Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത്തിനു വന്‍ അപമാനം!! ഇതു കുറച്ച് കടന്നുപോയി? എല്ലാത്തിനും കാരണം ഗില്‍; സംഭവമറിയാം

മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ശേഷം ടീം ഇന്ത്യയെ ഒന്നിലേറെ ഐസിസി ട്രോഫികളിലേക്കു നയിച്ച ഏക ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന്റെ അവകാശിയാണ് രോഹിത് ശര്‍മ. 2024ലെ ടി20 ലോകകപ്പും കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റിലുള്ള ചാംപ്യന്‍സ് ട്രോഫിയുമാണ് ഹിറ്റ്മാന്‍ ഇന്ത്യക്കു നേടിത്തന്നത്.

രണ്ടു ടൂര്‍ണമെന്റുകളിലും ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ ചാംപ്യന്മാരായെന്നതും എടുത്തു പറയേണ്ട കാര്യമാണ്. അടുത്ത വര്‍ഷം ഏകദിന ലോകകപ്പും നേടിത്തരാന്‍ തയ്യാറെടുക്കവെയാണ് നായകസ്ഥാനത്തും രോഹിത്
അപ്രതീക്ഷിതമായി മാറ്റപ്പെടുന്നത്.

SHUBMAN GILL

Photocredit/Jiostar

ധോണിക്കൊപ്പം തന്നെ ചേര്‍ത്തുനിര്‍ത്താവുന്ന ക്യാപ്റ്റനാണ് അദ്ദേഹമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇപ്പോള്‍ വലിയൊരു അപമാനം രോഹിത്തിനു നേരിട്ടിരിക്കുകയാണ്. ഇതേ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ചര്‍ച്ചകള്‍. എന്താണം സംഭവമെന്നറിയാം.

രോഹിത്തിന് വന്‍ അപമാനം

ബിസിസിയുടെ നമന്‍ 2026 അവാര്‍ഡ് ദാന ചടങ്ങുകള്‍ ഞായറാഴ്ച ന്യൂഡല്‍ഹിയില്‍ നടന്നിരുന്നു. ഇന്ത്യയുടെ വിവിധ ടീമുകളെ ആദരിച്ച ചടങ്ങളില്‍ മികച്ച പുരുഷ, വനിതാ ക്രിക്കറ്റര്‍ക്കുള്ള അവാര്‍ഡുകളും സമ്മാനിച്ചരുന്നു. ഈ ചടങ്ങിലാണ് ഇന്ത്യയുടെ ടി20 ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി വിന്നിങ് ക്യാപ്റ്റനായ രോഹിത് ശര്‍മ അപമാനിക്കപ്പെട്ടത്.

മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമിഗ്രര്‍ പുരസ്‌കാരം ശുഭ്മന്‍ ഗില്ലിനായിരുന്നു. 2024-25 സീസണുകളിലെ പ്രകടനങ്ങളാണ് അദ്ദേഹത്തെ ഇതിനു അവകാശിയാക്കിയത്. ഈ അവാര്‍ഡ് ദാന ചടങ്ങിന്റെ തല്‍സമയ സംപ്രേക്ഷണാവാകാശം ജിയോ സ്റ്റാറിനായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം ഗില്‍ സംസാരിക്കവെയായിരുന്നു വലിയൊരു അബദ്ധം സംഭവിച്ചത്.

ഗില്ലിന്റെ പേരിനു താഴെ അവര്‍ നല്‍കിയത് 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി വിന്നിങ് ക്യാപ്റ്റനെന്നായിരുന്നു. രോഹിത്തിന്റെ നേതൃമികവാണ് ഈ കിരീടം ഇന്ത്യ സ്വന്തമാക്കിയതെന്നു എല്ലാവര്‍ക്കുമറിയാം. പക്ഷെ അതിന്റെ ക്രെഡിറ്റ് അന്നു വൈസ് ക്യാപ്റ്റനായിരുന്ന ഗില്ലിനു നല്‍കിയത് രോഹിത്തിന്റെ ആരാധകരെ ശരിക്കും ക്ഷുഭിതരാക്കിയിട്ടുണ്ട്.

ബിസിസിഐ സംഘടിപ്പിക്കുന്ന ഇത്ര വലിയൊരു പുരസ്‌കാരദാന ചടങ്ങില്‍ രോഹിത്തിനെ പോലെയൊരു മഹാനായ ക്യാപ്റ്റനെ ഈ തരത്തില്‍ അപമാനിച്ചത് ഒട്ടും ശരിയായില്ലെന്നാണ് ആരാധകര്‍ തുറന്നടിക്കുന്നത്.

ഇങ്ങനെയൊരു വന്‍ മണ്ടത്തരം കാണിച്ചതില്‍ ജിയോസ്റ്റാറിനെ മാത്രമല്ല ബിസിസിഐയെയും അവര്‍ കുറ്റപ്പെടുത്തുകയാണ്. നിലവിലെ ഏകദിന, ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായ ഗില്ലിന്റെ പിആര്‍ ടീമിന്റെ കള്ളത്തരാണ് ഇവിടെ സംഭവിച്ചതെന്നും രോഹിത്തിന്റെ ഫാന്‍സ് ആരോപിക്കുന്നു.

ഗില്ലിന്റെ സംഭാവന

ഐസിസി ചാംപ്യന്‍സ് ട്രോഫി നേടിത്തന്ന ക്യാപ്റ്റനല്ലെങ്കിലും കഴിഞ്ഞ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ ശുഭ്മന്‍ ഗില്ലിനായിരുന്നു. ടൂര്‍ണമെന്റില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനും കൂടിയായിരുന്നു. ബംഗ്ലാദേശുമായുള്ള മല്‍സരത്തില്‍ സെഞ്ച്വറിയോടെ ടീമിന്റെ ടോപ്‌സ്‌കോററായും ഗില്‍ മാറി. 188 റണ്‍സാണ് ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.

ROHIT GILL

ഫൈനലില്‍ ന്യൂസിലാന്‍ഡായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ഒരോവര്‍ ശേഷിക്കെ നാലു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഈ കളിയില്‍ ടീമിന്റെ ഹീറോ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായിരുന്നു.

252 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരവെ നായകന്റെ കളി കെട്ടഴിച്ച അദ്ദേഹം 83 ബോളില്‍ 76 റണ്‍സോടെയാണ് ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- രോഹിത് ജോടി നല്‍കിയ മികച്ച തുടക്കമാണ് ജയത്തിനു അടിത്തറയിട്ടത്. ആദ്യ വിക്കറ്റില്‍ ഈ സഖ്യം 105 റണ്‍സ് ടീം ടോട്ടലിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു.

Story first published: Monday, March 16, 2026, 13:10 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+