For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

ദുബായ്: ടി20 ലോകകപ്പിലെ ഫേവറേറ്റുകളായി എത്തിയ ഇന്ത്യ സെമി കാണാതെ പുറത്താവുമോയെന്ന് നാളെ അറിയാം. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും സ്‌കോട്ട്‌ലന്‍ഡിനെ 8 വിക്കറ്റിനുമാണ് തോല്‍പ്പിച്ചത്. നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും ഇന്ത്യ മറികടന്നു. ഇനി അഫ്ഗാനിസ്ഥാനെ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനാവുമോയെന്ന് മാത്രമാണ് അറിയേണ്ടത്.

അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും ന്യൂസീലന്‍ഡ് ജയിച്ചാല്‍ ഇന്ത്യക്ക് മടക്കടിക്കറ്റും ലഭിക്കും. നിര്‍ണ്ണായകമായ മത്സരത്തിന്റെ ഫലത്തിനനുസരിച്ചാവും ഇന്ത്യയുടെ ഭാവി. ഓപ്പണര്‍മാരുടെ മിന്നും പ്രകടനമാണ് കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയെ തുണച്ചത്. താരങ്ങളെല്ലാം പഴയ ഫോമിലേക്ക് തിരിച്ചെത്തിയെന്ന് പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ നിര്‍ണ്ണായക താരം രോഹിത് ശര്‍മയോ കെ എല്‍ രാഹുലെ വിരാട് കോലിയോ അല്ലെന്നും ജസ്പ്രീത് ബുംറയാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read : 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

1

'സത്യസന്ധമായി പറയട്ടെ ഇന്ത്യ ഇപ്പോള്‍ ഒരു താരത്തെ ടീമില്‍ നിന്ന് മാറ്റുകയാണെന്ന് കരുതുക. രോഹിത്, രാഹുല്‍, കോലി എന്നിവരെയൊക്കെ മാറ്റുന്നതിനെക്കാള്‍ കൂടുതല്‍ തിരിച്ചടി ബുംറയെ മാറ്റിയാല്‍ നേരിടേണ്ടി വരും. ഇന്ത്യന്‍ ടീമിന്റെ ഇന്‍ഷുറന്‍സ് പോളിസിയാണ് ബുംറ. അവനാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കുന്നത്. യോര്‍ക്കര്‍ എറിഞ്ഞാലും സ്ലോ ബോള്‍ എറിഞ്ഞാലും അവന്‍ മുന്നില്‍ത്തന്നെയുണ്ടാവും. എന്നാല്‍ ചില സമയങ്ങളില്‍ ലെങ്തിന്റെ പ്രശ്‌നം വരുന്നുണ്ട്'- ആകാശ് പറഞ്ഞു.

2

സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി ഗംഭീര പ്രകടനമാണ് ബുംറ നടത്തിയത്. രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ടി20യിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തെത്താനും അദ്ദേഹത്തിനായി. 54 മത്സരത്തില്‍ നിന്ന് 64 വിക്കറ്റാണ് ഇപ്പോള്‍ ബുംറയുടെ പേരിലുള്ളത്. 49 മത്സരത്തില്‍ നിന്ന് 63 വിക്കറ്റ് നേടിയ യുസ് വേന്ദ്ര ചഹാലിനെ മറികടന്നാണ് ബുംറയുടെ നേട്ടം. ചഹാലിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

3

രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ഒന്നിച്ച് മികവ് കാട്ടിയാല്‍ ഒരു തരത്തിലുള്ള ടെന്‍ഷന്റെയും കാര്യമില്ലെന്നും ആകാശ് പറഞ്ഞു. 'ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയും ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ പകുതി ആശങ്കകള്‍ അവസാനവിക്കും. അശ്വിനും നന്നായി പന്തെറിഞ്ഞുവെന്നതില്‍ ആര്‍ക്കും സംശയമില്ല. മുഹമ്മദ് ഷമിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. കാരണം അവന്‍ മൂന്ന് വിക്കറ്റ് നേടുകയും ടീമിന് ഹാട്രിക് നേടിത്തരികയും ചെയ്തു. യോര്‍ക്കറുകളിലെ കൃത്യതകൊണ്ട് അവന്‍ ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്തുന്നു. മത്സരത്തില്‍ ജഡേജയാണ് കളിയിലെ താരമായത്. ജഡേജ മധ്യനിരയില്‍ വിക്കറ്റ് നേടിയപ്പോള്‍ ഷമി വാലറ്റത്തിന്റെ വിക്കറ്റാണ് നേടിയത്'- ആകാശ് കൂട്ടിച്ചേര്‍ത്തു.

4

ഇന്ത്യയുടെ അവസാന രണ്ട് മത്സരത്തിലും നിര്‍ണ്ണായകമായത് ബാറ്റ്‌സ്മാന്‍മാരുടെ തിരിച്ചുവരവാണ്. അഫ്ഗാനിസ്ഥാനെതിരേ കെ എല്‍ രാഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് 140 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ഇതിന്റെ കരുത്തിലാണ് റിഷഭ് പന്തും ഹര്‍ദിക് പാണ്ഡ്യയും ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തത്. സ്‌കോട്ട്‌ലന്‍ഡിനെതിരേയും ഓപ്പണര്‍മാര്‍ തിളങ്ങി. രാഹുല്‍ 19 പന്തില്‍ 50 റണ്‍സ് നേടിയപ്പോള്‍ രോഹിത് 16 പന്തില്‍ നേടിയത് 30 റണ്‍സ്.

രണ്ട് പേരും മികച്ച തുടക്കം നല്‍കുന്നതോടെ പിന്നാലെയെത്തുന്ന താരങ്ങള്‍ക്കും ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുന്നു. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ഇതുണ്ടായില്ല എന്നതാണ് തോല്‍വിയും പ്രധാന കാരണം. സ്‌കോട്ട്‌ലന്‍ഡിനെതിരേ മൂന്ന് സ്പിന്നര്‍മാരെ ഇറക്കിയുള്ള ഇന്ത്യയുടെ തന്ത്രവും ഫലം ചെയ്തു. അഫ്ഗാനെതിരേയും ഷമി മൂന്ന് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

Story first published: Saturday, November 6, 2021, 13:34 [IST]
Other articles published on Nov 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+