T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ
അബുദാബി: ടി20 ലോകകപ്പിലെ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സെമി ഫൈനലിസ്റ്റ് ആരെന്ന് നാളെ (7-11-2021)അറിയാം. നിര്‍ണ്ണായക മത്സരത്തില്‍ ന്യൂസീലന്‍ഡ്-അഫ്ഗാനിസ്ഥാനെ നേരിടും. ന്യൂസീലന്‍ഡ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ പാകിസ്താന് പിന്നാലെ ഗ്രൂപ്പില്‍ നിന്ന് ന്യൂസീലന്‍ഡ് സെമിയില്‍ പ്രവേശിക്കും. അഫ്ഗാനിസ്ഥാന്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് സെമിയിലേക്കുള്ള വഴി തുറക്കും. സ്‌കോട്ട്‌ലന്‍ഡിനെതിരായ മത്സരത്തിലെ ഗംഭീര ജയത്തോടെ ഇന്ത്യ നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെയും അഫ്ഗാനിസ്ഥാനെയും മറികടന്നിട്ടുണ്ട്.
അതിനാല്‍ അഫ്ഗാന്‍-ന്യൂസീലന്‍ഡ് ഫലമാവും നിര്‍ണ്ണായകം. മൂന്ന് ടീമുകള്‍ക്കും സെമി സാധ്യതയുണ്ടെന്നതാണ് പോരാട്ടെ ആവേശകരമാക്കുന്നത്. ന്യൂസീലന്‍ഡ് പരിചയസമ്പന്നരും കരുത്തരുമാണ്. എന്നാല്‍ അട്ടിമറിക്കാന്‍ കെല്‍പ്പുള്ളവര്‍ തന്നെയാണ് അഫ്ഗാനിസ്ഥാന്‍. അബുദാബിയിലാണ് മത്സരം. അതിനാല്‍ പേസര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ആനുകൂല്യം പിച്ചിലുണ്ട്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30നാണ് മത്സരം.

നേര്‍ക്കുനേര്‍ കണക്ക്
നേര്‍ക്കുനേര്‍ പോരടിച്ചത് രണ്ട് തവണ മാത്രമാണ്. രണ്ട് തവണയും ജയം കിവീസിനായിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ക്ക് പ്രസക്തിയില്ല. റാഷിദ് ഖാനും മുഹമ്മദ് നബിയും മുഹമ്മദ് ഷഹ്‌സാദുമെല്ലാം ഉള്‍പ്പെടുന്ന അഫ്ഗാനിസ്ഥാന്‍ തങ്ങളുടേതായ ദിനം ഏത് ടീമിനെയും വീഴ്ത്താന്‍ കെല്‍പ്പുള്ളവരാണ്. കിവീസിന് ജയം എളുപ്പമാവില്ലെന്നുറപ്പാണ്. പരിക്കേറ്റ മുജീബുര്‍ റഹ്മാന്റെ അഭാവം അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് തിരിച്ചടിയാണ്.

കിവീസ് ആശങ്കപ്പെടണം
ഇത്തവണത്തെ ന്യൂസീലന്‍ഡിന്റെ പ്രകടനം അത്ര മികച്ചതല്ല. എടുത്തുപറയാന്‍ സാധിക്കുന്ന നിരവധി താരങ്ങളുണ്ടെങ്കിലും ഫോമാണ് പ്രശ്‌നം. നായകന്‍ കെയ്ന്‍ വില്യംസന്‍ മോശം ഫോമിലാണെന്നതാണ് പ്രധാന പ്രശ്‌നം. അതിവേഗം റണ്‍സുയര്‍ത്താന്‍ കിവീസ് നായകനാവുന്നില്ല. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ഫോമിലല്ല. ടോപ് ഓഡറില്‍ ടീമിന് അമിതമായി വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
ഡെവോന്‍ കോണ്‍വെ,ഗ്ലെന്‍ ഫിലിപ്‌സ് എന്നിവരൊക്കെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടതായുണ്ട്. ബൗളിങ് കരുത്തില്‍ ടീമിന് ആശങ്കകളില്ല. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,ആദം മില്‍നെ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിര അതിശക്തം. സ്പിന്‍ നിരയില്‍ മിച്ചല്‍ സാന്റ്‌നറും ഇഷ് സോധിയുമുണ്ട്.

പ്രതീക്ഷയോടെ അഫ്ഗാന്‍
അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷയിലാണ്. ഇന്ത്യയെയും ന്യൂസീലന്‍ഡിനെയും മറികടന്ന് തങ്ങള്‍ സെമിയിലെത്തുമെന്ന് അഫ്ഗാന്‍ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്‌കോട്ട്‌ലന്‍ഡിനോടടക്കം വിറച്ച് ജയിച്ച കിവീസിന് അഫ്ഗാനിസ്ഥാനെതിരേ കാര്യങ്ങള്‍ എളുപ്പമാവില്ല. സ്പിന്നില്‍ തന്ത്രം മെനഞ്ഞ് അഫ്ഗാനിസ്ഥാന്‍ ഇറങ്ങിയാല്‍ വില്യംസനും സംഘവും പാടുപെടും. വിജയ സാധ്യത കൂടുതല്‍ ന്യൂസീലന്‍ഡിനാണെങ്കിലും അഫ്ഗാനെ എഴുതിത്തള്ളാനാവില്ല. ഭാഗ്യം ആരെ തുണയ്ക്കുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

സാധ്യതാ 11
ന്യൂസീലന്‍ഡ്- മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസന്‍, ഡെവന്‍ കോണ്‍വെ, ഗ്ലെന്‍ ഫിലിപ്‌സ്, ജെയിംസ് നിഷാം, മിച്ചല്‍ സാന്റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോധി, ട്രന്റ് ബോള്‍ട്ട്,
അഫ്ഗാനിസ്ഥാന്‍- ഹസ്‌റത്തുല്ല സസായി, മുഹമ്മദ് ഷഹ്‌സാദ്, റഹ്മാനുല്ല ഗുര്‍ബാസ്, മുഹമ്മദ് നബി, നജീബുല്ല സദ്രാന്‍, കരീം ജനത്, ഷറഫുദ്ദീന്‍ അഷറഫ്, ഗുല്‍ബാഡിന്‍ നയ്ബ്, റാഷിദ് ഖാന്‍, നവീന്‍ ഉല്‍ ഹഖ്, ഹമീദ് ഹസന്‍.

പാകിസ്താന്‍- സ്‌കോട്ട്‌ലന്‍ഡ്
നാളെ നടക്കുന്ന രണ്ടാം മത്സരത്തില്‍ പാകിസ്താന്‍ സ്‌കോട്ട്‌ലന്‍ഡിനെ നേരിടും. വൈകീട്ട് 7.30ന് ഷാര്‍ജയിലാണ് മത്സരം. കളിച്ച നാല് മത്സരവും ജയിച്ച പാകിസ്താന്‍ നേരത്തെ തന്നെ സെമി ഉറപ്പിച്ചതാണ്. സ്‌കോട്ട്‌ലന്‍ഡിനെയും തോല്‍പ്പിച്ച് ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് സെമിയിലെത്താനാവും പാകിസ്താന്‍ ലക്ഷ്യമിടുന്നത്. ഇത്തവണ ഫേവറേറ്റുകളായി മാറിയ പാകിസ്താന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ വലിയ ജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയോട് വന്‍ തോല്‍വി വഴങ്ങിയ ക്ഷീണത്തിലിറങ്ങുന്ന സ്‌കോട്ട്‌ലന്‍ഡ് തങ്ങളുടെ അവസാന മത്സരത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെക്കുമോയെന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications