Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജുവിന്റെ ഉപദേശം തള്ളി, പിന്നാലെ ഔട്ട്!! അടുത്ത കളിയില്‍ ചെയ്തതിങ്ങനെ; അഭി പറയുന്നു

ടി20 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണിനൊപ്പം ഓപ്പണറായി ഇറങ്ങിയപ്പോഴുള്ള രസകരമായ സംഭവങ്ങള്‍ തുറന്നു പറഞ്ഞിരിക്കുകയാണ് വെടിക്കെട്ട് ബാറ്റര്‍ അഭിഷേക് ശര്‍മ. ഒരുപാട് അനുഭവ സമ്പത്തുള്ള സഞ്ജുവിന്റെ ഉപദേശങ്ങള്‍ തനിക്കു ഏറെ ഗുണം ചെയ്തിട്ടുണ്ടെന്നാണ് ലോക ഒന്നാം നമ്പര്‍ താരം കൂടിയായ അദ്ദേഹം വെളിപ്പെടുത്തിയത്.

വലിയ പ്രതീക്ഷകളുമായി കരിയറിലെ ആദ്യ ലോകകപ്പ് കളിക്കാനിറങ്ങിയ അഭിഷേകിനു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഫൈനലില്‍ അതിവേഗ ഫിഫ്റ്റിയുമായി അദ്ദേഹം ഇതിനു മറുപടി നല്‍കുകയും ചെയ്തു.

SANJU ABHISHEK

സഞ്ജുവിനെ തള്ളി

ഇന്ത്യക്കു വേണ്ടി ടി20 ലോകകപ്പില്‍ ഒരുമിച്ച് ബാറ്റ് ചെയ്യവെ പല നിര്‍ദേശങ്ങളും സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും ലഭിക്കാറുണ്ടെന്നാണ് അഭിഷേക് ശര്‍മയുടെ വെളിപ്പെടുത്തല്‍. സെമി ഫൈനലില്‍ അദ്ദേഹത്തിന്റെ ഉപദേശം കേള്‍ക്കാത്തിരുന്നതു കാരണം തനിക്കു വിക്കറ്റ് നഷ്ടമായെന്നും അഭിഷേക് പറയുന്നു. ഇന്ത്യാ ടുഡേയുമായി സംസാരിക്കുകയായിരുന്നു താരം.

'ഇംഗ്ലണ്ടുമായുള്ള സെമി ഫൈനലില്‍ ബാറ്റിങിനിടെ സഞ്ജു സാംസണ്‍ എനിക്കു ഒരു ഉപദേശം തന്നിരുന്നു. ഒരു ഓഫ്‌സ്പിന്നറായിരുന്നു അപ്പോള്‍ ബൗള്‍ ചെയ്തു കൊണ്ടിരുന്നത്. അഞ്ചാമത്തെ ബോളിനു ശേഷം സഞ്ജു എന്റെയടുത്തേക്ക് വന്ന് ഒരു കാര്യം പറഞ്ഞു. അടുത്ത ബോളില്‍ അറ്റാക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

പക്ഷെം ഞാന്‍ ഇതു കേട്ടില്ല. അടുത്ത ബോളില്‍ ഷോട്ടിനു തുനിയുകയും ചെയ്തു. എന്നാല്‍ എനിക്കു അതു വിചാരിച്ചതു പോലെ കളിക്കാന്‍ സാധിച്ചില്ല. ഈ കാരണത്താല്‍ പുറത്താവുകയും ചെയ്തു. അതിനു ശേഷം ഒരു കാര്യം ഞാന്‍ തീരുമാനിക്കുകയും ചെയ്തു.

ഇനി ഫൈനലില്‍ ബാറ്റ് ചെയ്യവെ സഞ്ജു എന്തെങ്കിലും പറഞ്ഞാല്‍, അതു എന്തു തന്നെയാണെന്നും അനുസരിക്കുമെന്നും ഉറപ്പിച്ചു. ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ അഞ്ചാം ഓവര്‍ തീരും മുമ്പ് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ഈ ഓവറില്‍ അടിക്കേണ്ട ആവശ്യമില്ല. പവര്‍പ്ലേയില്‍ ഒരോവര്‍ കൂടി ബാക്കിയുണ്ട് എന്നായിരുന്നു.

ഇതു അനുസരിച്ച ഞാന്‍ സാധാരണത്തേതു പോലെ തന്നെ അഞ്ചാം ഓവര്‍ പൂര്‍ത്തിയാക്കി. ആറാം ഓവറില്‍ 20 റണ്‍സും അടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നും അഭിഷേക് വിശദമാക്കി. അതേസമയം, ഫൈനലില്‍ കിവികള്‍ക്കായി പവര്‍പ്ലേയിലെ അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത് പേസര്‍ ജേക്കബ് ഡഫിലായിരുന്നു.

SANJU ABHISHEK

അദ്ദേഹത്തിനു മേല്‍ അഭിഷേകിന്റെ അഴിഞ്ഞാട്ടം തന്നെയാണ് കണ്ടത്. ആദ്യ ബോള്‍ തേര്‍ഡ് മാനിലൂടെ ബൗണ്ടറി കടത്തിയാണ് ഡഫിയെ അഭിഷേക് വരവേറ്റത്. അടുത്ത ബോള്‍ ലോങ് ഓണിനു മുകളിലൂടെ അദ്ദേഹം സിക്‌സറിലുമെത്തിച്ചു. മൂന്നാമത്തെ ബോളില്‍ ഫോര്‍. ടോപ് എഡ്ജായ ബോള്‍ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗിലൂടെയാണ് അതിര്‍ത്തി കടന്നത്.

നാലാമത്തെ ബോളില്‍ അഭിഷേക് ഡബിളെടുത്തു. അതുകൊണ്ടും അദ്ദേഹം നിര്‍ത്തിയില്ല. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു ഫോര്‍. പുള്‍ ഷോട്ടിലൂടെ ബൗണ്ടറി കണ്ടെത്തിയ ഇഭിഷേക് വെറും 18 ബോളില്‍ തന്റെ ഫിഫ്റ്റിയും പൂര്‍ത്തിയാക്കുകയായിരുന്നു.

അവസാന ബോളില്‍ ഷോട്ട് കളിക്കാതെ അദ്ദേഹം ഒഴിവാക്കുകയും ചെയ്തു. പവര്‍പ്ലേ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ വിക്കറ്റ് പോവാതെ 92 റണ്‍സ്. ആ സമയത്തു തന്നെ മല്‍സരം ഇന്ത്യയുടെ വരുതിയിലായി കഴിഞ്ഞിരുന്നു. 255 റണ്‍സെന്ന കൂറ്റന്‍ ടോട്ടലാണ് 20 ഓവറില്‍ ടീം പടുത്തുയര്‍ത്തിയത്. ന്യൂസിലാന്‍ഡ് വെറും 159ന് പുറത്താവുകയും ചെയ്തു.

Story first published: Monday, March 16, 2026, 11:44 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+