Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സഞ്ജുവിന് ഓപ്പണിങില്ല!! പകരം എവിടെ? മുന്‍ താരം ബാംഗര്‍ പറയുന്നതിങ്ങനെ

പുതിയ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയാവുമെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ സഞ്ജയ് ബാംഗര്‍. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും മലയാളി സൂപ്പര്‍ താരം എത്തിയതോടെ സിഎസ്‌കെയുടെ ടോപ്പ് ഫോറില്‍ അഴിച്ചുപണി ഉറപ്പായിരിക്കുകയാണ്.

സമാപിച്ച ടി20 ലോകകപ്പില്‍ ഓപ്പണിങ് റോളില്‍ മിന്നിക്കുകകയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്ത സഞ്ജുവിനു സിഎസ്‌കെയിലും ഓപ്പണിങ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, പക്ഷെ അദ്ദേഹം ചെന്നൈയില്‍ ഓപ്പണറായേക്കില്ലെന്നാണ് ബാംഗറുടെ നിരീക്ഷണം.

RUTURAJ

ടോപ്പ് ത്രീ

ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി സഞ്ജു സാംസണ്‍ ഓപ്പണറായല്ല, വണ്‍ഡൗണായിട്ടാവും ബാറ്റ് ചെയ്‌തേക്കുകയെന്നാണ് സഞ്ജയ് ബാംഗറുടെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ ബാറ്റിങ് കോച്ച് കൂടിയായ അദ്ദേഹം.

റുതുരാജ് ഗെയ്ക്വാദ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ടോപ് ഒാര്‍ഡറില്‍ മാത്രമേ ബാറ്റ് ചെയ്യാന്‍ പാടുള്ളൂ. കഴിഞ്ഞ സീസണില്‍ ഡെവന്‍ കോണ്‍വേയെയും റുതുരാജിനെയും ഓപ്പണിങില്‍ വേര്‍തിരിക്കാന്‍ സിഎസ്‌കെ ശ്രമിച്ചു. പക്ഷെ അവരുടെ ആ പ്ലാന്‍ ദയനീയമായി പരാജയപ്പെട്ടു.

റുതുരാജ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് കാഴ്ചവച്ചിട്ടുള്ളത് ഓപ്പണിങിലാണെന്നും ബാംഗര്‍ വിലയിരുത്തി. ഓപ്പണറായി റുതുരാജ് ഗെയ്ക്വാദ് വളര നന്നായി കളിക്കാറുണ്ട്. ആയുഷ് മാത്രെയായിരിക്കും അദ്ദേഹത്തിനൊപ്പം ഓപ്പണിങില്‍ ഇറങ്ങുന്നത്.

സഞ്ജു സാംസണ്‍ മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യുകയെന്നാണ് എനിക്കു തോന്നുന്നത്. നാലാമനായി ഡെവാള്‍ഡ് ബ്രെവിസുമുണ്ടാവും. അഞ്ചാംനമ്പറില്‍ ശിവം ദുബെയ്‌ക്കോ, കാര്‍ത്തിക് ശര്‍മയ്‌ക്കോ കളിക്കാമെന്നും ബാംഗര്‍ വിശദാക്കി.

കഴിഞ്ഞ ലേലത്തില്‍ സര്‍പ്രൈസ് വിലയ്ക്കാണ് കാര്‍ത്തികിനെ സിഎസ്‌കെ സ്വന്തമാക്കിയത്. കരിയറിലാദ്യമായി ഐപിഎല്‍ ലേലത്തില്‍ നറുക്കുവീണ അദ്ദേഹത്തിനായി ഫ്രാഞ്ചൈസി മുടക്കിയത് 14.20 കോടിയെന്ന അവിശ്വസനീയ തുകയാണ്. കൂടാതെ മധ്യനിര ശക്തിപ്പെടുത്തുന്നതിനായി സര്‍ഫറാസ ഖാനെയും 75 ലക്ഷം രൂപയ്ക്കു ചെന്നൈ വാങ്ങിയിരുന്നു.

ചാഹറിനെ കളിപ്പിക്കണം

ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു പുതുതായി എത്തിയ ഇന്ത്യന്‍ യുവ സ്പിന്നര്‍ രാഹുല്‍ ചാഹറിനെ സ്ഥിരമായി പ്ലെയിങ് ഇലവനില്‍ കളിപ്പിക്കണമെന്നാണ് സഞ്ജയ് ബാംഗര്‍ ആവശ്യപ്പെടുന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചിന്താ പ്രക്രിയയില്‍ വന്നിട്ടുള്ള മറ്റൊരു മാറ്റമാണിത്. അവര്‍ ഒരു ഇന്ത്യന്‍ ലെഗ് സ്പിന്നറെ അധികം ഉപയോഗിച്ചിട്ടില്ല. ഇവിടെ, രാഹുല്‍ ചാഹറിനു മുഴുവന്‍ മല്‍സരങ്ങളിലും കളിക്കാന്‍ അവസരം ലഭിച്ചേക്കും.

അപ്പോള്‍ രണ്ടു റിസ്റ്റ് സ്പിന്നര്‍മാര്‍ ടീമിലുണ്ടാവും. ഒരു ഇടംകൈയന്‍ റിസ്റ്റ് സ്പിന്നറും (നൂര്‍ അഹമ്മദും) ചാഹറുമായിരിക്കും മറ്റൊരു എന്‍ഡില്‍ നിന്നും പന്തെറിയുക. ചാഹര്‍ നല്ല വൈവിധ്യമുള്ള ബൗളറാണ്. കൂടാതെ ലോവര്‍ ബാറ്ററായെത്തി ചില വമ്പന്‍ ഷോട്ടുകള്‍ കളിക്കാനും കഴിയും.

CSK

സിഎസ്‌കെയുടെ ബൗളിങ് യൂണിറ്റും മികച്ചതായാണ് കാണപ്പെടുന്നത്. വ്യത്യസ്ത ഘട്ടങ്ങളില്‍ പന്തെറിയാന്‍ സാധിക്കുന്ന രണ്ടു സ്‌പെഷ്യസിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാരുണ്ട്. മാറ്റ് ഹെന്‍ട്രി ന്യൂബോള്‍ നന്നായി എറിയുന്ന ബൗളറാണ്. നതാന്‍ എല്ലിസിനു ഡെത്തിലും മികച്ച ബൗളിങ് കാഴ്ചവയ്ക്കാന്‍ കഴിയും.

ഖലീല്‍ അഹമ്മദ് ഇടംകൈയന്‍ പേസറുടെ ആംഗിള്‍ നല്‍കുന്നു. വളരെ ശക്തമായ ബൗളിങ് യൂണിറ്റ് നിങ്ങള്‍ക്കു കാണാം. പ്രശാന്ത് വീറിനെ കളിപ്പിക്കുകയാണെങ്കില്‍ മൂന്നു വീതം സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെയും ഫാസ്റ്റ് ബൗളര്‍മാരെയും കാണാനാവുമെന്നും ബാംഗര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 16, 2026, 18:39 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+