Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: നമ്മള്‍ അടുത്ത വര്‍ഷം ശക്തമായി തിരിച്ചുവരും- പുറത്താവലിനെക്കുറിച്ച് മുന്‍ താരങ്ങള്‍

1

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന ടി20 ലോകകപ്പാണ് ഇത്തവണത്തേത്. കിരീട ഫേവറിറ്റുകളെന്ന വിശേഷണത്തോടെ ടൂര്‍ണമെന്റിനെത്തിയ ഇന്ത്യ സെമിഫൈനല്‍ പോലും കാണാതെയാണ് പുറത്തായിരിക്കുന്നത്. ഞായറാഴ്ച നടന്ന സൂപ്പര്‍ 12 മല്‍സരത്തില്‍ അഫ്ഗാനിസ്താനെതിരേ ന്യൂസിലാന്‍ഡ് ആധികാരിക വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യയുടെ സെമി പ്രതീക്ഷകള്‍ പൊലിഞ്ഞത്. നമീബിയക്കെതിരായ സൂപ്പര്‍ 12ലെ ഒരു മല്‍സരം ബാക്കിനില്‍ക്കെ വിരാട് കോലിയുടെയും സംഘത്തിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. മല്‍സരത്തില്‍ അഫ്ഗാന്‍ ജയിച്ചാല്‍ മാത്രമേ ഇന്ത്യക്കു സാധ്യതയുണ്ടായിരുന്നുള്ളൂ. പക്ഷെ ന്യൂസിലാന്‍ഡിന്റെ ജയം ഇന്ത്യയെ മാത്രമല്ല അഫ്ഗാനെയും ടൂര്‍ണമെന്റില്‍ നിന്നു പുറത്താക്കുകയായിരുന്നു

ലോകകപ്പില്‍ നിന്നും ഇന്ത്യയുടെ സെമി കാണാതെയുള്ള പുറത്താവലിനെക്കുറിച്ച് പല മുന്‍ താരങ്ങളും സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിച്ചുണ്ട്. ഇവയില്‍ ചിലതു പരിശോധിക്കാം.

 ബൈബൈ ടാറ്റാ ഗുഡ്‌ബൈ

ബൈബൈ ടാറ്റാ ഗുഡ്‌ബൈ

തമാശരൂപേണയായിരുന്നു ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്തായതിനെക്കുറിച്ച് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം എല്ലാം അവസാനിച്ചു, ബൈ ബൈ ടാറ്റ ഗുഡ്‌ബൈ എന്നായിരുന്നു സെവാഗ് ട്വീറ്റ് ചെയ്തത്.

 തിരിച്ചുവരുമെന്ന് ഭാജി

തിരിച്ചുവരുമെന്ന് ഭാജി

ഇന്ത്യയെ പിന്തള്ളി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടിയ ന്യൂസിലാന്‍ഡ് ടീമിനെ മുന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് അഭിനന്ദിച്ചു, ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സെമിയിലെത്തിയ ബ്ലാക് കാപ്‌സിന് അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഇതു അര്‍ഹിക്കുന്നുണ്ട്. കെയ്ന്‍ വില്ല്യംസണ്‍ എത്ര മിടുക്കനാണ്, വൗ... ഈ മനുഷ്യനെയും ന്യൂസിലാന്‍ഡ് ടീമിനെയും ഇഷ്ടപ്പെടുന്നു. ഇന്ത്യക്കു ടൂര്‍ണമെന്റില്‍ ഇനി മുന്നോട്ട് പോവാന്‍ കഴിയില്ലെന്നു എനിക്കറിയാം, പക്ഷെ ഇതേക്കുറിച്ച് വിഷമമില്ല. നമ്മള്‍ കൂടുതല്‍ മെച്ചപ്പെടും, ശക്തമായി തിരിച്ചുവരികയും ചെയ്യുമെന്നും ഭാജി ട്വിറ്ററില്‍ കുറിച്ചു.

 കഴിവിനൊത്ത് കളിച്ചില്ല

കഴിവിനൊത്ത് കളിച്ചില്ല

ഇന്ത്യന്‍ ടീം ഈ ലോകകപ്പില്‍ കഴിവിനൊത്ത് പെര്‍ഫോം ചെയ്തില്ലെന്നും ഈ കാരണത്താലാണ് സെമി ഫൈനല്‍ കാണാതെ പുറത്തായതെന്നുമായിരുന്നു മുന്‍ ഫാസ്റ്റ് ബൗളര്‍ വെങ്കടേഷ് പ്രസാദിന്റെ ട്വീറ്റ്.
അങ്ങനെ ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം, തുടര്‍ച്ചയായ ആറു സെമി ഫൈനല്‍ പ്രവേശനത്തിനു ശേഷം ഇന്ത്യക്കു ഒരു ഐസിസി ടൂര്‍ണമെന്റിന്റെ സെമിയിലെത്താന്‍ കഴിയാതെ വന്നിരിക്കുകയാണ്. ഇന്ത്യ കഴിവിനൊത്ത് കളിച്ചില്ല, ഇതു ടീമിനെ വളരെയധികം വേദനിപ്പിക്കുകയും ചെയ്യും. ഓസ്‌ട്രേലിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിനു ഒരുങ്ങാന്‍ സമയമായെന്നും പ്രസാദ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രകടനം

ഇന്ത്യയുടെ പ്രകടനം

സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നിന്നും ജേതാക്കളായി ഇന്ത്യ സെമി ഫൈനലിലേക്കു മുന്നേറുമെന്നായിരുന്നു നേരത്തേ പലും പ്രവചിച്ചിരുന്നത്. കാരണം സൂപ്പര്‍ 12ലെ രണ്ടു ഗ്രൂപ്പുകളില്‍ ദുര്‍ബലമായ ഗ്രൂപ്പിലായിരുന്നു ഇന്ത്യ. എന്നിട്ടും സെമിയിലെത്താതെ ഇന്ത്യ പുറത്തായത് ആരാധകരെ സംബന്ധിച്ച് വലിയ ഷോക്ക് തന്നെയാണ്.
ആദ്യ രണ്ടു കളികളിലേറ്റ വന്‍ പരാജയങ്ങളാണ് ഇന്ത്യയുടെ വിധി കുറിച്ചത്. ചിരവൈരികളായ പാകിസ്താനോടു പത്തു വിക്കറ്റിന്റെ ദയനീയ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. ലോകകപ്പ് ചരിത്രത്തില്‍ പാകിസ്താനോടു ഇന്ത്യ തോറ്റതും ഇതാദ്യമായിട്ടാണ്. നേരത്തേ കളിച്ച 12 മല്‍സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ പരാജയമായതാണ് പാകിസ്താനെതിരേ ഇന്ത്യക്കു വിനയായത്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാമത്തെ കളിയിലും ഇന്ത്യ തീര്‍ത്തും നിരാശപ്പെടുത്തി. അമിത സമ്മര്‍ദ്ദതോടെ കളിച്ച ഇന്ത്യ എട്ടു വിക്കറ്റിന്റെ ഏകപക്ഷീയമായ പരാജയമേറ്റു വാങ്ങിയിരുന്നു. ഈ രണ്ടു തോല്‍വികള്‍ക്കു ശേഷം അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ വന്‍ വിജയവുമായി ഇന്ത്യ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും വൈകിപ്പോയിരുന്നു. മറുഭാഗത്ത് ന്യൂസിലാന്‍ഡ് വിജയങ്ങള്‍ തുടര്‍ക്കഥയാക്കിയതോടെ ഇന്ത്യക്കു സെമിയിലേക്ക് കയറുക അസാധ്യമായി മാറുകയും ചെയ്തു.

Story first published: Monday, November 8, 2021, 15:35 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+