Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിനോടു മാപ്പ് പറഞ്ഞു!! ചെയ്തത് തെറ്റുതന്നെ, അബദ്ധം സമ്മതിച്ച് സൂര്യ

ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സഞ്ജു സാംസണിനെ വാനോളം പുകഴ്ത്തുകയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ടീമില്‍ ഇടം ലഭിക്കാതിരുന്ന സമയങ്ങളിലും അദ്ദേഹം കഠിനാധ്വാനം തുടര്‍ന്നിരുന്നതായും നല്ല വ്യക്തികള്‍ക്കു എല്ലായ്‌പ്പോുഴും നല്ലതു മാത്രമേ സംഭവിക്കുകയുള്ളൂവെന്നും സ്‌കൈ ചൂണ്ടിക്കാട്ടി.

വാര്‍ത്താ ഏജന്‍സിയായ പിടിഐയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പര്‍ എട്ടില്‍ പുറത്താവലിന്റെ വക്കില്‍ നിന്ന ടീം ഇന്ത്യയെ കൈപിടിച്ചുയര്‍ത്തി കിരീടത്തിലേക്കു നയിച്ചത് സഞ്ജുനാണ്. ഇതു അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും സമ്മാനിച്ചിരുന്നു.

SANJU SURYA

സഞ്ജുവിന്റെ വരവ്

ടി20 ലോകകപ്പിനിടെയെടുത്ത ഏതെങ്കിലും തീരുമാനങ്ങള്‍ ടൂര്‍ണമെന്റില്‍ പിന്നീട് ഇന്ത്യന്‍ ടീമിനെ അടിമുടി മാറ്റിയതായി തോന്നിയിട്ടുണ്ടോയെന്നായിരുന്നു സൂര്യകുമാര്‍ യാദവിനോടുള്ള ഒരു ചോദ്യം.

ആദ്യത്തെ ഗെയിം മുതല്‍ തന്നെ ഞങ്ങള്‍ ചെറിയ ചെറിയ പല തീരുമാനങ്ങളുമെടുത്തിരുന്നു. പക്ഷെ അതിനു ശേഷമാണ് സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സഞ്ജു ടീമിലേക്കു വന്നതിനു ശേഷമാണ് കാര്യങ്ങളാകെ മാറിയത്.

അതു അല്‍പ്പം തന്ത്രപരമായിട്ടുള്ള ഒരു തീരുമാനം കൂടിയായിരുന്നു. കാരണം മൂന്നു ഇടംകൈയന്‍ ബാറ്റര്‍മാര്‍ ടോപ്പ് ത്രീയിലുണ്ടായിരുന്നു. ഇതു എതിര്‍ ടീമുകള്‍ക്കു ബൗളിങില്‍ കാര്യങ്ങള്‍ എളുപ്പമാക്കി മാറ്റുകയും ചെയ്തു. ഓഫ് സ്പിന്നര്‍മാരെയും ചിലപ്പോള്‍ പാര്‍ട്ട് ടൈം ബൗളര്‍മാരെയെല്ലാം അവര്‍ പരീക്ഷിക്കുകയും ചെയ്തു.

അതുകൊണ്ടു തന്നെ എതിരാളികള്‍ക്കു കളിയില്‍ അത്തരമൊരു എഡ്ജ് നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല. വളരെ പെര്‍ഫെക്ടായ, കൃത്യമായ സമയത്തുള്ള ഒരു തീരുമാനമായിരുന്നു സഞ്ജുവിനെ കൊണ്ടുവരികയെന്നത്. അതിനു ശേഷം അദ്ദേഹം കളിച്ച രീതി ഗംഭീരമായിരുന്നു.

ടീമില്‍ ഇല്ലാതിരുന്നപ്പോഴും അണിയറയില്‍ സഞ്ജു കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു, പക്ഷെ അതു ആര്‍ക്കും അറിയില്ലായിരുന്നു. ടീമിലേക്കു വന്നതിനു ശേഷം അത്യുജ്വലമായി കളിച്ച അദ്ദേഹം പിന്നീട് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തുവെന്നത് ശരിക്കും അദ്ഭുതപ്പെടുത്തുന്നതാണെന്നും സൂര്യ വ്യക്തമാക്കി.

സഞ്ജു നല്ല വ്യക്തി

സഞ്ജു സാംസണ്‍ വളരെ പ്രതിഭാശാലിയായിട്ടുള്ള ക്രിക്കറ്റര്‍ മാത്രമല്ല, അതിനേക്കാള്‍ പ്രധാനമായി വളരെ നല്ലൊരു വ്യക്കി കൂടിയാണന്നും സൂര്യകുമാര്‍ യദവ് പ്രശംസിക്കുന്നു.

നിങ്ങള്‍ നല്ലൊരു മനുഷ്യനും വ്യക്തിയുമാണെങ്കില്‍ ഞാന്‍ എല്ലായ്‌പ്പോഴും, എവിടെയും പറയാറുള്ളത് നല്ല വ്യക്തികള്‍ക്കു നല്ല കാര്യങ്ങളും സംഭവിക്കുമെന്നാണ്. സഞ്ജു സാസണിനെ സംബന്ധിച്ചും വളരെ നല്ല കാര്യമാണ് ഈ ലോകകപ്പില്‍ കളിക്കാന്‍ തുടങ്ങിയതിനു ശേഷം സംഭവിച്ചിരിക്കുന്നതെന്നും സൂര്യ പറഞ്ഞു.

മാപ്പു പറഞ്ഞു

കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ടി20 ടീമില്‍ സഞ്ജു സാംസണിനു തന്റെ ബാറ്റിങ് പൊസിഷന്‍ നഷ്ടമാവുകയും മറ്റു പൊസിഷനില്‍ കളിക്കേണ്ടി വരികയും ചെയ്തു. ബാറ്റിങില്‍ പലയിടത്തും കളിച്ചു. അതിനു ശേഷം ടീമിലെ സ്ഥാനവും നഷ്ടമായി. ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ 2025ലുണ്ടായിരുന്നു.

SANJU SURYA

ഇതുപോലെയുള്ള കാര്യങ്ങളെല്ലം യഥാര്‍ഥത്തില്‍ ഒരു താരത്തെയും വളരെയധികം അസ്വസ്ഥനാക്കും. ഈ കാര്യം ഞാന്‍ പൂര്‍ണമായും മനസിലാക്കുകയും ചെയ്യുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഞാന്‍ ഇതേക്കുറിച്ച് സഞ്ജുവിനോടു സംസാരിക്കുകയും ചെയ്തു. നിന്നെ സംബന്ധിച്ച് ഇതു എത്ര മാത്രം ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നു എനിക്കറിയമെന്നും ഞാന്‍ പറഞ്ഞു.

നിനക്കു ഇഷ്ടമില്ലാത്ത പൊസിഷനില്‍ കളിക്കേണ്ടി വരികയെന്നത് ഉറപ്പായും വിഷമമുണ്ടാക്കും. പക്ഷെ എന്നിട്ടും ടീമിനായി നീ അതു ചെയ്യുന്നുവെന്നത് വളരെ പ്രശംസയര്‍ഹിക്കുന്ന കാര്യമാണ്. എനിക്കു സഞ്ജുവിനോടു മാപ്പും പറയേണ്ടി വന്നു.

ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്. എനിക്കും ഇതേ ചെയ്യാന്‍ കഴിയുകയുള്ളൂ. കാരണം ഞാന്‍ ടീമിന്റെ ആംഗിളില്‍ നിന്നാണ് ആലോചിക്കുന്നത്. ടീം ജയിക്കാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനു ശേഷമാണ് ഇപ്പോള്‍ ഇങ്ങനെയെല്ലാം എല്ലാ മാറി മറിഞ്ഞു വന്നിട്ടുള്ളത്.

സഞ്ജുവിന്റെ കാര്യത്തില്‍ ഇവയെല്ലാം നേരത്തേ തന്നെ കുറിക്കപ്പെട്ടിട്ടുള്ളതാണ്. ടീമിനു ഏറ്റവും ആവശ്യമായ സമയത്ത് അവന്‍ മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകും ചെയ്യും. ലോകകപ്പില്‍ സഞ്ജുവിന്റെ പ്രകടനം തനിക്കും ടീമിനും പുതിയ ഊര്‍ജവും നല്‍കിയെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, March 17, 2026, 10:14 [IST]
Other articles published on Mar 17, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+