വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓള്‍ടൈം ടി20 11 തിരഞ്ഞെടുത്ത് ഹര്‍ഭജന്‍ സിങ്; കോലിക്ക് ഇടമില്ല, നായകന്‍ ധോണി

മുംബൈ: ടി20 ലോകകപ്പ് ആവേശം പുരോഗമിക്കുകയാണ്. ഗ്രൂപ്പുഘട്ടം അവസാന ഘട്ടത്തിലാണ്. സെമി ഫൈനലിലേക്ക് പോരാട്ടം കടന്നിരിക്കുകയാണ്. ഇന്ത്യ വമ്പന്‍ പ്രതീക്ഷയോടെയെത്തിയെങ്കിലും സെമിയിലെത്തുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. ഓസ്‌ട്രേലിയ,ഇംഗ്ലണ്ട്,പാകിസ്താന്‍ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചുകഴിഞ്ഞു. നാലാം സ്ഥാനക്കാരായി ആരെന്ന് മാത്രമാണ് ഇനി അറിയേണ്ടത്. ന്യൂസീലന്‍ഡ്-അഫ്ഗാന്‍ മത്സരത്തോടെ ഇക്കാര്യത്തിലും തീരുമാനമാവും.

T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍T20 World Cup: സെമിയില്ലെങ്കിലും സൗത്താഫ്രിക്കയ്ക്കു സന്തോഷിക്കാം! ഇവയാണ് കാരങ്ങള്‍

1

ടി20 ലോകകപ്പ് ഗംഭീരമായി മുന്നോട്ട് പോകവെ എക്കാലത്തെയും മികച്ച ടി20 11നെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായ ഹര്‍ഭജന്‍ 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും 2011ല്‍ ഏകദിന ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിലും അംഗമായിരുന്നു. ഐപിഎല്ലില്‍ ഇക്കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പവും ഹര്‍ഭജനുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചിരുന്നില്ല.

Also Read: T20 World Cup 2021: 'ഇന്ത്യ മുഴുവന്‍ പിന്നിലുണ്ട്, ജയിക്കണം', അഫ്ഗാനിസ്ഥാന് ആശംസാ പ്രവാഹം, ട്രോള്‍

2

അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കുകയാണ്. പുതിയ രണ്ട് ടീമുകളും എത്തിയതിനാല്‍ ഹര്‍ഭജന്‍ ഇനിയും കളി തുടരാന്‍ സാധ്യതയുണ്ട്. അവതാരകനെന്ന നിലയിലും ഹര്‍ഭജന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ക്രിക്കറ്റില്‍ വലിയ അനുഭവസമ്പത്തുള്ള ഹര്‍ഭജന്‍ വിരാട് കോലിയെ പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. മൂന്ന് ഇന്ത്യന്‍ താരങ്ങളെയും നാല് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളെയുമാണ് അദ്ദേഹം പ്ലേയിങ് 11ലേക്ക് പരിഗണിച്ചിരിക്കുന്നത്. ഹര്‍ഭജന്റെ ഓള്‍ടൈം ടി20 11നെ അടുത്തറിയാം.

Also Read: T20 World Cup 2021: അഞ്ചില്‍ നാലിലും ജയിച്ചു, എന്നിട്ടും സെമിയിലില്ല, ഭാഗ്യം കൈവിട്ട ദക്ഷിണാഫ്രിക്ക

രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍

ലോകോത്തര ഓപ്പണിങ് കൂട്ടുകെട്ടിനെത്തന്നെയാണ് ഹര്‍ഭജന്‍ സിങ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ രോഹിത് ശര്‍മയും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും ഒന്നിച്ച് ഓപ്പണിങ്ങിലിറങ്ങുന്നത് അപൂര്‍വ്വ കാഴ്ച തന്നെയാവും. എന്നാല്‍ ഇതുവരെ ഈ ഓപ്പണിങ് കൂട്ടുകെട്ട് കാണാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടായിട്ടില്ല. രണ്ട് പേരും ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളാണ്.

Also Read: IPL 2022: രവി ശാസ്ത്രിക്ക് പുതിയ ദൗത്യം, അഹമ്മദാബാദ് ടീമിന്റെ പരിശീലകനായേക്കും

4

രോഹിത് ശര്‍മ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്നതിനാല്‍ അദ്ദേഹത്തെ ഹിറ്റ്മാനെന്നാണ് ആരാധകര്‍ വിളിക്കുന്നത്. അന്താരാഷ്ട്ര ടി20യില്‍ 115 മത്സരങ്ങളില്‍ നിന്ന് 32.06 ശരാശരിയില്‍ 2982 റണ്‍സാണ് രോഹിത്തിന്റെ പേരിലുള്ളത്. ഇതില്‍ നാല് സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 138 സിക്‌സുകളും 266 ബൗണ്ടറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 213 ഐപിഎല്ലില്‍ നിന്നായി 5611 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

Also Read: T20 World Cup 2022: എട്ട് ടീമുകള്‍ക്ക് നേരിട്ട് യോഗ്യത, വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും ഇടമില്ല, പട്ടിക ഇതാ

5

യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ 79 ടി20യില്‍ നിന്ന് 1899 റണ്‍സും 142 ഐപിഎല്ലില്‍ നിന്ന് 4965 റണ്‍സും നേടിയിട്ടുണ്ട്. അന്താരാഷ്ട്ര ടി20യില്‍ രണ്ട് സെഞ്ച്വറിയും ഐപിഎല്ലില്‍ ആറ് സെഞ്ച്വറിയും ഗെയ്ല്‍ നേടിയിട്ടുണ്ട്. ടി20 ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്,സിക്‌സ് എന്ന റെക്കോഡെല്ലാം ഗെയ്‌ലിന്റെ പേരിലാണ്.

Also Read: T20 World Cup 2021: 'ന്യൂസീലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യ പ്രതിക്കൂട്ടിലാവും'- അക്തര്‍

ജോസ് ബട്‌ലര്‍,ഷെയ്ന്‍ വാട്‌സന്‍,എബി ഡിവില്ലിയേഴ്‌സ്

ജോസ് ബട്‌ലര്‍,ഷെയ്ന്‍ വാട്‌സന്‍,എബി ഡിവില്ലിയേഴ്‌സ്

മൂന്നാം നമ്പറില്‍ ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറെയാണ് ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ബട്‌ലര്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ്. നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പിലും മികച്ച പ്രകടനം ബട്‌ലര്‍ കാഴ്ചവെച്ചിരുന്നു. 87 ടി20യില്‍ നിന്ന് 2111 റണ്‍സും 65 ഐപിഎല്ലില്‍ നിന്ന് 1968 റണ്‍സും ബട്‌ലറിന്റെ പേരിലുണ്ട്. ഐപിഎല്ലിലും ഇംഗ്ലണ്ട് ജഴ്‌സിയിലും ഓരോ സെഞ്ച്വറി ബട്‌ലര്‍ നേടിയിട്ടുമുണ്ട്.

Also Read: T20 World Cup: വരുണിനേക്കാള്‍ മികച്ചവന്‍ രാഹുല്‍ ചഹാര്‍, ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിക്കണം- കനേരിയ

7

മുന്‍ ഓസീസ് ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സനാണ് നാലാം നമ്പറില്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കെല്‍പ്പുള്ള താരമാണ് വാട്‌സന്‍. 58 ടി20യില്‍ നിന്ന് 1462 റണ്‍സും 48 വിക്കറ്റും 145 ഐപിഎല്ലില്‍ നിന്ന് 3874 റണ്‍സും 92 വിക്കറ്റും വാട്‌സണിന്റെ പേരിലുണ്ട്. മാച്ച് വിന്നറായ താരം ഒറ്റക്ക് മത്സരവിധിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ്.

Also Read: T20 World Cup 2021: കിവീസ് കരുത്തര്‍, എന്നാല്‍ ഒരു കാര്യത്തില്‍ അഫ്ഗാനെ ഭയക്കണം- ഡാനിഷ് കനേരിയ

8

അഞ്ചാം നമ്പറില്‍ എബി ഡിവില്ലിയേഴ്‌സിനെയാണ് ഹര്‍ഭജന്‍ തിരഞ്ഞെടുത്തത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഒരുപോലെ ഷോട്ട് കളിക്കാന്‍ കെല്‍പ്പുള്ള എബിഡി 78 ടി20കളില്‍ നിന്ന് 1672 റണ്‍സും 184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സും നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ മൂന്ന് സെഞ്ച്വറിയാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Also Read: T20 World Cup: ന്യൂസീലന്‍ഡ് ബാറ്റിങ് നിര പോരാ, അഫ്ഗാന്‍ അട്ടിമറിച്ചേക്കും- പ്രവചിച്ച് അഗാര്‍ക്കര്‍

എംഎസ് ധോണി,ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്

എംഎസ് ധോണി,ഡ്വെയ്ന്‍ ബ്രാവോ,കീറോണ്‍ പൊള്ളാര്‍ഡ്

ടീമിന്റെ ആറാം നമ്പര്‍ ബാറ്റ്‌സ്മാനും നായകനും മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയാണ്. ഇന്ത്യക്ക് ഒരു ടി20 ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങള്‍ നേടിക്കൊടുത്ത താരമാണ് ധോണി. ഫിനിഷറെന്ന നിലയിലും വിക്കറ്റ് കീപ്പറെന്ന നിലയിലും ധോണിയുടെ പകരക്കാരന്‍ ഇനി ഉണ്ടാവേണ്ടിയിരിക്കുന്നു. ഒരു സമയത്തും സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാത്ത ധോണി ഐപിഎല്ലില്‍ സിഎസ്‌കെയെ അഞ്ച് തവണയും കിരീടത്തിലേക്കെത്തിച്ചു.

Also Read: T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ

10

ഡ്വെയ്ന്‍ ബ്രാവോയാണ് ഏഴാമന്‍. വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടറായ ബ്രാവോ ബാറ്റുകൊണ്ടും പന്തുകൊണ്ടും ടീമിന് ഉപകാരിയാണ്. സ്ലോ ബോളുകള്‍ എറിയാനും വിക്കറ്റുകള്‍ നേടാനും ബ്രാവോ മിടുക്കനാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ടി20 ലോകകപ്പില്‍ ഇടം ലഭിച്ച ബ്രാവോ വിരമിക്കലും പ്രഖ്യാപിച്ചു. 91 ടി20യില്‍ നിന്ന് 1255 റണ്‍സും 78 വിക്കറ്റും 151 ഐപിഎല്ലില്‍ നിന്ന് 1537 റണ്‍സും 167 വിക്കറ്റും ബ്രാവോയുടെ പേരിലുണ്ട്.

Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

11

വെസ്റ്റ് ഇന്‍ഡീസ് പരിമിത ഓവര്‍ നായകന്‍ കീറോണ്‍ പൊള്ളാര്‍ഡാണ് എട്ടാം നമ്പറില്‍. മീഡിയം പേസ് ഓള്‍റൗണ്ടറാണ് പൊള്ളാര്‍ഡ്. 93 ടി20യില്‍ നിന്ന് 1468 റണ്‍സും 38 വിക്കറ്റും 178 ഐപിഎല്ലില്‍ നിന്ന് 3268 റണ്‍സും 65 വിക്കറ്റും പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്.

Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

സുനില്‍ നരെയ്ന്‍,ലസിത് മലിംഗ,ജസ്പ്രീത് ബുംറ

സുനില്‍ നരെയ്ന്‍,ലസിത് മലിംഗ,ജസ്പ്രീത് ബുംറ

വെസ്റ്റ് ഇന്‍ഡീസിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് ഒമ്പതാം നമ്പറില്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമാണ് അദ്ദേഹം.51 ടി20യില്‍ നിന്ന് 30 വിക്കറ്റും 134 ഐപിഎല്ലില്‍ നിന്ന് 52 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

13

മുന്‍ ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗയാണ് 10ാമന്‍. യോര്‍ക്കറുകള്‍ക്കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന മലിംഗ 83 ടി20യില്‍ നിന്ന് 107 വിക്കറ്റും 122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റും നേടിയിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് 11ാമന്‍. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ബുംറ 53 ടി20യില്‍ നിന്ന് 64 വിക്കറ്റും 106 ഐപിഎല്ലില്‍ നിന്ന് 130 വിക്കറ്റുമാണ് സ്വന്തമാക്കിയത്.

Story first published: Sunday, November 7, 2021, 18:28 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X