T20 World Cup 2022: എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത, വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും ഇടമില്ല, പട്ടിക ഇതാ

ദുബായ്: അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യതയുള്ള എട്ട് ടീമുകളുടെ പട്ടിക പുറത്തുവിട്ട് ഐസിസി. ഇന്ത്യ,പാകിസ്താന്‍,ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍,ബംഗ്ലാദേശ്,ന്യൂസീലന്‍ഡ് എന്നിവര്‍ക്കാണ് നേരിട്ട് യോഗ്യത ലഭിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെ വെസ്റ്റ് ഇന്‍ഡീസിന് യോഗ്യത നേടാനായില്ല. രണ്ട് തവണ ടി20 ലോകകപ്പ് കിരീടം നേടിയ വെസ്റ്റ് ഇന്‍ഡീസിന് നേരിട്ട് യോഗ്യതയില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

T20 World Cup 2021: 'ന്യൂസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ പ്രതിക്കൂട്ടിലാവും'- അക്തര്‍T20 World Cup 2021: 'ന്യൂസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ പ്രതിക്കൂട്ടിലാവും'- അക്തര്‍

ബംഗ്ലാദേശ് ലോകകപ്പില്‍ മോശം പ്രകടനം നടത്തിയിട്ടും നേരിട്ട് യോഗ്യത ലഭിച്ചപ്പോള്‍ ശ്രീലങ്കയ്ക്ക് പട്ടികയില്‍ ഇടം പിടിക്കാനായില്ല. ഐസിസി പുരുഷ ടി20 റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ കളിച്ചാവും ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലേക്ക് യോഗ്യത നേടുക.

'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

ടി20 ലോകകപ്പിലെ വെസ്റ്റ് ഇന്‍ഡീസിന്റെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് തിരിച്ചടിയായത്. ഒരു മത്സരം മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്. ഇത്തവണത്തെ ഫേവറേറ്റുകളായിത്തന്നെ വിശേഷിപ്പിച്ചവരാണ് വെസ്റ്റ് ഇന്‍ഡീസെങ്കിലും താരങ്ങളുടെ മോശം ഫോം ടീമിന് തിരിച്ചടിയായി. അവസരത്തിനൊത്ത് ഉയരാന്‍ ആര്‍ക്കുമായില്ല. ക്രിസ് ഗെയ്ല്‍,ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഉള്‍പ്പെടുന്ന സീനിയര്‍ താരങ്ങള്‍ക്കും മികവ് കാട്ടാനാവാതെ പോയി.

T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

ഇത്തവണ മികച്ച ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിക്കാനാവാതെ പോയതും വെസ്റ്റ് ഇന്‍ഡീസിന് നാണക്കേടായി. ഇത്തവണത്തെ നാണക്കേടിന് പകരം തീര്‍ക്കാനുറച്ചാവും അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുക. ഗെയ്ല്‍,ബ്രാവോ,ലിന്‍ഡല്‍ സിമ്മന്‍സ് തുടങ്ങിയ പല സീനിയര്‍ താരങ്ങളും അടുത്ത വര്‍ഷം ടീമിലുണ്ടായേക്കില്ല. സിപിഎല്ലില്‍ നിന്ന് മികച്ച യുവതാരനിരയെ കണ്ടെത്തിയാവും കാരിബീയന്‍സിന്റെ വരവ്.

'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ

അതേ സമയം മരണ ഗ്രൂപ്പില്‍ സമ്പൂര്‍ണ്ണ പരാജയമായിട്ടും റാങ്കിങ്ങില്‍ എട്ടാം സ്ഥാനം നിലനിര്‍ത്താന്‍ ബംഗ്ലാദേശിന് സാധിച്ചു. ലോകകപ്പിന് മുമ്പ് ന്യൂസീലന്‍ഡ്,ഓസ്‌ട്രേലിയ ടീമിനോട് ടി20 പരമ്പര നേടാന്‍ ബംഗ്ലാദേശിന് സാധിച്ചിരുന്നു. സീനിയര്‍ താരങ്ങളില്ലാതെയിറങ്ങിയ വമ്പന്മാരെയാണ് ബംഗ്ലാദേശ് തോല്‍പ്പിച്ചത്. ഇതാണ് പോയിന്റ് പട്ടികയിലും പ്രതിഫലിച്ചത്.

T20 World Cup 2021: കിവീസ് അഫ്ഗാനെ തോല്‍പ്പിച്ചാല്‍ എന്ത് ചെയ്യും? രവീന്ദ്ര ജഡേജയുടെ മറുപടി

ശ്രീലങ്ക ഇത്തവണയും യോഗ്യതാ മത്സരം കളിച്ചാണ് ലോകകപ്പിലേക്കെത്തിയത്. അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം മാത്രം നേടിയ ശ്രീലങ്കക്ക് പ്രതീക്ഷക്കൊത്ത് പ്രകടനം കാഴ്ചവെക്കാനായിട്ടില്ല. മരണ ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുന്നത്. നിലവിലെ ഐസിസി ടി20 റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് ശ്രീലങ്ക. അതിനാല്‍ അടുത്ത വര്‍ഷത്തെ ലോകകപ്പിന് മുമ്പായും യോഗ്യതാ റൗണ്ട് മത്സരം ടീം കളിക്കേണ്ടതായുണ്ട്.

T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചാരമാക്കി ഇന്ത്യ, റെക്കോഡിട്ട് ബുംറയും രാഹുലും, എല്ലാമറിയാം

2014ലെ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ഇന്ന് മികച്ച താരങ്ങളില്ലെന്ന് തന്നെ പറയാം. കുമാര്‍ സംഗക്കാര,മഹേല ജയവര്‍ധന,തിലകര്തന ദില്‍ഷന്‍,ലസിത് മലിംഗ എന്നിവരൊക്കെ ഉള്‍പ്പെട്ടിരുന്ന ശ്രീലങ്കന്‍ ടീം ലോകത്തെ ഏത് ടീമിന്റെയും പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ ഇവരെല്ലാം ചെറിയ ഇടവേളകളില്‍ കളിനിര്‍ത്തിയപ്പോള്‍ പകരക്കാരായി മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രീലങ്കയ്ക്കായില്ലെന്ന് തന്നെ പറയാം.

ഇത്തവണ ലോകകപ്പ് യോഗ്യത നേടിയ നമീബിയയും സ്‌കോട്ട്‌ലന്‍ഡും ഓസ്‌ട്രേലിയ ടി20 ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങള്‍ കളിക്കും. നമീബിയ വലിയ പോരാട്ടം ഇത്തവണ കാഴ്ചവെച്ചില്ലെങ്കിലും സ്‌കോട്ട്‌ലന്‍ഡ് ചില ശക്തമായ പോരാട്ടം ഇത്തവണ കാഴ്ചവെച്ചു. ഇത്തവണത്തെ ടി20 ലോകകപ്പിന് ശേഷം ചെറിയ ഇടവേളയില്‍ പുതിയ ടി20ലോകകപ്പെത്തുന്നത് ഇത്തവണ നിരാശപ്പെടുത്തിയവര്‍ക്ക് തിരിച്ചുവരാനുള്ള വഴിയൊരുക്കും.

ഇത്തവണത്തെ ടി20 ലോകകപ്പില്‍ ആരൊക്കെ സെമിയിലെന്നത് സംബന്ധിച്ച് ഏറെക്കുറെ തീരുമാനം ഇന്നറിയാം. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും മരണ ഗ്രൂപ്പില്‍ നിന്ന് സെമി ടിക്കറ്റെടുത്തു. ഗ്രൂപ്പ് രണ്ടില്‍ നിന്ന് നാല് തുടര്‍ ജയങ്ങളോടെ പാകിസ്താന്‍ സെമി ടിക്കറ്റ് ഉറപ്പിച്ചു. രണ്ടാം സ്ഥാനക്കാരായി ആരെന്നത് ഇന്നറിയാം. അഫ്ഗാനിസ്ഥാന്‍-ന്യൂസീലന്‍ഡ് മത്സരഫലത്തെ ആശ്രയിച്ചാവും കാര്യങ്ങള്‍. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യ സെമിയില്‍ കടക്കും. ന്യൂസീലന്‍ഡ് ജയിച്ചാല്‍ അവര്‍ തന്നെ സെമിയില്‍ സീറ്റുറപ്പിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 7, 2021, 9:35 [IST]
Other articles published on Nov 7, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X