ഐപിഎല്ലിന്റെ 19ാം സീസണിനു ഈ മാസം 28നു തുടക്കമാവുകയാണ്. നിലവിവലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും മുന്‍ വിജയികളായ സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് കന്നിയങ്കം. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയമാണ് ഈ സൂപ്പര്‍ പോരാട്ടത്തിനു വേദിയാവുക.
10 ടീമുകളാണ് ഹോം- എവേ രീതികളിലായി രണ്ടു മാസത്തിലേറെ നീളുന്ന ക്രിക്കറ്റ് കാര്‍ണിവലില്‍ അണിനിരക്കുക. കഴിഞ്ഞ മിനി താരലേലത്തിനു ശേഷം മുഖം മിനുക്കിയാണ് ഫ്രാഞ്ചൈസികളുടെ വരവ്. അതുകൊണ്ടു തന്നെ ഒരു ഫ്രാഞ്ചൈസിയെയും പൂര്‍ണമായി തള്ളാനും കഴിയില്ല.

ഇത്തവണയും ആര്‍സിബി തന്നെ കിരീടം നിലനിര്‍ത്തുമോ? അതോ പുതിയൊരു ചാംപ്യന്‍മാരെ കാണാന്‍ സാധിക്കുമോ. ഐപിഎല്‍ ജേതാക്കളെ കുറിച്ചും ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകളെ കുറിച്ചും വിവിഐ എഐ ടൂളുകള്‍ പ്രവചിച്ചിരിക്കുകയാണ്. ഇതേ കുറിച്ച് അറിയാം.

എഐ ടൂളുകളില്‍ ഏറെ പ്രചാരത്തിലുള്ള ചാറ്റ് ജിപിടിയുടെ പ്രവചന പ്രകാരം ഇത്തവ ഐപിഎല്‍ കിരീടം മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനാണ്. ഫൈനലില്‍ കഴിഞ്ഞ തവണത്തെ വിജയികളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനാണ് മുംബൈ തോല്‍പ്പിക്കുക.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ യുവ ഓപ്പണണര്‍ യശസ്വി ജയ്‌സ്വാളിനാണ്. എന്നാല്‍ കൂടുതല്‍ വിക്കറ്റുകളുമായി പര്‍പ്പിള്‍ കാപ്പിന്റെ അവകാശി മുംബൈയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയായിരിക്കും.

എഐയുടെ മറ്റൊരു ടൂളായ ക്ലോഡും (Claude) ഐപിഎല്‍ ചാംപ്യന്‍മാരായി പ്രവചിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സിനെയാണ്. ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സായിരിക്കും അവരുടെ എതിരാളികള്‍. കെകെആറിനെ വീഴ്ത്തി ആറാമത്തെ ട്രോഫിയും എംഐ കൈക്കലാക്കും.
ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍മെഷീനും ഇന്ത്യന്‍ ഇതിഹാസവുമായ വിരാട് കോലിക്കാണ്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് മുംബയൈുടെ ജസ്പ്രീത് ബുംറയ്ക്കായിരിക്കുമെന്നും പ്രവചനത്തില്‍ പറയുന്നു.
ഗൂഗിളിന്റെ എഐ ടൂളായ ജെമിനൈയുടെ പ്രവചന പ്രകാരം ഐപിഎല്‍ കിരീടം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. മുംബൈ ഇന്ത്യന്‍സിനെ ഫൈനില്‍ വീഴ്ത്തിയാണ് കെകെആര്‍ അവലുടെ നാലാം ട്രോഫി കൈക്കലാക്കുക.
ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ മുന്നിലെത്തി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുക മുംബൈ ഇന്ത്യന്‍സിന്റെ വൈസ് ക്യാപ്റ്റനും ഇന്ത്യന്‍ ടി20 നായകനുമായ സൂര്യകുമാര്‍ യാദവായിരിക്കും. പര്‍പ്പിള്‍ ക്യാപ്പിന്റെ കാര്യത്തില്‍ ജെമിനൈയുടെയും പ്രവചനം ജസ്പ്രീത് ബുംറയെന്നാണ്.

എക്‌സിന്റെ (ട്വിറ്റര്‍) എഐ ടൂളായ ഗ്രോക്കിന്‍െ പ്രവചനം അനുസരിച്ച് തുടര്‍ച്ചയായി രണ്ടാം തവണയും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു തന്നെ ഐപിഎല്‍ ട്രോഫി കൈക്കലാക്കും. ഫൈനലില്‍ അവരുടെ എതിരാളികള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സായിരിക്കും.

ഓറഞ്ച് ക്യാപ്പ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ വിരാട് കോലിക്കാണ്. പര്‍പ്പിള്‍ ക്യാപ്പ് ജസ്പ്രീത് ബുംറ തന്നെ സ്വന്തമാക്കുമെന്നു ഗ്രോക്കും പറയുന്നു.
ഐപിഎല്ലിന്റെ 19ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവരുടെ ആറാം ട്രോഫി റാഞ്ചുമെന്നാണ് എഐ ടൂളായ പെര്‍പ്ലെക്‌സിറ്റിയുടെ പ്രവചനം. മുംബൈയും രജത് പാട്ടിധാര്‍ നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരും തമ്മിലായിരിക്കും കലാശക്കളി.
ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ആര്‍സിബി സൂപ്പര്‍ ബാറ്റര്‍ വിരാട് കോലിക്കായിരിക്കും. പര്‍പ്പിള്‍ ക്യാപ്പിലേക്കു വന്നാല്‍ അവിടെ ജസ്പ്രീത് ബുംറ തന്നെയാവും വിജയിയെന്നു പെര്‍പ്ലെക്‌സിറ്റിയുടെയും പ്രവചനത്തില്‍ പറയുന്നു.