
ന്യൂസീലന്‍ഡ് ജയിച്ചാല്‍ അവര്‍ സെമിയില്‍ പ്രവേശിക്കും. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലെത്താം. വലിയ മാര്‍ജിനില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാനും സെമിയില്‍ കടക്കാനാവും. ഭാഗ്യം ആര്‍ക്കൊപ്പമെന്നത് കാത്തിരുന്ന് തന്നെ കാണണം. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ആരാധകര്‍ അഫ്ഗാനിസ്ഥാന് ആശംസകള്‍ നേരുകയും എല്ലാവിധി പിന്തുണയും അറിയിച്ചിരിക്കുകയാണ്. എന്ത് വിലകൊടുത്തും ജയിക്കണമെന്നാണ് അഫ്ഗാന്‍ ആരാധകരോട് ഇന്ത്യന്‍ ആരാധകര്‍ ആവിശ്യപ്പെടുന്നത്. രസകരമായ പല ട്രോളുകളും ഉയരുന്നുണ്ട്.
Also Read: T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ

ഇന്ത്യ മുഴുവന്‍ നിങ്ങള്‍ക്ക് പിന്നിലുണ്ട്
പല രസകരമായ കമന്റുകളും ട്രോളുകളും മത്സരത്തിനോടനുബന്ധിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതില്‍ കൂടുതല്‍ ഇന്ത്യന്‍ ആരാധകരും പറയുന്നത് ഇന്ത്യ മുഴുവന്‍ അഫ്ഗാനൊപ്പമുണ്ടെന്നാണ്. 130 കോടി ജനങ്ങളുടെ പിന്തുണയാണ് അഫ്ഗാനുള്ളതെന്നും ധൈര്യമായി കളിച്ച് ജയിക്കാനുമാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. പരിശീലനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും സ്വന്തം കഴിവ് പൂര്‍ണ്ണമായും പുറത്തെടുക്കണമെന്നും 100 ശതമാനവും നല്‍കി ജയിക്കാന്‍ ശ്രമിക്കണമെന്നാണ് വിജയകാര്‍ത്തികേയന്‍ എന്ന ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.
Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ത്ഥനയും അഫ്ഗാനിസ്ഥാനൊപ്പമുണ്ട്. നിങ്ങള്‍ ജയിക്കുക തന്നെ ചെയ്യണം,തോറ്റാലും മികച്ച പോരാട്ടം നടത്തിയാല്‍ നിങ്ങള്‍ ഇന്ത്യക്കാരുടെ മനസില്‍ എന്നുമുണ്ടാവും,അഫ്ഗാന് പിന്നാല്‍ ഇന്ത്യ മുഴുവന്‍ അണിനിരക്കുന്നു എന്നിങ്ങനെയാണ് കമന്റുകളുള്ളത്. അഫ്ഗാനിസ്ഥാന്‍ കിവീസിനെ തോല്‍പ്പിക്കാത്ത പക്ഷം ഇന്ത്യ സെമി കാണാതെ പുറത്താവും.
Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

എന്ത് പിന്തുണയും നല്‍കാം, പക്ഷെ ജയിക്കണം
നേരത്തെ ഫിസിയോയെ വരെ നല്‍കി പൂര്‍ണ്ണ പിന്തുണ ഇന്ത്യ അഫ്ഗാനിസ്ഥാന് വാഗ്ദാനം ചെയ്തുവെന്ന തരത്തിലുള്ള ട്രോളുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ ആരാധകരും ഇതേ കാര്യം തന്നെ പറയുകയാണ്. എന്ത് പിന്തുണയും തരാം,പക്ഷേ ജയിക്കണം. അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാന്‍ പരിക്കിന്റെ പിടിയിലാണ്. കഴിഞ്ഞ പ്രധാന മത്സരങ്ങളിലെല്ലാം പുറത്തിരുന്ന മുജീബുര്‍ ന്യൂസീലന്‍ഡിനെതിരേ കളിക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്.
Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

ഇന്ത്യന്‍ ആരാധകര്‍ നിരാശപ്പെടേണ്ടന്നും ഞങ്ങള്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കുമെന്നും അഫ്ഗാനിസ്ഥാന്‍ ആരാധകരും പറയുന്നുണ്ട്. അഫ്ഗാനിസ്ഥാനുവേണ്ടി ഇന്ത്യന്‍ ആരാധകര്‍ നേര്‍ച്ചകള്‍ നേരുന്നുവെന്നും നിങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നുമെല്ലാമാണ് ഇന്ത്യന്‍ ആരാധകര്‍ ട്വിറ്ററില്‍ കുറിക്കുന്നത്. റാഷിദ് ഖാനെ വിരാട് കോലിയും രോഹിത് ശര്‍മയും എംഎസ് ധോണിയും ചേര്‍ന്ന് മത്സരത്തിനായി ഒരുക്കുന്നുവെന്ന തരത്തിലുള്ള ട്രോള്‍ ചിത്രങ്ങളും ഹിറ്റായിക്കഴിഞ്ഞു.
Also Read: T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

ആകാംക്ഷയോടെ ക്രിക്കറ്റ് ലോകം
ഫേവറേറ്റുകളായി വന്ന് ഇന്ത്യ സെമി കാണാതെ പുറത്തുപോകുമോയെന്നാണ് ഇനി അറിയേണ്ടത്. അഫ്ഗാനിസ്ഥാന്‍ കിവീസിനെ തോല്‍പ്പിക്കാത്ത പക്ഷം ഇന്ത്യക്ക് സെമി കാണാതെ മടങ്ങേണ്ടി വരും. അഫ്ഗാനിസ്ഥാന്‍ മികച്ച ടീമാണ്. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള താരങ്ങളും ഒപ്പമുണ്ട്. എന്നാല്‍ ന്യൂസീലന്‍ഡിനെപ്പോലെ അനുഭവസമ്പന്നരായ ടീമിനെ മറികടക്കുക പ്രയാസമാവും. രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോഴും ജയം ന്യൂസീലന്‍ഡിനായിരുന്നു. ന്യൂസീലന്‍ഡിന്റെ ബാറ്റിങ് നിര പ്രതീക്ഷിച്ച ഫോമിലല്ല എന്നതാണ് ഇന്ത്യക്കും അഫ്ഗാനും പ്രതീക്ഷ നല്‍കുന്നത്. അഫ്ഗാന്‍ ടീമിന്റെ ബാറ്റിങ് നിരയും അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ അത്ഭുതം സംഭവിക്കാനും സാധ്യതകളേറെ.


Click it and Unblock the Notifications