T20 World Cup 2021: 'ഞങ്ങള്‍ ചെറിയ മീനുകളല്ല', ഇന്ത്യക്ക് മുന്നറിയിപ്പുമായി നമീബിയയുടെ ഡേവിഡ് വീസെ
ദുബായ്: ടി20 ലോകകപ്പിലെ ഗ്രൂപ്പുഘട്ടത്തിലെ ഇന്ത്യയുടെ അവസാന മത്സരം നാളെ നമീബിയക്കെതിരെയാണ്. ന്യൂസീലന്‍ഡിനോടും പാകിസ്താനോടും നാണംകെട്ട ഇന്ത്യ അഫ്ഗാനിസ്ഥാനെയും സ്‌കോട്ട്‌ലന്‍ഡിനെയും തകര്‍ത്തു. ഇന്ത്യ സെമിയില്‍ കടക്കാനുള്ള സാധ്യതകള്‍ വിരളമായിരിക്കെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ നമീബിയയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

ഇന്ത്യക്ക് സെമിയില്‍ കടക്കാനാവാത്തതില്‍ നിരാശരായിരിക്കുന്ന ആരാധകരെ ആവേശത്തിലാക്കാന്‍ ഒരു വെടിക്കെട്ട് ജയം നേടുക എന്നത് മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ഏക വഴി. ഇന്ത്യയെ സംബന്ധിച്ച് നോക്കുമ്പോള്‍ നമീബിയ വലിയ എതിരാളികളല്ലെന്ന് തന്നെ പറയാം.ടി20യിലെ ഏറ്റവും വലിയ ജയം തന്നെയാവും ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് നമീബിയയുടെ സൂപ്പര്‍ താരം ഡേവിഡ് വീസെ.
Also Read: T20 World Cup 2021: അഞ്ചില്‍ നാലിലും ജയിച്ചു, എന്നിട്ടും സെമിയിലില്ല, ഭാഗ്യം കൈവിട്ട ദക്ഷിണാഫ്രിക്ക

അവസാന മത്സരമായതിനാല്‍ സര്‍വശക്തിയുമെടുത്ത് പോരാടുമെന്നും നിസാരരായി കാണേണ്ടന്നുമാണ് അദ്ദേഹം പറഞ്ഞത്. 'ഇന്ത്യക്കെതിരേ കളിക്കുകയെന്നത് മനോഹരമായ കാര്യമാണ്. അവര്‍ക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളാണ് ഇന്ത്യക്കൊപ്പമുള്ളത്. അത്തരം താരങ്ങള്‍ക്കെതിരേ കളിക്കുകയെന്നത് തന്നെ വലിയ കാര്യമാണ്. ജീവിതം എന്നത് എപ്പോഴും വലിയ അവസരമാണ്. ഞങ്ങള്‍ ചെറിയ ടീമാണ്. എന്നാല്‍ ഒരിക്കലും ചെറുതായി കാണരുത്'-വീസെ പറഞ്ഞു.
Also Read: IPL 2022: രവി ശാസ്ത്രിക്ക് പുതിയ ദൗത്യം, അഹമ്മദാബാദ് ടീമിന്റെ പരിശീലകനായേക്കും
ഇന്ത്യയെ സംബന്ധിച്ച് നമീബിയക്കെതിരേ വലിയ ജയം അത്യാവശ്യമാണ്. അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സര ഫലത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ സാധ്യതകള്‍. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കും അഫ്ഗാനിസ്ഥാന്‍ ജയിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാം. അഫ്ഗാനിസ്ഥാന്‍ കിവീസിനെ തോല്‍പ്പിക്കുന്നതോടൊപ്പം നമീബിയക്കെതിരേ വലിയ ജയം തന്നെ ഇന്ത്യ നേടിയെടുക്കേണ്ടതായുണ്ട്.

ഡേവിഡ് വീസെയിലാണ് നമീബിയയുടെ എല്ലാ പ്രതീക്ഷകളും. യോഗ്യതാ റൗണ്ടില്‍ സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിക്കാന്‍ അവര്‍ക്കായിരുന്നു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്ന വീസെ വിരമിച്ച് നമീബിയയിലേക്കെത്തുകയായിരുന്നു. നിരവധി ഫ്രാഞ്ചൈസി മത്സരങ്ങള്‍ കളിച്ചുള്ള അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ച് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് വീസെ. ബാറ്റുകൊണ്ടും മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിന് കെല്‍പ്പുണ്ട്.
Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര
'വളരെ ആകാംക്ഷയോടെയാണ് ഞങ്ങള്‍ മത്സരിച്ചത്. റൗണ്ട് 1ലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയോട് പ്രയാസപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ മികച്ച അസോസിയേറ്റ് ടീമായി ഉയര്‍ന്നു. സ്‌കോട്ട്‌ലന്‍ഡിനെ തോല്‍പ്പിച്ചത് നമീബിയ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ നേട്ടമാണ്'-ഡേവിഡ് വീസെ കൂട്ടിച്ചേര്‍ത്തു. അവസാന മത്സരത്തില്‍ ഇന്ത്യയെ വിറപ്പിക്കാന്‍ നമീബിയക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ നമീബിയ ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്.
Also Read: T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

ഇത്തവണ ഫേവറേറ്റുകളായി വന്ന ഇന്ത്യ സെമിയില്‍ ഇടം ലഭിക്കാതെ പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണ്. നമീബിയക്കെതിരേ ഇന്ത്യ ഏറ്റവും വലിയ ജയം തന്നെ നേടി റെക്കോഡിടുമോയെന്നാണ് ഉറ്റുനോക്കുന്നത്. സെമിയില്‍ കടക്കില്ലെന്ന് ഉറപ്പായാല്‍ ഇന്ത്യ യുവതാരങ്ങള്‍ക്ക് നമീബിയക്കെതിരേ അവസരം നല്‍കിയേക്കും. രോഹിത്തിന് വിശ്രമം നല്‍കി ഇഷാന്‍ കിഷന് അവസരം നല്‍കിയേക്കും. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം രാഹുല്‍ ചഹാറിനെ ഇന്ത്യ പരിഗണിക്കാനും സാധ്യത കൂടുതലാണ്.
Also Read: 'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ
നമീബിയ ഗ്രൂപ്പില്‍ ഒരു ജയം പോലും നേടിയിട്ടില്ലെങ്കിലും പല മത്സരങ്ങളിലും മികച്ച പോരാട്ടം കാഴ്ചവെച്ചു. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കുന്നുണ്ട്. അതിനുള്ള യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ നമീബിയയുമുണ്ടാവും. ഇത്തവണത്തെപ്പോലെ നമീബിയ യോഗ്യത നേടി ഗ്രൂപ്പിലേക്ക് എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications