Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2021: കിവീസ് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ എന്ത് ചെയ്യും? രവീന്ദ്ര ജഡേജയുടെ മറുപടി

ദുബായ്: അഫ്ഗാനിസ്ഥാന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡിനെയും തകര്‍ത്ത് ഇന്ത്യ സെമി സാധ്യതകള്‍ സജീവമാക്കിയിരിക്കുകയാണ്. എട്ട് വിക്കറ്റിനാണ് സ്‌കോട്ട്‌ലന്‍ഡിനെ ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 85 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 6.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. 81 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യയുടെ ഗംഭീര ജയം.

മികച്ച ജയം നേടിയതോടെ അഫ്ഗാനെയും ന്യൂസീലന്‍ഡിനെയും നെറ്റ് റണ്‍റേറ്റില്‍ മറികടക്കാന്‍ ഇന്ത്യക്കായി. നിലവില്‍ ഗ്രൂപ്പ് രണ്ടില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സരഫലം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാം. ന്യൂസീലന്‍ഡ് ജയിച്ചാല്‍ ഇന്ത്യയെ കാഴ്ചക്കാരാക്കി ന്യൂസീലന്‍ഡ് പാകിസ്താന് പിന്നാലെ സെമിയില്‍ പ്രവേശിക്കും. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

Also Read : T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചാരമാക്കി ഇന്ത്യ, റെക്കോഡിട്ട് ബുംറയും രാഹുലും, എല്ലാമറിയാം

1

സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റ് പ്രകടനം നടത്തി കളിയിലെ താരമായത് രവീന്ദ്ര ജഡേജയായിരുന്നു. മത്സരശേഷം വാര്‍ത്താസമ്മേളനത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യവും അതിന് രവീന്ദ്ര ജഡേജ നല്‍കിയ മറുപടിയും ഇങ്ങനെയാണ്. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ നേട്ടമുണ്ടാക്കി. എന്നാല്‍ ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ എന്ത് ചെയ്യും എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. 'ഉത്തരം ലളിതമാണ്. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഞങ്ങള്‍ ബാഗും പാക്ക് ചെയ്ത് വീട്ടിലേക്ക് പോകും' എന്നായിരുന്നു ജഡേജ നല്‍കിയ ഉത്തരം.ആദ്യത്തെ രണ്ട് തോല്‍വിയില്‍ ടീം ഭയന്നിരുന്നില്ല. മഞ്ഞ് കാരണം ടോസ് നിര്‍ണ്ണായക ഘടകമായി മാറി. മഞ്ഞ് നിര്‍ണ്ണായക ഘടകമാണ്. ഇന്ന് കൃത്യമായ പദ്ധതിയില്‍ പന്തെറിയാനെയെന്നും ജഡേജ പറഞ്ഞു.

2

ഇന്ത്യയെ സംബന്ധിച്ച് ഇനി നമീബിയക്കെതിരായ മത്സരം മാത്രമാണ് ശേഷിക്കുന്നത്. അതിലും വമ്പന്‍ ജയം തന്നെ നേടാന്‍ സാധ്യതയുണ്ട്. അത് നെറ്റ് റണ്‍റേറ്റില്‍ നേട്ടമുണ്ടാക്കുമെങ്കിലും രണ്ടാം സ്ഥാനത്ത് നിന്ന് ന്യൂസീലന്‍ഡിനെ പിന്തള്ളാനാവില്ല. അത് സംഭവിക്കണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ തന്നെ വിചാരിക്കണം. ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ തോല്‍പ്പിക്കാത്ത പക്ഷം ഇന്ത്യക്ക് സാധ്യതകളില്ല. അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവരാണ് അഫ്ഗാനെങ്കിലും കിവീസിനെപ്പോലൊരു പരിചയസമ്പന്നരായ നിരയെ തോല്‍പ്പിക്കുക പ്രയാസം തന്നെയാവും.

ദുബായില്‍ ഇന്ത്യക്ക് പ്രധാന രണ്ട് മത്സരം കളിക്കേണ്ടി വന്നത് വലിയ തിരച്ചടിയായെന്ന് തന്നെ വിലയിരുത്താം. പാകിസ്താനോടും ന്യൂസീലന്‍ഡിനോടും ഇന്ത്യ തോറ്റത് ദുബായിലാണ്. രണ്ട് മത്സരത്തിലും ടോസ് നഷ്ടപ്പെട്ടതാണ് എടുത്തുപറയേണ്ട കാര്യം. ഏത് വലിയ ടീമിനും ദുബായില്‍ ആദ്യം ബാറ്റ് ചെയ്യുക ദുഷ്‌കരമാവും. കാരണം ആദ്യം പന്തെറിയുന്നവര്‍ക്ക് നല്ല വേഗവും സ്വിങ്ങും പിച്ചില്‍ ലഭിക്കും. രണ്ടാമത് പന്തെറിയുമ്പോള്‍ മഞ്ഞ് വില്ലനാവും.

3

ഇതോടെ പ്രതീക്ഷിച്ച സ്വിങ്ങോ വേഗമോ പന്തില്‍ ലഭിക്കില്ല. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ എളുപ്പമാവും. പാകിസ്താനും ന്യൂസീലന്‍ഡിനുമെതിരേ ആദ്യം ബാറ്റ് ചെയ്ത് ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ട് മത്സരത്തിലും വലിയ തോല്‍വി വഴങ്ങേണ്ടി വന്നത് നെറ്റ് റണ്‍റേറ്റിലും ഇന്ത്യയെ പ്രതികൂലമായി ബാധിച്ചു. ഇനി അഫ്ഗാന്റെ പ്രകടനത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ സെമി സാധ്യതകള്‍.

നാളെയാണ് അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സരം. ഇതിനെക്കുറിച്ച് കോലി പറഞ്ഞതിങ്ങനെയാണ്. 'ആധിപത്യം സ്ഥാപിക്കുന്ന പ്രകടനം.ഏഴാം തീയ്യതി എന്താണ് സംഭവിക്കുകയെന്നത് കൗതുകം ഉണ്ടാക്കുന്ന കാര്യമാണ്. ഇന്നത്തെ പ്രകടനത്തെക്കുറിച്ച് അധികം സംസാരിക്കുന്നില്ല. എന്താണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നതെന്ന് ഞങ്ങള്‍ക്ക് നന്നായി അറിയാം'- സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരശേഷം കോലി പറഞ്ഞു.

Story first published: Saturday, November 6, 2021, 10:32 [IST]
Other articles published on Nov 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+