വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഒരു ലോകകപ്പ് കൂടി കളിക്കാന്‍ ആഗ്രഹം, വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല'- ക്രിസ് ഗെയ്ല്‍

ദുബായ്: ഇത്തവണത്തെ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് സെമി കാണാതെ പുറത്തായതിലും കൂടുതല്‍ ആരാധകരെ സങ്കടപ്പെടുത്തിയത് ക്രിസ് ഗെയ്‌ലിന്റെയും ഡ്വെയ്ന്‍ ബ്രാവോയുടെയും വിരമിക്കലാണ്. ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തോടെ അന്താരാഷ്ട്ര മത്സരത്തില്‍ നിന്ന് വിരമിക്കുന്നതായി ബ്രാവോ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്രിസ് ഗെയ്‌ലും വിരമിച്ചുവെന്ന സൂചന നല്‍കി മത്സരശേഷം കാണികളെ അഭിസംബോധന ചെയ്തിരുന്നു. ക്രിസ് ഗെയ്‌ലിന് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിരമിക്കല്‍ ആശംസകളും നേര്‍ന്നിരുന്നു.

IND vs NZ T20: ഹര്‍ദിക്കിന് വെല്ലുവിളിയാവും, വെങ്കടേഷ് അയ്യരും റുതുരാജ് ഗെയ്ക്‌വാദും ഇന്ത്യന്‍ ടീമിലേക്ക്IND vs NZ T20: ഹര്‍ദിക്കിന് വെല്ലുവിളിയാവും, വെങ്കടേഷ് അയ്യരും റുതുരാജ് ഗെയ്ക്‌വാദും ഇന്ത്യന്‍ ടീമിലേക്ക്

1

ഇപ്പോഴിതാ താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് ഞെട്ടിച്ചിരിക്കുകയാണ് 42കാരനായ ക്രിസ് ഗെയ്ല്‍. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തില്‍ 15 പന്തില്‍ 9 റണ്‍സെടുത്ത് പുറത്താവുമ്പോള്‍ ഗെയ്ല്‍ ബാറ്റുയര്‍ത്തി കാണികളോട് വിടവാങ്ങല്‍ സൂചന നല്‍കി. മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റെടുത്തപ്പോള്‍ മാര്‍ഷിനെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചാണ് ഗെയ്ല്‍ വിക്കറ്റ് ആഘോഷിച്ചത്. ഇപ്പോഴിതാ അതൊന്നും വിരമിക്കാനുള്ള പദ്ധതിയുടെ ഭാഗമല്ലെന്നാണ് ഗെയ്ല്‍ പറയുന്നത്.

Also Read: T20 World Cup 2021: കിവീസ് കരുത്തര്‍, എന്നാല്‍ ഒരു കാര്യത്തില്‍ അഫ്ഗാനെ ഭയക്കണം- ഡാനിഷ് കനേരിയ

2

'എന്റെ അവസാന ടി20 ലോകകപ്പ് ആഘോഷമാക്കുക മാത്രമാണ് ചെയ്തത്. വ്യക്തിപരമായും ടീമിനെ സംബന്ധിച്ചും വളരെ നിരാശയുണ്ടാക്കുന്ന ലോകകപ്പാണിത്. കരിയറിലെത്തന്നെ ഏറ്റവും മോശം ലോകകപ്പാണിത്. എന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്കെത്തിയെന്നത് സങ്കടമുണ്ടാക്കുന്ന കാര്യമാണ്. മത്സരത്തിലൂടെ ഡ്വെയ്ന്‍ ബ്രാവോയെന്ന ഇതിഹാസം വിടപറയുകയാണെന്ന് എനിക്കറിയാം. എന്റെ അവസാന ലോകകപ്പായതിനാല്‍ വെറുതെ തമാശക്ക് കാണികളുമായി സംസാരിച്ചതാണ്. ഞാനിതുവരെ എന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല.

Also Read: T20 World Cup: ന്യൂസീലന്‍ഡ് ബാറ്റിങ് നിര പോരാ, അഫ്ഗാന്‍ അട്ടിമറിച്ചേക്കും- പ്രവചിച്ച് അഗാര്‍ക്കര്‍

3

എന്നാല്‍ ജമൈക്കയിലെ എന്റെ സ്വന്തം തട്ടകത്തില്‍ എനിക്ക് വിരമിക്കല്‍ മത്സരം തന്നാല്‍ ഞാന്‍ എല്ലാവരോടും നന്ദി പറയും. ശരിക്കും ഒരുലോകകപ്പ് കൂടി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ സമ്മതിക്കുമെന്ന് കരുതുന്നില്ല. നിരവധി പ്രയാസങ്ങള്‍ ഇത്തവണ നേരിട്ടു. ഇനി വിരമിക്കല്‍ മത്സരം ലഭിക്കാതിരുന്നാലോ എന്ന് കരുതിയാണ് ബ്രാവോയൊടൊപ്പം മൈതാനത്തിറങ്ങി എല്ലാവരോടും നന്ദി പറഞ്ഞത്. എന്നാല്‍ ഇതുവരെ ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല'-ഗെയ്ല്‍ പറഞ്ഞു.

Also Read: T20 World Cup: ന്യൂസീലന്‍ഡ് x അഫ്ഗാനിസ്ഥാന്‍, ചങ്കിടിപ്പോടെ ഇന്ത്യ, സമയം, വേദി എല്ലാ കണക്കുകളുമിതാ

4

42ാം വയസിലും ടി20 ലോകകപ്പ് കളിക്കാനെത്തി ഗെയ്ല്‍ വിസ്മയിപ്പിച്ചെങ്കിലും പ്രതീക്ഷിച്ച പ്രകടനം അദ്ദേഹത്തിന് നടത്താനായില്ല. ഗെയ്‌ലിന് മാത്രമല്ല വെസ്റ്റ് ഇന്‍ഡീസ് ടീമിലെ എല്ലാവരും തന്നെ നിരാശപ്പെടുത്തിയെന്ന് പറയാം. അഞ്ച് മത്സരത്തില്‍ നിന്ന് ഒരു മത്സരം മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്. ടീമിന്റെ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചവര്‍ക്ക് നിരാശപ്പെടേണ്ടിവന്നുവെന്ന് ചുരുക്കം.

Also Read: T20 World Cup 2021: ടൂര്‍ണമെന്റ് രണ്ടാഴ്ച പിന്നിടുന്നു, നിരാശപ്പെടുത്തി താരങ്ങള്‍, ഫ്‌ളോപ്പ് 11 ഇതാ

5

ആരാധകര്‍ക്ക് വെടിക്കെട്ട് വിരുന്നൊരുക്കാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ഗെയ്ല്‍ പറഞ്ഞു. 'വെസ്റ്റ് ഇന്‍ഡീസിനെ പ്രതിനിധീകരിക്കുകയെന്നത് വലിയ ബഹുമതിയാണ്.മത്സരങ്ങള്‍ തോല്‍ക്കുമ്പോഴും ആരാധകര്‍ക്കായി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിക്കാതെ വരുമ്പോഴും അപമാനിതനായിപ്പോയി. ആരാധകരെ ആവേശത്തിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ സ്വയം അപമാനിതനായി തോന്നും. എന്നാല്‍ ആ വികാരങ്ങളെ ഞാന്‍ പുറത്തുകാട്ടാതെ ഉള്ളിലൊതുക്കും. പ്രത്യേകിച്ച് ലോകകപ്പുകളില്‍'-ഗെയ്ല്‍ പറഞ്ഞു.

Also Read: T20 World Cup2021: രോഹിത്, രാഹുല്‍, കോലി ഇവരൊക്ക രണ്ടാം സ്ഥാനത്ത്, ബുംറയാണ് ഹീറോ- ആകാശ്

6

പിതാവ് അസുഖ ബാധിതനാണെന്നും അതിന്റെ ബുദ്ധിമുട്ടുകളുമായാണ് ലോകകപ്പ് കളിച്ചതെന്നും ഗെയ്ല്‍ വെളിപ്പെടുത്തി. 'ലോകകപ്പിലെ ആദ്യ മത്സരം നടക്കുന്നതിന് മുമ്പ് തന്നെ പിതാവ് അസുഖബാധിതനായിരുന്നു.അതിനാല്‍ ഇന്ന് രാത്രി തന്നെ ഞാന്‍ ജമൈക്കയ്ക്ക് തിരിച്ചുപോവും. ഡോക്ടര്‍ എന്താണ് പറയുന്നതെന്ന് നോക്കട്ടെ. അദ്ദേഹം നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ഇപ്പോള്‍ 91 വയസുണ്ട്. എന്നാല്‍ ഇപ്പോള്‍ അല്‍പ്പം പ്രയാസപ്പെടുന്നുണ്ട്.

Also Read: 'ജോ റൂട്ട് ഇന്ത്യക്കാരനായിരുന്നെങ്കില്‍ ചിലപ്പോള്‍ ടി20 ക്യാപ്റ്റനാക്കിയേനെ', പരിഹസിച്ച് ആകാശ് ചോപ്ര

7

എനിക്ക് വീട്ടിലേക്ക് പെട്ടെന്ന് തിരിച്ചുപോകേണ്ടതായുണ്ട്. കളിക്കാരനെന്ന നിലയില്‍ പല വികാരങ്ങളെയും അടക്കിവെക്കേണ്ടതായിവരും. ഒരു ജോലി ചെയ്യാനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇത്തരം പല കാര്യങ്ങളും കളത്തിന് പുറത്ത് നടക്കുന്നുണ്ടാവും. എന്നാല്‍ ഇതിനെയൊക്കെ മാറ്റി വെച്ചാവും കളിക്കേണ്ടി വരിക. എന്നാല്‍ ഇതൊരിക്കലും ന്യായീകരണമല്ല'-ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, November 7, 2021, 13:35 [IST]
Other articles published on Nov 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X