For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: സഞ്ജു വന്നിട്ടും ധോണി ഹാപ്പിയല്ല!! ചെന്നൈയുടെ ആ നീക്കത്തില്‍ കലിപ്പ്, അറിയാം

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ നിരാശ മായ്ക്കാനുറച്ചായിരിക്കും അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണയിറങ്ങുക. ടീമെന്ന നിലയില്‍ പല ദൗര്‍ബല്യങ്ങളും അവര്‍ക്കു കഴിഞ്ഞ തവണയുണ്ടായിരുന്നു. പല മുന്‍നിര താരങ്ങളുടെയും ദയനീയ പ്രകടനം സിഎസ്‌കെയെ സാരമായി ബാധിക്കുകയും ചെയ്തു.

എന്നാല്‍ മുന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണെയടക്കം ചില മികച്ച കളിക്കാരെ ടീമിലെത്തിച്ചാണ് പുതിയ സീസണില്‍ ചെന്നൈ ഇറങ്ങുന്നത്. സഞ്ജുവിന്റെ വരവ് സിഎസ്‌കെയ്ക്കു പുതിയ പ്രതീക്ഷകളും പുത്തന്‍ ഉണര്‍വും കൂടിയാണ് നല്‍കിയിരിക്കുന്നത്.

DHONI JADEJA

പക്ഷെ സഞ്ജു വന്നിട്ടും മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ എംഎസ് ധോണി അത്ര സന്തുഷ്ടനല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. മാത്രമല്ല സിഎസ്‌കെ ടീം മാനേജ്‌മെന്റിന്റെ ഒരു തീരുമാനത്തില്‍ അദ്ദേഹത്തിനു അതൃപ്തിയുമുണ്ട്. ധോണിയുടെ ഈ പിണക്കത്തിന് കാരണമെന്താണെന്ന് അറിയാം.

Naman Awards: സഞ്ജുവിനെ വേദിയിലേക്ക് വിളിച്ചു, രാഹുല്‍ ചെയ്തതിങ്ങനെ!! കൈയടിച്ച് ഫാന്‍സ്; വീഡിയോNaman Awards: സഞ്ജുവിനെ വേദിയിലേക്ക് വിളിച്ചു, രാഹുല്‍ ചെയ്തതിങ്ങനെ!! കൈയടിച്ച് ഫാന്‍സ്; വീഡിയോ

ധോണി ഹാപ്പിയല്ല

കഴിഞ്ഞ ഐപിഎല്‍ മിനി താരലേലത്തിനു മുമ്പുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും സഞ്ജു സാംസണിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് റാഞ്ചിയത്. ഇതിനു വേണ്ടി രണ്ടു താരങ്ങളെ അവര്‍ക്കു റോയല്‍സിനു കൈമാറേണ്ടിയും വന്നു. ഒരാള്‍ ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണെങ്കില്‍ മറ്റൊരാള്‍ ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെനുമാണ്.

സഞ്ജുവിന്റെയും ജഡേജയുടെയും നിലവിലെ ഐപിഎല്‍ ശമ്പളം 18 കോടി രൂപ വീതമായിരുന്നു. എന്നാല്‍ ജഡ്ഡു തന്റെ പ്രതിഫലത്തില്‍ ഇളവ് വരുത്താന്‍ തയ്യാറായി. ഇതു പ്രകാരം 14 കോടിക്കാണ് അദ്ദേഹം പഴയ തട്ടമായ റോയല്‍സില്‍ തിരികെയെത്തിയത്.

എന്നാല്‍ സഞ്ജുവിനു വേണ്ടി ജഡേജയെ കൈമാറാനുള്ള സിഎസ്‌കെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ എംഎസ് ധോണിക്കു അതൃപ്തിയുണ്ടെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

ക്രിക്ക്‌ബ്ലോഗര്‍ ഡോട്ട് കോമാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. തന്റെ പിന്‍ഗാമിയെ സഞ്ജുവിനെ കൊണ്ടു വരാനുള്ള നീക്കത്തെ ധോണി പിന്തുണച്ചിരുന്നു. പക്ഷെ അതിനായി ജഡേജയെ വിട്ടു നല്‍കിയതിനോടു അദ്ദേഹത്തിന് ഒട്ടും യോജിപ്പില്ല.

World Cup 2027: ഗില്‍ പടിക്ക് പുറത്ത്!! സഞ്ജു ടീമിലേക്ക്, സര്‍പ്രൈസ് കോമ്പിനേഷനുമായി അശ്വിന്‍World Cup 2027: ഗില്‍ പടിക്ക് പുറത്ത്!! സഞ്ജു ടീമിലേക്ക്, സര്‍പ്രൈസ് കോമ്പിനേഷനുമായി അശ്വിന്‍

സിഎസ്‌കെ ഇത്തരമൊരു നിര്‍ണായക തീരുമാനമെടുത്തതില്‍ ധോണി വളരെയധികം അസ്വസ്ഥനാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ നീക്കത്തിനു ശേഷം സിഎസ്‌കെയില്‍ തുടരണമോയെന്നു പോലും അദ്ദേഹം ആലോചിച്ചതായാണ് വിവരം. ധോണിയെ ശാന്തനാക്കുന്നതിനു വേണ്ടി ഈ ട്രേഡ് ഡീലിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലരെ സിഎസ്‌കെ മാറ്റി നിര്‍ത്തുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഡേജയെ നല്‍കി സഞ്ജുവിനെ വാങ്ങിയെന്നു അറിഞ്ഞ ശേഷം ക്ഷുഭിതനായ ധോണി ഇതു തന്റെ അവസാന സീസണായരിക്കുമെന്നും സിഎസ്‌കെയെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നുമാണ് വ്യക്തമാവുന്നത്. പക്ഷെ ഇതേ കുറിച്ച് സിഎസ്‌കെയുടെ പ്രതിനിധികള്‍ ഔദ്യോഗികമായി ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല.

MS DHONI

ധോണിയുടെ ഐതിഹാസിക കരിയര്‍

2008ലെ പ്രഥമ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അരങ്ങേറിയ താരമാണ് എംഎസ് ധോണി. പിന്നീട് ചെന്നൈയുടെ പ്രിയപ്പെട്ട 'തല'യായി അദ്ദേഹം മാറിയെന്നത് ചരിത്രം. ചെന്നൈ രണ്ടു സീസണില്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തായപ്പോള്‍ മാത്രമാണ് ധോണി മറ്റൊരു ഫ്രാഞ്ചൈസിക്കായി കളിച്ചത്.

സിഎസ്‌കെയ്ക്കു വേണ്ടി 248 മല്‍സരങ്ങളില്‍ അദ്ദേഹം ഇതിനകം കളിച്ചിട്ടുണ്ട്. 215 ഇന്നിങ്‌സുകളില്‍ നിന്നും 39.23 ശരാശരിയില്‍ 139.11 സ്‌ട്രൈക്ക് റേറ്റില്‍ സമ്പാദ്യം 4865 റണ്‍സാണ്. 22 ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ചെന്നൈ അഞ്ചു ഐപിഎല്‍ ട്രോഫികള്‍ സ്വന്തമാക്കിയതും ധോണിക്കു കീഴിലാണ്.

Story first published: Monday, March 16, 2026, 14:33 [IST]
Other articles published on Mar 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+