വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: മുജീബുര്‍ റഹ്മാന്റെ ബൗളിങ് കിവീസിനെ പ്രയാസപ്പെടുത്തും- സുനില്‍ ഗവാസ്‌കര്‍

അബുദാബി: ക്രിക്കറ്റ് ആരാധകരെല്ലാം വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് വൈകീട്ട് 3.30ന് നടക്കാന്‍ പോവുന്നത്. പാകിസ്താന്‍,ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് ടീമുകള്‍ സെമിയുറപ്പിച്ച് കഴിഞ്ഞു. ഇനി ഒരു ടീമിന് മാത്രമാണ് അവസരം. ഇന്ത്യ,ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍ എന്നിവരിലാരാവും അതെന്ന് ഇന്ന് അറിയാം. ന്യൂസീലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരഫലത്തെ ആശ്രയിച്ചാവും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.

T20 World Cup 2021: 'ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം, വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല'- ക്രിസ് ഗെയ്ല്‍T20 World Cup 2021: 'ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം, വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല'- ക്രിസ് ഗെയ്ല്‍

1

ന്യൂസീലന്‍ഡ് ജയിച്ചാല്‍ ന്യൂസീലന്‍ഡ് സെമിയില്‍ കടക്കും. അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യക്കാവും സെമി ടിക്കറ്റ്. ഫേവറേറ്റുകളായി വന്ന് സെമി കാണാതെ ഇന്ത്യ പുറത്തുപോകുമോയെന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാന് കിവീസിനെ അട്ടിമറിക്കാനുള്ള കെല്‍പ്പുണ്ട്. എന്നാല്‍ ഭാഗ്യം ആരെ തുണക്കുമെന്ന് കണ്ടറിയാം.റാഷിദ് ഖാന്‍,മുഹമ്മദ് നബി എന്നിവരിലാണ് അഫ്ഗാന്റെ പ്രതീക്ഷ. പരിക്കിനെത്തുടര്‍ന്ന് അവസാന രണ്ട് മത്സരവും കളിക്കാതിരുന്ന മുജീബുര്‍ റഹ്മാന്‍ നിര്‍ണ്ണായക മത്സരത്തില്‍ കളിക്കുമോയെന്നത് കണ്ടറിയണം.

Also Read: T20 World Cup 2021: 'ന്യൂസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ പ്രതിക്കൂട്ടിലാവും'- അക്തര്‍

2

ഇപ്പോഴിതാ ന്യൂസീലന്‍ഡിനെ ഏറ്റവും പ്രയാസപ്പെടുത്തുക മുജീബുര്‍ റഹ്മാന്റെ ബൗളിങ്ങായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വരുണ്‍ ചക്രവര്‍ത്തിയെപ്പോലെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് നേരിടാന്‍ പ്രയാസമുള്ള ബൗളറാണ് മുജീബെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

Also Read: T20 World Cup: വരുണിനേക്കാള്‍ മികച്ചവന്‍ രാഹുല്‍ ചഹാര്‍, ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണം- കനേരിയ

3

'മുജീബ് ന്യൂസീലന്‍ഡിനെതിരായ മത്സരത്തിന് ഫിറ്റാണോയെന്നാണ് ആദ്യം അറിയേണ്ടത്. ഞാന്‍ പറയുന്നത് ന്യൂസീലന്‍ഡിനെതിരേ മിസ്റ്ററി സ്പിന്നര്‍ വേണമെന്നാണ്. റാഷിദ് ഖാനും മുഹമ്മദ് നബിക്കുമൊപ്പം മുജീബുര്‍ റഹ്മാനും ഉണ്ടെങ്കില്‍ മാത്രമെ മാജിക്ക് കാട്ടാന്‍ അഫ്ഗാനാവും. ഇന്ത്യക്കെതിരേ അഫ്ഗാന് ഫലപ്രദമായി പന്തെറിയാനായില്ല. മുജീബ് അഫ്ഗാനിസ്ഥാനെതിരേ നിര്‍ണ്ണായകമായ ബൗളറാണ്. കാരണം വരുണ്‍ ചക്രവര്‍ത്തിയെപ്പോലെ നേരിടാന്‍ പ്രയാസമുള്ള ബൗളറാണ് മുജീബുര്‍. ടി20യില്‍ പരിചയസമ്പന്നനാണവന്‍. മുജീബും റാഷിദ് ഖാനുമാണ് നിര്‍ണ്ണായകമാവുക'-ഗവാസ്‌കര്‍ പറഞ്ഞു.

Also Read: T20 World Cup 2021: കിവീസ് കരുത്തര്‍, എന്നാല്‍ ഒരു കാര്യത്തില്‍ അഫ്ഗാനെ ഭയക്കണം- ഡാനിഷ് കനേരിയ

4

മുജീബുര്‍ റഹ്മാന്‍ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളറാണ്. പവര്‍പ്ലേയില്‍ കിവീസിന്റെ ഒന്നിലധികം വിക്കറ്റ് വീഴ്ത്താനായാല്‍ അവര്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ അധികം നേരം തുടരാന്‍ അനുവദിക്കരുത്. നിലയുറപ്പിച്ചാല്‍ വലിയ അപകടം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണ് ഗുപ്റ്റില്‍. അതിനാല്‍ പവര്‍പ്ലേയിലെ അഫ്ഗാന്റെ ബൗളിങ് പ്രകടനം നിര്‍ണ്ണായകമാവും.

Also Read: T20 World Cup: ന്യൂസീലന്‍ഡ് ബാറ്റിങ് നിര പോരാ, അഫ്ഗാന്‍ അട്ടിമറിച്ചേക്കും- പ്രവചിച്ച് അഗാര്‍ക്കര്‍

5

ഇന്ത്യക്കെതിരേ അഫ്ഗാനിസ്ഥാന്റെ ബൗളിങ് പ്രകടനം വളരെ മോശമായിരുന്നു. റാഷിദ് ഖാനെ തിരഞ്ഞുപിടിച്ച് ഇന്ത്യ ആക്രമിച്ചിരുന്നു. എന്നാല്‍ കിവീസിനെതിരേ റാഷിദിന്റെ ശക്തമായ തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയാണ് വേദി. സ്പിന്നിന് പിന്തുണയുണ്ട്. അതിവേഗത്തില്‍ ന്യൂസീലന്‍ഡ് ബാറ്റുവീശാന്‍ തീരുമാനിച്ചാല്‍ അബുദാബിയിലെ വലിയ സ്റ്റേഡിയത്തില്‍ അഫ്ഗാന്റെ സ്പിന്‍ കെണിയില്‍ വീഴാന്‍ സാധ്യതകളേറെയാണ്.

Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

6

ന്യൂസീലന്‍ഡ് ബാറ്റിങ്‌നിര വലിയ ഫോമിലല്ല എന്നതാണ് എടുത്തുപറയേണ്ട കാര്യം. കെയ്ന്‍ വില്യംസണടക്കമുള്ള പല പ്രമുഖ താരങ്ങളും നിലവില്‍ മോശം ഫോമിലാണ് ഇത് മനസിലാക്കി പന്തെറിയാന്‍ അഫ്ഗാന് സാധിച്ചാല്‍ കിവീസ് പ്രയാസപ്പെടും. ഇന്ത്യക്കെതിരേ അഫ്ഗാന്റെ പേസര്‍മാര്‍ നിറം മങ്ങിയിരുന്നു. ഫീല്‍ഡിങ്ങിലെ പിഴവുകളും ടീമിന് തിരിച്ചടിയായിരുന്നു. ഈ പിഴവുകളെല്ലാം നികത്താന്‍ അഫ്ഗാന് സാധിച്ചാല്‍ കിവീസിനെ അട്ടിമറിക്കാനുള്ള സാധ്യതയുണ്ട്.

Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

7

ബാറ്റിങ്ങിലെ പോരായ്മ ബൗളിങ്ങില്‍ കിവീസ് നികത്തുന്നു. ട്രന്റ് ബോള്‍ട്ട്,ടിം സൗത്തി,ആദം മില്‍നെ,മിച്ചല്‍ സാന്റ്‌നര്‍,ഇഷ് സോധി എന്നിവരെല്ലാം ഉള്‍പ്പെടുന്ന ബൗളിങ് മികച്ചതാണ്. വലിയ അനുഭവസമ്പത്തുള്ള നിരയായതിനാല്‍ അഫ്ഗാന്‍ ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യം ബാറ്റ് ചെയ്ത് 170ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ അഫ്ഗാനിസ്ഥാന് വിജയ സാധ്യതയുണ്ട്. ആദ്യം ന്യൂസീലന്‍ഡ് ബാറ്റ് ചെയ്ത് അഫ്ഗാന്‍ പിന്തുടരേണ്ടി വന്നാല്‍ ബുദ്ധിമുട്ടും. അത്രയും മികച്ച ബൗളിങ് നിരയാണ് ന്യൂസീലന്‍ഡിന്റേതെന്നതാണ് വസ്തുത.

Story first published: Sunday, November 7, 2021, 16:32 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X