IPL 2026: ചിന്നസ്വാമിക്ക് പച്ചക്കൊടി!! ആര്‍സിബി ഹാപ്പി, ഫാന്‍സ് ആവേശത്തില്‍
ബെംഗളൂരു: 2026 ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്താൻ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) ഔദ്യോഗിക അനുമതി ലഭിച്ചു. സുരക്ഷാ ഓഡിറ്റുകൾ, ഘടനാപരമായ വിലയിരുത്തലുകൾ, മെച്ചപ്പെട്ട ക്രൗഡ് മാനേജ്‌മെന്റ് നടപടികൾ എന്നിവ ഉൾപ്പെട്ട സമഗ്രമായ അവലോകനത്തിന് ശേഷമാണ് ഈ അംഗീകാരം.
വിദഗ്ദ്ധ സമിതിയുടെ ശുപാർശകളെ തുടർന്ന് കർണാടക സർക്കാർ നൽകിയ ഈ ക്ലിയറൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് (ആർസിബി) അഞ്ച് ഹോം ലീഗ് മത്സരങ്ങൾ ഇവിടെ കളിക്കാൻ അനുവദിച്ചിരിക്കുകയാണ്. ഐപിഎൽ 2026-ലെ രണ്ടാം ക്വാളിഫയറും ഫൈനലും ഉൾപ്പെടെയുള്ള പ്രധാന നോക്കൗട്ട് മത്സരങ്ങൾക്കും ചിന്നസ്വാമി സ്റ്റേഡിയം വേദിയാകും.

മുൻ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കെഎസ്‌സിഎ വിപുലമായ നവീകരണങ്ങൾ നടത്തി. പുതിയ പ്രവേശന കവാടങ്ങൾ, വികസിപ്പിച്ച വഴികൾ, അടിയന്തര എക്സിറ്റ് പാതകൾ, അധിക നടപ്പാതകൾ, കാത്തുനിൽക്കുന്ന ഇടങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് ജനക്കൂട്ടത്തിൻ്റെ സുഗമമായ ഒഴുക്കും കാണികളുടെ സുരക്ഷയും ഉറപ്പാക്കുന്നു.
അനുമതി കർശന വ്യവസ്ഥകളോടെയാണ്. തിരക്ക് ഒഴിവാക്കാനും ഉയർന്ന സുരക്ഷ നിലനിർത്താനുമായി കാണികളുടെ എണ്ണം 30,000-നും 35,000-നും ഇടയിലായി കുറച്ചിട്ടുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അധികൃതർ നിരന്തരം നിരീക്ഷിക്കും. സ്റ്റേഡിയം ലഭ്യതയെക്കുറിച്ചുള്ള മാസങ്ങളായുള്ള അനിശ്ചിതത്വത്തിന് ഇതു അറുതിവരുത്തി.
അഞ്ചു കളികൾ
ചിന്നസ്വാമി സ്റ്റേഡിയം പ്രധാന വേദിയായി തിരിച്ചെത്തിയതിനെ ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളും ആർസിബി ആരാധകരും ആവേശത്തോടെ സ്വാഗതം ചെയ്തു. എങ്കിലും, നിലവിലെ ചാമ്പ്യന്മാർ എല്ലാ ഹോം മത്സരങ്ങളും ഇവിടെ കളിക്കില്ല.
അവരുടെ രണ്ട് ഹോം മത്സരങ്ങൾ രാജസ്ഥാനിലെ റായ്പൂരിലുള്ള വീർ നാരായൺ സ്റ്റേഡിയത്തിലായിരിക്കും. രജത് പാട്ടിധറിന്റെ നേതൃത്വത്തിലുള്ള ടീം ഈ മാസം 28നു ചിന്നസ്വാമിയിൽ നടക്കാനിരിക്കുന്ന ഉദ്ഘാടന മൽസരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെയാണ് നേരിടാൻ ഒരുങ്ങുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications