വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ന്യൂസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ പ്രതിക്കൂട്ടിലാവും'- അക്തര്‍

ദുബായ്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്ന് സെമി ബര്‍ത്ത് നേടുന്ന രണ്ടാമത്തെ ടീമേതാണെന്ന് നാളെ അറിയാം. നാല് തുടര്‍ ജയങ്ങളുമായി പാകിസ്താന്‍ നേരത്തെ തന്നെ സെമിയില്‍ സീറ്റുറപ്പിച്ചു. ന്യൂസീലന്‍ഡ്,അഫ്ഗാനിസ്ഥാന്‍,ഇന്ത്യ എന്നീ ടീമുകളാണ് അവസരം കാത്തിരിക്കുന്നത്. നാളെ നടക്കുന്ന മത്സരത്തില്‍ ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനുമായി ഏറ്റുമുട്ടും. ന്യൂസീലന്‍ഡ് ജയിച്ചാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കും. അഫ്ഗാന്‍ വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ അവര്‍ സെമിയിലെത്തും. ചെറിയ മാര്‍ജിനില്‍ അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും.

ഫേവറേറ്റുകളായി എത്തിയ ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനോട് 10 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റു. സ്‌കോട്ട്‌ലന്‍ഡിനെ എട്ട് വിക്കറ്റിനും അഫ്ഗാനിസ്ഥാനെ 66 റണ്‍സിനും തോല്‍പ്പിച്ചാണ് ഇന്ത്യ സെമി സാധ്യത നിലനിര്‍ത്തിയത്. നമീബിയക്കെതിരേ ഇന്ത്യക്ക് മത്സരം ബാക്കിയുണ്ട്. അഫ്ഗാനിസ്ഥാനെതിരേ മൂന്നാം മത്സരത്തില്‍ ഇന്ത്യ ജയിച്ചതിന് പിന്നാലെ പാകിസ്താന്‍ ആരാധകര്‍ ഒത്തുകളി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

Also Read : T20 World Cup: വരുണിനേക്കാള്‍ മികച്ചവന്‍ രാഹുല്‍ ചഹാര്‍,ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണം- കനേരിയ

1

പല തെളിവുകളും പാക് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ മുന്‍ പാക് താരങ്ങളടക്കം ഈ പ്രചാരണത്തിനെതിരായാണ് പ്രതികരിച്ചത്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കെതിരേ ചോദ്യം ഉയരുമെന്നുറപ്പാണെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസര്‍ ഷുഹൈബ് അക്തര്‍.

'ഇന്ത്യയുടെ വിധി ഇപ്പോള്‍ ന്യൂസീലന്‍ഡിന്റെ കൈകളിലാണ്. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനോട് തോറ്റാല്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയരും.ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. അടുത്ത വലിയ ചര്‍ച്ചാവിഷയമായി ഇത് മാറുമോയെന്ന ആശങ്ക എനിക്കുണ്ട്. ഒരു തരത്തിലുള്ള വിവാദവും സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പാകിസ്താന്റ ആരാധകര്‍ വളരെ വൈകാരികമായി പ്രവര്‍ത്തിക്കുന്നവരാണ്'.

2

ഇന്ത്യയോട് അഫ്ഗാനിസ്ഥാന്‍ ഒത്തുകളിച്ചെന്നാണ് പാക് ആരാധകര്‍ ആരോപിച്ചത്. ടോസ് അഫ്ഗാനിസ്ഥാന് അനുകൂലമായാണ് ലഭിച്ചത്. ഇതിന് പിന്നാലെ കോലി ആദ്യം ബൗള്‍ ചെയ്യാന്‍ അഫ്ഗാന്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബിയോട് പറഞ്ഞു. അതുപോലെ തന്നെ ടോസ് നേടിയ നബി ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. ഇതിന്റെ വീഡിയോയും വളരെയധികം പ്രചരിച്ചിരുന്നു. കൂടാതെ ഫീല്‍ഡിങ്ങിലെ പിഴവുകളുടെ വീഡിയോയും തെളിവായി പാക് ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഹര്‍ദിക് പാണ്ഡ്യയുടെ ക്യാച്ച് നഷ്ടപ്പെടുത്തിയതും ബൗണ്ടറി ലൈനിലേക്ക് പന്ത് കൈയില്‍ തട്ടി പോയതുമെല്ലാം മനപ്പൂര്‍വമാണെന്നാണ് പാക് ആരാധകര്‍ ആരോപിക്കുന്നത്. എന്നാല്‍ മുന്‍ പാക് താരങ്ങളായ വസീം അക്രവും വഖാര്‍ യൂനിസുമെല്ലാം ഇതൊരു തെറ്റായ ആരോപണം മാത്രമാണെന്നും ഇത്തരം പ്രചാരണങ്ങള്‍ നടത്തരുതെന്നും ആരോപിച്ചിരുന്നു. എന്നാല്‍ ഈ സംഭവം വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.

3

അഫ്ഗാനിസ്ഥാന്‍- ന്യൂസീലന്‍ഡ് മത്സരം നിര്‍ണ്ണായകമാണ്. ഇന്ത്യക്ക് സെമിയിലെത്താന്‍ അഫ്ഗാനിസ്ഥാന്‍ ജയിക്കേണ്ടതായുണ്ട്. നേര്‍ക്കുനേര്‍ എത്തിയ രണ്ട് തവണയും ന്യൂസീലന്‍ഡ് അഫ്ഗാനെ തോല്‍പ്പിച്ചു. എന്നാല്‍ ടി20 ലോകകപ്പിലെ കിവീസിന്റെ പ്രകടനം അത്ര മികച്ചതല്ല. പ്രത്യേകിച്ച് ബാറ്റിങ് പ്രകടനം. ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ കിവീസിനെ അട്ടിമറിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. മികച്ച സ്പിന്നര്‍മാരുള്ള അഫ്ഗാനിസ്ഥാന്‍ കിവീസിനെ വീഴ്ത്തിയാലും അത്ഭുതപ്പെടാനാവില്ല.

എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കെതിരേ വലിയ ചോദ്യങ്ങള്‍ പാക് ആരാധകര്‍ ഉന്നയിക്കുമെന്നുറപ്പ്. എന്തായാലും നാളെത്തെ അഫ്ഗാന്‍-കിവീസ് പോരാട്ടം നിരവധി വിവാദങ്ങള്‍ക്കും കാരണമായി മാറാനുള്ള സാധ്യതകളേറെയാണ്. 'അഫ്ഗാനിസ്ഥാനെക്കാള്‍ മികച്ചവര്‍ ന്യൂസീലന്‍ഡാണ്. ദൈവത്തിന്റെ വിധിയാല്‍ ന്യൂസീലന്‍ഡിന് തോല്‍ക്കേണ്ടി വന്നാലാണ് പ്രശ്‌നം. സാമൂഹ്യ മാധ്യമത്തെ അടക്കിനിര്‍ത്താന്‍ ആര്‍ക്കുമാവില്ല'-അക്തര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, November 6, 2021, 19:18 [IST]
Other articles published on Nov 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X