ ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. തുടര്‍ച്ചയായി മത്സരം കളിക്കേണ്ടി വരുന്നത് മടുപ്പിക്കുന്നുണ്ടെന്നും വിശ്രമം അനിവാര്യമാണെന്നുമാണ് ബുംറ പറഞ്ഞത്. ഐപിഎല്ലിന് പിന്നാലെ ചെറിയ ഇടവേളയില്‍ ഇറങ്ങിയത് ഇന്ത്യന്‍ താരങ്ങള്‍ക്ക് കൂടുതല്‍ തിരിച്ചടിയായി.
Also Read: T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍

ടോസ് ഭാഗ്യമില്ലാതെ പോയതും എടുത്തുപറയേണ്ടതാണ്. ദുബായില്‍ ടോസ് വളരെ നിര്‍ണ്ണായകമായിരുന്നു.പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇന്ത്യക്ക് ടോസ് അനുകൂലമായിരുന്നില്ല. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്തത് പ്രതികൂലമായി ബാധിച്ചു. ദുബായില്‍ ആദ്യം പന്തെറിയുന്നവര്‍ക്ക് മികച്ച പേസും സ്വിങ്ങും ലഭിക്കും. രണ്ടാമത് പന്തെറിയുമ്പോള്‍ മഞ്ഞ് വീഴ്ചയെത്തുടര്‍ന്ന് കൃത്യമായ ലൈനും ലെങ്തും ലഭിക്കാതെ വരും. കോലിക്ക് ടോസ് നേടാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായെന്ന് തന്നെ പറയാം.
Also Read: T20 World Cup: ടീം ലൈനപ്പ് ആരെയും ഭയപ്പെടുത്തും, എന്നിട്ടും വിന്‍ഡീസ് കപ്പടിച്ചില്ല- കാരണങ്ങളറിയാം

അന്താരാഷ്ട്ര മത്സരങ്ങളേക്കാളേറെ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് തിരിച്ചടിയായെന്നും കപില്‍ ചൂണ്ടിക്കാട്ടി. 'രാജ്യത്തെക്കാളേറെ ഐപിഎല്ലിനാണ് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. അതിനോട് എന്ത് പറയാനാണ്. ദേശീയ ടീമിനുവേണ്ടി കളിക്കുമ്പോള്‍ താരങ്ങള്‍ക്ക് അഭിമാനം ഉണ്ടാവണം. എന്നാല്‍ താരങ്ങളുടെ സാമ്പത്തിക അവസ്ഥയെക്കുറിച്ച് അറിയാത്തതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയുന്നില്ല.
Also Read: T20 World Cup 2021: മുജീബുര്‍ റഹ്മാന്റെ ബൗളിങ് കിവീസിനെ പ്രയാസപ്പെടുത്തും- സുനില്‍ ഗവാസ്‌കര്‍

എന്നാല്‍ ആദ്യം പ്രാധാന്യം നല്‍കേണ്ടത് രാജ്യത്തിനാണെന്നും പിന്നീടാണ് ഫ്രാഞ്ചൈസിയെന്നുമാണ് പറയാനുള്ളത്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കരുതെന്നല്ല ഞാന്‍ പറഞ്ഞത്. താരങ്ങള്‍ക്ക് കൃത്യമായി മത്സരം നല്‍കി പദ്ധതിയുണ്ടാക്കേണ്ടത് ബിസിസി ഐയുടെ ഉത്തരവാദിത്തമാണ്. ഈ ടൂര്‍ണമെന്റില്‍ നിന്ന് പഠിച്ച പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നോക്കേണ്ടത്'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തെയാണ് പുറത്താകലിന് കാരണമായി സുനില്‍ ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടിയത്. പാകിസ്താന്റെയും ന്യൂസീലന്‍ഡിന്റെയും ബൗളര്‍മാര്‍ മികച്ചതായിരുന്നു. എന്നാല്‍ അതിനനുസരിച്ച് ബാറ്റിങ്ങില്‍ നിലവാരം കാട്ടാന്‍ ഇന്ത്യക്കായില്ല. പവര്‍പ്ലേയ്ക്കുള്ളില്‍ ഒന്നിലധികം വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തി. ബൗളിങ് നിരയക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്ന തരത്തില്‍ സ്‌കോര്‍ നേടാനാവാത്തതും തോല്‍വിക്ക് കാരണമായെന്നാണ് സുനില്‍ ഗവാസ്‌കര്‍ പറയുന്നത്. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാവും ഇന്ത്യയുടെ വളര്‍ച്ച. അതിനാല്‍ ടീമില്‍ അടിമുടി മാറ്റം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Click it and Unblock the Notifications











