For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു-ധോണി കൂട്ടുകെട്ട്; ഐപിഎല്ലിൽ ഇത്തവണ പൂരം ചെന്നൈയിൽ! സഞ്ജുവിന് പറയാനുള്ളത് ഇങ്ങനെ..

ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനായി (CSK) പാഡണിയുന്നതിന്റെ ആവേശം പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. ഇതിഹാസ താരം എം.എസ്. ധോണിക്കൊപ്പം ഒരു ടീമിൽ കളിക്കാൻ സാധിക്കുന്നത് വലിയൊരു ഭാഗ്യമായും പഠിക്കാനുള്ള അവസരമായും കാണുന്നുവെന്ന് സഞ്ജു പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

ഓറഞ്ച് ക്യാപ് സഞ്ജുവിനുള്ളത്, ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന പ്രവചനം; ഇനി സാസംണിന്റെ കാലം
"മഹി ഭായിയോട് ഫോണിലൂടെ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഒരു ടീമിന്റെ ഭാഗമായി അദ്ദേഹത്തോടൊപ്പം മൈതാനത്ത് നിൽക്കുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമായിരിക്കും. അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള വലിയൊരു അവസരമായാണ് ഞാൻ ഇതിനെ കാണുന്നത്," സഞ്ജു വ്യക്തമാക്കി. ലോകകപ്പിലെ മിന്നും പ്രകടനത്തിന് ശേഷം തന്റെ പ്രിയപ്പെട്ട നായകന് കീഴിൽ കളിക്കാൻ സഞ്ജു എത്തുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കിക്കാണുന്നത്.

msdhoniandsanjusamsonipl

ഐപിഎൽ 2026 പ്രിവ്യൂ: ചെന്നൈയിൽ സഞ്ജു തരംഗം!

മാർച്ച് 28-ന് ആരംഭിക്കുന്ന ഐപിഎൽ 2026 സീസണിലെ ഏറ്റവും വലിയ ആകർഷണം സഞ്ജു സാംസണിന്റെ ചെന്നൈയിലേക്കുള്ള മാറ്റമാണ്. രാജസ്ഥാൻ റോയൽസിൽ നിന്ന് ട്രേഡ് വഴി ചെന്നൈയിലെത്തിയ സഞ്ജു, ടീമിന്റെ മധ്യനിരയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് കരുതപ്പെടുന്നത്. റുതുരാജ് ഗെയ്‌ക്‌വാദ് നയിക്കുന്ന ടീമിൽ സഞ്ജുവിനെ മൂന്നാം നമ്പറിലോ നാലാം നമ്പറിലോ ബാറ്റിംഗിന് ഇറക്കാനാണ് സാധ്യത.

ടി20 ലോകകപ്പിലെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' എന്ന ഖ്യാതിയുമായി എത്തുന്ന സഞ്ജുവിന് ഓറഞ്ച് ക്യാപ്പ് പോരാട്ടത്തിൽ വലിയ മുൻതൂക്കമുണ്ടെന്ന് മുൻ താരങ്ങൾ വിലയിരുത്തുന്നു. ജസ്പ്രീത് ബുംറയുടെ മുംബൈ ഇന്ത്യൻസും നിലവിലെ ചാമ്പ്യന്മാരായ ആർസിബിയും ചെന്നൈയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. ധോണിയുടെ അനുഭവസമ്പത്തും സഞ്ജുവിന്റെ ഫോമും ഒത്തുചേരുമ്പോൾ സിഎസ്കെയ്ക്ക് തങ്ങളുടെ ആറാം കിരീടം സ്വന്തമാക്കാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ 5 തവണയും മഹേന്ദ്ര സിങ് ധോണിയുടെ കീഴിലാണ് ചെന്നൈ കിരീടം ഉയർത്തിയത്. 2010, 2011, 2018, 2021, 2023 വർഷങ്ങളിലാണ് ചെന്നൈ കപ്പ് ഉയർത്തിയത്. 2026ൽ റിതുരാജ് ​ഗെയ്ക് വാദിന്റെ കീഴിൽ ചെന്നൈ വീണ്ടും കപ്പുയർത്താനുള്ള പദ്ധതികൾ മെനയുമ്പോൾ പ്രധാന തുറുപ്പുചീട്ടായി സഞ്ജു ഉണ്ടാകും എന്ന് ഉറപ്പാണ്.

Naman Awards: തളർന്നിരിക്കുകയായിരുന്നു, ആ വാക്കുകൾ എല്ലാം മാറ്റി; സഞ്ജുവിന്റെ വെളിപ്പെടുത്തൽNaman Awards: തളർന്നിരിക്കുകയായിരുന്നു, ആ വാക്കുകൾ എല്ലാം മാറ്റി; സഞ്ജുവിന്റെ വെളിപ്പെടുത്തൽ

സീസണിലെ ചെന്നൈയുടെ ആദ്യ മത്സരം രാജസ്ഥാൻ റോയൽസുമായി തന്നെയാണ് എന്നുള്ളതാണ് മറ്റൊരു രസകരമായ കാര്യം. പുതിയ നായകൻ റിയാൻ പരാ​ഗ് പഴയ നായകൻ സഞ്ജു സാംസണിന്റെ സിഎസ്കെയെ എങ്ങനെ നേരിടും എന്നതും ഇരു ടീമുകളുടെ ആരാധകർ ഉറ്റുനോക്കുന്നുണ്ട്. കഴിഞ്ഞ വർഷം പരിക്ക് മൂലം സഞ്ജുവിന് അധികം മത്സരങ്ങൾ നഷ്ടമായിരുന്നു. എന്നാൽ, ആ സമയത്ത് റിയാൻ പരാ​ഗായിരുന്നു ടീമിനെ മുന്നിൽ നിന്നും നയിച്ചത്. ചെന്നൈയിലേക്കുള്ള സഞ്ജുവിന്റെ ട്രേഡിനായി സാം കറനെയും രവീന്ദ്ര ജഡേജയെയും രാജസ്ഥാനിലേക്ക് സിഎസ്കെ കൈമാറ്റം ചെയ്തിരുന്നു. അത് ടീമിന് ​ഗുണം ചെയ്യുമോ ദോഷം ചെയ്യുമോ എന്നതും കണ്ടുതന്നെ അറിയണം.

Story first published: Monday, March 16, 2026, 19:20 [IST]
Other articles published on Mar 16, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+