Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടി20 ലോകകപ്പുയര്‍ത്തി, ഇവര്‍ 2027ലെ ഏകദിന ലോകകപ്പും കളിക്കും!! ലിസ്റ്റില്‍ സഞ്ജുവും

തുടര്‍ച്ചായ രണ്ടാം ടി20 ലോകകപ്പ് കിരീടവുമായി ചരിത്രം കുറിച്ച ശേഷം ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2027ലെ ഐസിസി ഏകദിന ലോകകപ്പ് വിജയമാണ്. സൗത്താഫ്രിക്കന്‍ മണ്ണില്‍ കപ്പുയര്‍ത്താനുള്ള പടയൊരുക്കവും മെന്‍ ഇന്‍ ബ്ലൂ ഉടന്‍ തുടങ്ങാനിരിക്കുകയാണ്. 2011ല്‍ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു കീഴിലാണ് ഇന്ത്യ അവസാനമായി ഏകദിനത്തിലെ രാജാക്കന്‍മാരായത്.

അതിനു ശേഷം 2023ലെ അവസാന എഡിഷനില്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ടീം ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ കാലിടറി. വരാനിരിക്കുന്ന ലോകകപ്പില്‍ യുവതാരം ശുഭ്മന്‍ ഗില്ലിനു കീഴിലാണ് ടീം ഇന്ത്യയിറങ്ങുന്നത്.

സമാപിച്ച ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായ ചില താരങ്ങള്‍ സമീപകാലത്തു ഏകദിന പ്ലാനുകളുടെ ഭാഗമല്ല. എന്നാല്‍ അടുത്ത ഏകദിന ലോകകപ്പില്‍ നമുക്കു ടീമില്‍ കാണാന്‍ സാധിച്ചേക്കും. ആരൊക്കെയാവും ഈ കളിക്കാരെന്നു നോക്കാം.

SANJU SAMSON

സഞ്ജു സാംസണ്‍

ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാസണാണ്. ടീമിന്റെ ടോപ്‌സ്‌കോററും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമെല്ലാമായ അദ്ദേഹം ഇപ്പോള്‍ ഏകദിന ടീമിന്റെ ഭാഗമല്ല. 2023 അവസാനം സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം ഒരു ഏകദിനം പോലും സഞ്ജു കളിച്ചിട്ടില്ല.

എങ്കിലും ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് റെക്കോര്‍ഡ് ഗംഭീരമാണ്. 16 മല്‍സരങ്ങളാണ് സഞ്ജു ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 56.60 എന്ന കിടിലന്‍ ശരാശരിയില്‍ 510 റണ്‍സും അടിച്ചെടുത്തു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

2023ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പാളില്‍ നടന്ന ഏകദിനത്തില്‍ സഞ്ജുവിനെ അവസാനം കണ്ടത്. 108 ബോളില്‍ 114 റണ്‍സുമായി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തു. അതിനു ശേഷം മലയാളി താരത്തെ ഒരു കളിയിലേക്കു പോലും പരിഗണിച്ചില്ലെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം.

പക്ഷെ ഈ ടി20 ലോകകപ്പോടെ സഞ്ജുവിന്റെ തലവര തെളിഞ്ഞെന്നു തന്നെ പറയേണ്ടി വരും. മാറ്റി നിര്‍ത്തപ്പെടേണ്ടയാളല്ല താനെന്നും സ്ഥിരമായി അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കാണിച്ചു തന്നിരിക്കുകയാണ്. അടുത്ത ഏകദിന ലോകകപ്പ് ടീമില്‍ ബാക്കപ്പ് റോളിലെങ്കിലും സഞ്ജുവിനെ തീര്‍ച്ചയായും ഉറപ്പിക്കാം.

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഏകദിന ടീമില്‍ സമീപകാലത്തെ ചില പരമ്പരകളില്‍ തഴയപ്പെട്ട സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലാണ് അടുത്തയാള്‍. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനു ശേഷമാണ് അദ്ദേഹം ഏകദിനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടത്. പകരം വെറ്ററന്‍ താരം രവീന്ദ്ര ജഡേജയെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ പരീക്ഷിക്കുകയും ചെയ്തു.

പക്ഷെ ആ പരമ്പരയില്‍ ജഡ്ഡു വന്‍ ദുരന്തമായിരുന്നു. അതിനു ശേഷം ന്യൂസിലാന്‍ഡിനെതിരേയും അദ്ദേഹം നിറം മങ്ങി. രണ്ടു പരമ്പരകളിലായി അഞ്ചിന്നിങ്‌സുകളില്‍ നിന്നും ജഡ്ഡു ആകെ നേടിയത് വെറും 99 റണ്‍സാണ്. ബൗളിങിലാവട്ടെ ആറു കളിയില്‍ നേടിയത് ഒരേയൊരു വിക്കറ്റ് മാത്രം.

ഇനിയൊരു ഏകദിന പരമ്പരയില്‍ ജഡേജയെ കാണാനിടയില്ല. പകരം ഈ റോള്‍ ഇനി അക്ഷറിനായിരിക്കും. അടുത്ത ഏകദിന ലോകകപ്പിനു മുമ്പുള്ള പരമ്പരകളിലും അദ്ദേഹത്തെ നമുക്ക് ഉറപ്പായും കാണാം.

ISHAN KISHAN

ഇഷാന്‍ കിഷന്‍

വിക്കറ്റ് കീപ്പര്‍ ബാറ്ററാണ് 2027ലെ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലേക്കു തിരികെയെത്താനിടയുള്ള മൂന്നാമത്തെയാള്‍. 2024ലെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ അദ്ദേഹം ഇന്ത്യന്‍ സ്‌ക്വാഡിലുണ്ടായിരുന്നു. ചില മല്‍സരങ്ങളില്‍ കളിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു.

പക്ഷെ സഞ്ജു സാംസണിനെ പോലെ 2023നു ശേഷം ഇഷാനും ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല. എന്നാല്‍ ടീമിലേക്കുള്ള രണ്ടാം വരവില്‍ ടി20യില്‍ കസറിയതോടെ അദ്ദേഹത്തിന് ഏകദിനത്തിലും പ്രതീക്ഷയ്ക്കു വകയുണ്ട്.

ഇന്ത്യക്കു വേണ്ടി 27 ഏകദിനങ്ങളില്‍ ഇഷാന്‍ കളിച്ചു കഴിഞ്ഞു. 42.40 ശരാശരിയില്‍ 102.19 സ്‌ട്രൈക്ക്‌റേറ്റില്‍ 933 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു ഡബിള്‍ സെഞ്ചറിയും ഏഴ് ഫിഫ്റ്റികളുമടക്കമാണിത്.

Story first published: Monday, March 16, 2026, 16:12 [IST]
Other articles published on Mar 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+