IPL 2022: രവി ശാസ്ത്രിക്ക് പുതിയ ദൗത്യം, അഹമ്മദാബാദ് ടീമിന്റെ പരിശീലകനായേക്കും

മുംബൈ: യുഎഇയില്‍ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യയുടെ പരിശീലകസ്ഥാനം രവി ശാസ്ത്രി ഒഴിയുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഇനിയും പരിശീലകനായി തുടരാനില്ലെന്ന നിലപാട് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം വ്യക്തമാക്കിയതാണ്. ഇപ്പോഴിതാ ഐപിഎല്ലില്‍ പുതിയതായി എത്തുന്ന അഹമ്മദാബാദില്‍ നിന്നുള്ള ഫ്രാെൈഞ്ചസിയുടെ പരിശീലകനായി രവി ശാസ്ത്രിയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

T20 World Cup 2022: എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത, വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും ഇടമില്ല, പട്ടിക ഇതാT20 World Cup 2022: എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത, വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും ഇടമില്ല, പട്ടിക ഇതാ

അടുത്ത സീസണിന് മുന്നോടിയായി രണ്ട് ടീമുകളെ കൂടി ഐപിഎല്ലിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ അഹമ്മദാബാദില്‍ നിന്നുള്ള ടീമിന്റെ പരിശീലകനായി രവി ശാസ്ത്രി എത്തുമെന്നാണ് വിവരം. ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ ഐസിസി കിരീടമില്ലെങ്കിലും മികച്ച റെക്കോഡുകള്‍ അദ്ദേഹത്തിനുണ്ട്. പുതിയൊരു ടീമായാണ് അഹമ്മദാബാദ് എത്തുന്നത്. അതിനാല്‍ അനുഭവസമ്പന്നനായ മികച്ചൊരു പരിശീലകന്റെ സേവനം അവര്‍ക്ക് ആവിശ്യമാണ്. ഇന്ത്യയുടെ പരിശീലകനായിരുന്നതിനാല്‍ത്തന്നെ രവി ശാസ്ത്രി ആ റോളിലേക്കെത്താനുള്ള സാധ്യത കൂടുതലാണ്.

T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

രവി ശാസ്ത്രിക്കൊപ്പം ഇന്ത്യന്‍ ടീമിന്റെ പരിശീലക സംഘത്തില്‍ ഉള്‍പ്പെട്ടവരും അഹമ്മദാബാദ് പരിശീലക സംഘത്തിലുണ്ടാവുമെന്നാണ് സൂചന. എന്നാല്‍ ഇപ്പോള്‍ ടി20 ലോകകപ്പ് മാത്രമാണ് മുന്നിലുള്ളതെന്നും അതിന് ശേഷം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാമെന്നുമാണ് രവി ശാസ്ത്രി പറഞ്ഞതെന്നാണ് ക്രിക്ക്ബസിന്റെ റിപ്പോര്‍ട്ടിലുള്ളത്. രവി ശാസ്ത്രിയുള്‍പ്പെടുന്ന ഇന്ത്യയുടെ പരിശീലക സംഘം വലിയ അനുഭവസമ്പത്തുള്ളവരാണ്. ഇത് ഗുണം ചെയ്യുമെന്ന വിലയരുത്തലിലാണ് അഹമ്മദാബാദ്.

ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

അഹമ്മദാബാദിനെക്കൂടാതെ ലഖ്‌നൗവില്‍ നിന്നാണ് രണ്ടാമത്തെ പുതിയ ടീം. 2016-17 സീസണില്‍ കളിച്ച റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉടമകള്‍ തന്നെയാണ് ലഖ്‌നൗവില്‍ നിന്നുള്ള ടീമിനെ ഇറക്കുന്നത്. പുതിയ രണ്ട് ടീമുകള്‍ വരുന്നതോടെ ഐപിഎല്‍ ടീമുകളുടെ എണ്ണം 10 ആവും. ഇതോടെ കൂടുതല്‍ ആവേശകരമായ മത്സരം ടൂര്‍ണമെന്റില്‍ പ്രതീക്ഷിക്കുന്നു.

T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ അഹമ്മദാബാദ് ടീമിന്റെ നായകനാവുമെന്നാണ് സൂചന. ഡിസംബറില്‍ പുതിയ ലേലത്തിന് മുന്നോടിയായുള്ള താരലേലം നടക്കും. പരമാവധി നാല് താരങ്ങളെയാണ് നിലവിലെ ടീമുകള്‍ക്ക് നിലനിര്‍ത്താനാവുക. പുതിയതായി എത്തുന്ന ടീമുകള്‍ക്ക് മൂന്ന് താരങ്ങളെ ലേലത്തിന് മുമ്പ് തന്നെ സ്വന്തമാക്കാന്‍ അവസരമുണ്ട്. കെ എല്‍ രാഹുലിനെ ടീമിലെത്തിക്കാന്‍ അഹമ്മദാബാദിന് പദ്ധതിയുണ്ടെന്നും സൂചനകളുണ്ട്.

'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ

രവി ശാസ്ത്രി അഹമ്മദാബാദിന്റെ പരിശീലകനായെത്തിയാല്‍ പല ഇന്ത്യയുടെ യുവതാരങ്ങളെയും ടീമിലേക്കെത്തിക്കാന്‍ സാധിച്ചേക്കും. വാര്‍ണര്‍,രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ മെഗാ ലേലത്തിന് മുന്നോടിയായി അഹമ്മദാബാദിലേക്കെത്തുമെന്ന സൂനചകളാണ് സജീവമായുള്ളത്. ഹൈദരാബാദുമായി ഉടക്കിലായിരുന്ന വാര്‍ണര്‍ ഈ സീസണോടെ ടീം വിട്ടുവെന്ന് വ്യക്തമാക്കിയതാണ്. അനുഭവസമ്പന്നനായ വാര്‍ണര്‍ ഹൈദരാബാദിനെ 2016ല്‍ ഐപിഎല്‍ കിരീടവും ചൂടിച്ചിട്ടുണ്ട്. അതിനാല്‍ വാര്‍ണര്‍ തന്നെ നായകസ്ഥാനത്തേക്കെത്താനാണ് സാധ്യത.

T20 World Cup 2021: കിവീസ് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ എന്ത് ചെയ്യും? രവീന്ദ്ര ജഡേജയുടെ മറുപടി

ലഖ്‌നൗ ടീമിന്റെ നായകനായി സ്റ്റീവ് സ്മിത്ത് എത്തുമെന്നാണ് വിവരം. നേരത്തെ റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ക്യാപ്റ്റനായിരുന്നു സ്മിത്ത്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമായ സ്മിത്തിനെ ടീം നിലനിര്‍ത്തില്ലെന്നുറപ്പാണ്. അതിനാല്‍ അദ്ദേഹം ലേലത്തിലേക്കെത്താനും ലഖ്‌നൗ ടീം സ്വന്തമാക്കാനുമുള്ള സാധ്യത കൂടുതലാണ്. ലഖ്‌നൗ ടീമിന്റെ പരിശീലകനായും പരിചയസമ്പന്നനായ ഒരാള്‍ തന്നെ വേണം. കാരണം പുതിയതായെത്തുന്ന ടീമിനെ മികച്ച കെട്ടുറപ്പിലേക്കെത്തിക്കാന്‍ പരിശീലന രംഗത്ത് അനുഭവസമ്പത്തുള്ള ആളെ തന്നെ ആവിശ്യമാണ്.

T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചാരമാക്കി ഇന്ത്യ, റെക്കോഡിട്ട് ബുംറയും രാഹുലും, എല്ലാമറിയാം

രവി ശാസ്ത്രി ഇതുവരെ ഒരു ഐപിഎല്‍ ടീമിന്റെയും പരിശീലകനായിട്ടില്ല. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററും അവതാരകനും ടീം ഡയറക്ടറുമൊക്കെയായിരുന്നു രവി ശാസ്ത്രി. പിന്നീട് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി എത്തുകയായിരുന്നു. ഇന്ത്യന്‍ ടീമിനൊപ്പം ടെസ്റ്റില്‍ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. എന്നാല്‍ ടി20യില്‍ ഇന്ത്യക്ക് മികച്ചൊരു പ്ലേയിങ് 11 പോലും സൃഷ്ടിക്കാന്‍ രവിക്കായിട്ടില്ല. അതിനാല്‍ അഹമ്മദാബാദിലേക്കെത്തിയാല്‍ രവി ശാസ്ത്രി എന്ത് അത്ഭുതം സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 7, 2021, 10:10 [IST]
Other articles published on Nov 7, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X