T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍
ക്രിക്കറ്റിലെ ഏറ്റവും നിര്‍ഭാഗ്യവാന്‍മാരെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയെ ഇത്തവണത്തെ ടി20 ലോകകപ്പിലും ഇതേ ശാപം വേട്ടയാടി. വളരെ മികച്ച പ്രകടനം നടത്തിയിട്ടും ഇത്തവണ കൈയെത്തുംദൂരത്ത് അവര്‍ക്കു സെമി ഫൈനല്‍ ബെര്‍ത്ത് നഷ്ടമാവുകയായിരുന്നു. നെറ്റ് റണ്‍റേറ്റ് വില്ലനായതോടെയാണ് സൗത്താഫ്രിക്കയ്ക്കു സെമി കാണാതെ മടങ്ങേണ്ടിവന്നത്. സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക തുടങ്ങി മൂന്നു ടീമുകള്‍ക്കും എട്ടു പോയിന്റ് വീതമാണ് ലഭിച്ചത്. നെറ്റ് റണ്‍റേറ്റില്‍ ഇംഗ്ലണ്ടും ഓസീസും ആദ്യത്തെ രണ്ടു സ്ഥാനങ്ങളിലെത്തിയപ്പോള്‍ സൗത്താഫ്രിക്ക മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും സെമി കാണാതെ മടങ്ങേണ്ടി വരികയുമായിരുന്നു.
എങ്കിലും ഈ പ്രകടനത്തില്‍ സൗത്താഫ്രിക്കയ്ക്കു തീര്‍ച്ചയായും അഭിമാനിക്കാം. കാരണം ടെംബ ബവുമ നയിച്ച ടീം ടൂര്‍ണമെന്റില്‍ ഇത്രയും നന്നായി പെര്‍ഫോം ചെയ്യുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. മിന്നുന്ന ഫോമിലുള്ള ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ ഫഫ് ഡുപ്ലെസിയെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ അവര്‍ നേരിട്ടിരുന്നു. പക്ഷെ ഡുപ്ലെസിയുടെ അഭാവം തങ്ങളെ ബാധിച്ചിട്ടില്ലെന്നു ലോകകപ്പില്‍ സൗത്താഫ്രിക്ക തെളിയിച്ചു. ഈ ടൂര്‍ണമെന്റില്‍ സൗത്താഫ്രിക്കയെ സംബന്ധിച്ച് ചില പോസിറ്റീവുകളുണ്ടായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

വാന്‍ഡ്യുസന്‍, മര്‍ക്രാം എന്നിവരുടെ വളര്‍ച്ച
റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍, എയ്ഡന്‍ മര്‍ക്രാം എന്നീ ബാറ്റ്‌സ്മാന്‍മാരുടെ വളര്‍ച്ച ലോകകപ്പില്‍ സൗത്താഫ്രിക്കയെ ഏറെ സന്തോഷിപ്പിക്കും. രണ്ടു പേരും മിന്നുന്ന പ്രകടനമായിരുന്നു ടൂര്‍ണമെന്റില്‍ നടത്തിയത്. സൗത്താഫ്രിക്കയുടെ അടുത്ത സൂപ്പര്‍ താരങ്ങളായി മാറാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നു ഇവര്‍ തെളിയിക്കുകയും ചെയ്തു. വാന്‍ഡര്‍ ഡ്യുസെന്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 59 ശരാശരിയില്‍ 116.45 സ്‌ട്രൈക്ക് റേറ്റോടെ 177 റണ്‍സെടുത്തിരുന്നു. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് അേദേഹം ഒരുപാട് പക്വതയോടെയാണ് കളിച്ചത്. സൗത്താഫ്രിക്കയുടെ രണ്ടു വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചത് വാന്‍ഡര്‍ ഡ്യുസെനായിരുന്നു. ഇംഗ്ലണ്ടിനെതിരായ അവസാന കളിയില്‍ 60 ബോളില്‍ 94 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഏറ്റവും മികച്ച ബൗളിങ് ലൈനപ്പുള്ള ടീമിനെതിരേ വളരെ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ തനിക്കാവുമെന്ന് വാന്‍ഡര്‍ ഡ്യുസെന്‍ ഈ ഇന്നിങ്‌സിലൂടെ തെളിയിച്ചു.
മര്‍ക്രാമും ലോകകപ്പില്‍ മികച്ച ഫോമിലായിരുന്നു. അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും 145.95 സ്‌ട്രൈക്ക് റേറ്റോടെ 162 റണ്‍സ് അദ്ദേഹം നേടി. രണ്ടു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ 196.15 സ്‌ട്രൈക്ക് റേറ്റോടെ 51ഉം ഇംഗ്ലണ്ടിനെതിരേ 208 സ്‌ട്രൈക്ക് റേറ്റില്‍ 25 ബോളില്‍ 52 റണ്‍സും മര്‍ക്രാം സ്‌കോര്‍ ചെയ്തു.

പ്രെട്ടോറിയസ് പക്വത നേടി
ഒരു ബൗളറെന്ന നിലയില്‍ പേസര്‍ ഡ്വയ്ന്‍ പ്രെട്ടോറിയസ് കൂടുതല്‍ പക്വത നേടിയതും ഈ ലോകകപ്പില്‍ സൗത്താഫ്രിക്കയെ സംബന്ധിച്ച് വലിയ പ്ലസ് തന്നെയാണ്. വിയാന്‍ മുള്‍ഡര്‍ക്കു പകരമാണ് ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ പ്രെട്ടോറിയസ് ലോകകപ്പ് ടീമിലെത്തിയത്. ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു അദ്ദേഹം കാഴ്ചവച്ചത്.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 11.22 ശരാശരിയില്‍ ഒമ്പതു വിക്കറ്റുകള്‍ പ്രെട്ടോറിയസ് വീഴ്ത്തിയിരുന്നു. 6.89 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്. കൂടുതലും ഡെത്ത് ഓവറുകളിലായിരുന്നു അദ്ദേഹം ബൗള്‍ ചെയ്തത്.
ക്രിസ് ഗെയ്ല്‍, കരെണ്‍ പൊള്ളാര്‍ഡ്, ഡേവിഡ് മലാന്‍, ലിയാം ലിവിങ്സ്റ്റണ്‍ എന്നീ മികച്ച ബാറ്റ്‌സ്മാന്‍മാരെല്ലാം പ്രെട്ടോറിയസ് പുറത്താക്കിയവരുടെ കൂട്ടത്തിലുണ്ട്. മികച്ചൊരു അഞ്ചാം ബൗളറെക്കൂടായാണ് അദ്ദേഹത്തിലൂടെ സൗത്താഫ്രിക്കയ്ക്കു ലഭിച്ചിരിക്കുന്നത്.

സ്പിന്നര്‍മാരുടെ പ്രകടനം
സൗത്താഫ്രിക്കയുടെ പുതിയ സ്പിന്‍ ബൗളിങ് ജോടികളായ തബ്രെയ്‌സ് ഷാംസിയും ഇന്ത്യന്‍ വംശജനായ കേശവ് മഹാരാജും മികച്ച പ്രകടനമായിരുന്നു നടത്തിയത്. മഹാരാജ് കൂടുതലും പവര്‍പ്ലേ ഓവറുകളിലായിരുന്നു ബൗള്‍ ചെയ്തതെങ്കില്‍ ഷാംസി മധ്യ ഓവറുകളില്‍ ബാറ്റര്‍മാരെ പിടിച്ചുനിര്‍ത്തി. 15.13 ശരാശറിയില്‍ 6.37 ഇക്കോണമി റേറ്റോടെ എട്ടു വിക്കറ്റുകളാണ് ഷാംസി വീഴ്ത്തിയത്. നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാണ് താനെന്നു ലോക രണ്ടാംനമ്പര്‍ കൂടിയായ അദ്ദേഹം തെളിയിക്കുകയും ചെയ്തു.
ഷാംസിയുമായി താരതമ്യം ചെയ്യുമ്പോള്‍ മഹാരാജിനു കൂടുതല്‍ വിക്കറ്റുകള്‍ ലഭിച്ചില്ല. പക്ഷെ 6.68 എന്ന തകര്‍പ്പന്‍ ഇക്കോണമിയിലായിരുന്നു അദ്ദേഹം ബൗള്‍ ചെയ്തത്. 42.33 ശരാശരിയില്‍ മൂന്നു വിക്കറ്റുകളാണ് മഹാരാജിനു ലഭിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications