For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: അഞ്ചില്‍ നാലിലും ജയിച്ചു, എന്നിട്ടും സെമിയിലില്ല, ഭാഗ്യം കൈവിട്ട ദക്ഷിണാഫ്രിക്ക

ദുബായ്: ക്രിക്കറ്റിലെ ഏറ്റവും ഭാഗ്യമില്ലാത്ത ടീമുകള്‍ എന്ന വിശേഷണത്തിന് ഏറ്റവും അനുയോജ്യര്‍ ദക്ഷിണാഫ്രിക്കയാണ്. ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന പല താരങ്ങളും കളിച്ചിട്ടും ഇതുവരെ ഒരു ഐസിസി കിരീടം പോലും നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കായിട്ടില്ല. ഇത്തവണയും ഭാഗ്യം തുണക്കാത്തവരുടെ ടീമായി ദക്ഷിണാഫ്രിക്ക മാറിയിരിക്കുകയാണ്. ഐസിസി ടി20 ലോകകപ്പില്‍ അഞ്ചില്‍ നാല് മത്സരവും ജയിച്ചിട്ടും സെമിയില്‍ കടക്കാനായില്ലെന്നതാണ് ദക്ഷിണാഫ്രിക്കയെ സങ്കടപ്പെടുത്തുന്നത്.

1

മരണ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് റണ്‍റേറ്റാണ് പ്രശ്‌നമായത്. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും സെമി ടിക്കറ്റ് എടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് കാഴ്ചക്കാരായി ഒതുങ്ങേണ്ടി വന്നു. വെസ്റ്റ് ഇന്‍ഡീസിനോട് വമ്പന്‍ ജയം നേടിയതോടെയാണ് ഓസ്‌ട്രേലിയ നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ സെമി ഫൈനലില്‍ പ്രവേശിച്ചത്. ദക്ഷിണാഫ്രിക്ക ഗ്രൂപ്പിലെ ശക്തരായ ഇംഗ്ലണ്ടിനെയടക്കം തോല്‍പ്പിച്ചെങ്കിലും നിര്‍ഭാഗ്യം ഇത്തവണയും വേട്ടയാടി.

Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

2

ദക്ഷിണാഫ്രിക്കയുടെ സെമി കാണാതെയുള്ള പുറത്താകലിനെ നിര്‍ഭാഗ്യമെന്ന് മാത്രമെ വിശേഷിപ്പിക്കാനാവു. ഇത്തവണ വലിയ സെമി സാധ്യത കല്‍പ്പിച്ചിരുന്ന ടീമായിരുന്നില്ല ദക്ഷിണാഫ്രിക്ക. സൂപ്പര്‍ താരങ്ങളുടെ അഭാവമുള്ള ദക്ഷിണാഫ്രിക്ക അപ്രതീക്ഷിത കുതിപ്പ് തന്നെയാണ് ടി20 ലോകകപ്പില്‍ നടത്തിയത്. ഓസ്‌ട്രേലിയക്കെതിരേ തോല്‍വി വഴങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്. അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്ക കംഗാരുക്കളോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത് 118 എന്ന ചെറിയ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് ഒതുങ്ങേണ്ടി വന്നു. മറുപടിക്കിറങ്ങിയ ഓസീസ് രണ്ട് പന്തും അഞ്ച് വിക്കറ്റും ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു.

Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

3

വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിന്റെ 144 റണ്‍സ് വിജയലക്ഷ്യത്തെ 10 പന്തും എട്ട് വിക്കറ്റുകളും ബാക്കിനിര്‍ത്തി മറികടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി. ശ്രീലങ്കയ്‌ക്കെതിരേ നാല് വിക്കറ്റിന്റെ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക മുന്നോട്ടുവെച്ച 143 റണ്‍സ് വിജയലക്ഷ്യത്തെ ഒരു പന്തും നാല് വിക്കറ്റും ശേഷിക്കെയാണ് ദക്ഷിണാഫ്രിക്ക മറികടന്നത്.

Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

4

താരതമ്യേനെ ദുര്‍ബലരായ ശ്രീലങ്കയ്‌ക്കെതിരേ അല്‍പ്പം കൂടി നേരത്തെ കളി ജയിക്കാനായിരുന്നെങ്കില്‍ ഒരു പക്ഷെ സെമിയില്‍ കടക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമായിരുന്നു. ബംഗ്ലാദേശിനെതിരേ ഗംഭീര ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.84 റണ്‍സിന് ബംഗ്ലാദേശിനെ കൂടാരം കയറ്റിയ ദക്ഷിണാഫ്രിക്ക 13.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് വിജയലക്ഷ്യം മറികടന്നത്. ഈ മത്സരത്തിലും അല്‍പ്പം കൂടി വലിയ ജയം നേടാന്‍ സാധിച്ചിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കത് നേട്ടമായി മാറിയേനെ.

Also Read: T20 World Cup 2021: സ്‌കോട്ട്‌ലന്‍ഡിനെ ചുരുട്ടിക്കൂട്ടി ഇന്ത്യ, ജയത്തിലേക്ക് നയിച്ച കാരണങ്ങള്‍

5

അവസാന മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിനെ 10 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന് 179 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാദ ഹാട്രിക്കടക്കം നേടിയ മത്സരത്തില്‍ ജയം നേടാനായെങ്കിലും സെമിയിലെത്താന്‍ അത് മതിയാവുമായിരുന്നില്ല. ഇംഗ്ലണ്ടിനെ 130നുള്ളില്‍ ഒതുക്കാനായിരുന്നെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയിലെത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇത്രയും ശക്തമായ പോരാട്ടം നടത്തിയിട്ടും സെമി ഭാഗ്യമില്ലാത്തവരായി മടങ്ങേണ്ടി വന്നു എന്നത് തീര്‍ച്ചയായും ദക്ഷിണാഫ്രിക്കയ്ക്ക് വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്.

Also Read: 'ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലേ?', ബുംറയെ ഇന്ത്യ ക്യാപ്റ്റനാക്കണമെന്ന് നെഹ്‌റ

6

ദക്ഷിണാഫ്രിക്കയുടെ പോരാട്ടത്തിനെ പ്രശംസിച്ച് പല പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. മരണ ഗ്രൂപ്പെന്ന് പേരിനൊത്ത പോരാട്ടം തന്നെയാണ് ഗ്രൂപ്പിലെ എല്ലാവരും കാഴ്ചവെച്ചതെന്ന് പറയാം. പ്രകടനമികവുകൊണ്ട് ദക്ഷിണാഫ്രിക്ക ഇത്തവണ സെമി അര്‍ഹിച്ചിരുന്നു. എന്നാല്‍ ഭാഗ്യക്കേട് ഇത്തവണയും ദക്ഷിണാഫ്രിക്കയെ വേട്ടയാടി.

Story first published: Sunday, November 7, 2021, 10:26 [IST]
Other articles published on Nov 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+