For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് മറക്കാം, ഇനി ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ- ആദ്യം കിവീസ്, പിന്നാലെ സൗത്താഫ്രിക്ക

ന്യൂസിലാന്‍ഡുമായി ടി20 പരമ്പരയിലാണ് ഇന്ത്യ ഇനി കളിക്കുക

ഐസിസിയുടെ ടി20 ലോകകപ്പില്‍ കിരീടപ്രതീക്ഷ അസ്തമിച്ചതോടെ ടീം ഇന്ത്യക്കു ഇനി വരാനിരിക്കുന്ന മല്‍സരങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാം. നാട്ടിലും വിദേശത്തുമായി തിരക്കേരിയ ഷെഡ്യൂളുകളാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. ലോകകപ്പില്‍ കിരീടമുറപ്പിച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്. കാരണം തൊട്ടുപിന്നാലെ ഐപിഎല്‍ നടന്നതും താരങ്ങളുടെ മികച്ച ഫോമുമെല്ലാം വാനോളം പ്രതീക്ഷകള്‍ നല്‍കിയിരുന്നു. പക്ഷെ സൂപ്പര്‍ 12ലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലേറ്റ വലിയ പരാജയങ്ങള്‍ ഇന്ത്യയുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുയായിരുന്നു. ഇതാണ് സെമിയില്‍ ഇന്ത്യക്കു സ്ഥാനം നിഷേധിച്ചത്.

ലോകകപ്പിലേറ്റ നിരാശ മറന്ന് ടീം ഇന്ത്യക്കു ഇനി അടുത്ത പരമ്പരയ്ക്കായി തയ്യാറെടുക്കാം. ഈ മാസം തന്നെ ഇന്ത്യ അടുത്ത പരമ്പരകള്‍ കളിക്കാനിരിക്കുകയാണ്. ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഷെഡ്യൂള്‍ വിശദമായി അറിയാം.

 ന്യൂസിലാന്‍ഡ് ഇന്ത്യയിലേക്ക്

ന്യൂസിലാന്‍ഡ് ഇന്ത്യയിലേക്ക്

ന്യൂസിലാന്‍ഡിനെതിരേ നാട്ടിലാണ് ഇന്ത്യയുടെ അടുത്ത പരമ്പരകള്‍ നടക്കുന്നത്. സൂപ്പര്‍ 12ല്‍ കിവികളോടേറ്റ എട്ടു വിക്കറ്റിന്റെ വന്‍ പരാജയത്തിനു കണക്കുതീര്‍ക്കാന്‍ ഇന്ത്യക്കു ലഭിക്കുന്ന അവസരം കൂടിയാണിത്. മൂന്ന് ടി20കളിലും ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി മൂന്നു ടെസ്റ്റുകളിലുമാണ് ഇന്ത്യയും കിവീസും ഏറ്റുമുട്ടുന്നത്. വിരാട് കോലിക്കു പകരം പുതിയ ക്യാപ്റ്റനായിരിക്കും ടി20യില്‍ ഇന്ത്യയെ നയിക്കുക.
ഈ മാസം 17നാണ് ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത്. ജയ്്പൂരിലാണ് ആദ്യ മല്‍സരം. 19ന് റാഞ്ചിയില്‍ രണ്ടാം ടി20യും 21ന് കൊല്‍ക്കത്തയില്‍ മൂന്നാമത്തെയും അവസാനത്തെയും ടി20യും നടക്കും. ആദ്യ ടെസ്റ്റ് നവംബര്‍ 25 മുതല്‍ കാണ്‍പൂരിലാണ്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയിലും നടക്കും.

 സൗത്താഫ്രിക്കന്‍ പര്യടനം

സൗത്താഫ്രിക്കന്‍ പര്യടനം

ന്യൂസിലാന്‍ഡുമായി നാട്ടില്‍ പരമ്പര കളിച്ച ശേഷം ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയിലേക്കു പറക്കും. മൂന്നു വീതം ടെസ്റ്റുകളും ഏകദിനങ്ങളും നാലു ടി20കളുമാണ് ഇന്ത്യയുടെ സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ളത്. ഡിസംബര്‍ 17 മുതല്‍ ജൊഹാനസ്‌ബെര്‍ഗിലാണ് ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 26 മുതല്‍ സെഞ്ചൂറിയനിലും മൂന്നാം ടെസ്റ്റ് 2022 ജനുവരി മൂന്ന് മുതല്‍ കേപ്ടൗണിലുമായിരിക്കും.
ഏകദിന പരമ്പരയാണ് തുടര്‍ന്നു നടക്കുക. ജനുവരി 11നാണ് പരമ്പരയിലെ ആദ്യ മല്‍സരം. ശേഷിച്ച രണ്ടു കളികള്‍ 14, 16 തിയ്യതികളിലായി കേപ്ടൗണില്‍ നടക്കും. ടി20 പരമ്പരയ്ക്കു തുടക്കമാവുന്നത് 19നാണ്. അടുത്ത രണ്ടു മല്‍സരങ്ങള്‍ 21, 23 തിയ്യതികളായിരിക്കും. കേപ്ടൗണാണ് മൂന്നു മല്‍സരങ്ങളുടെയും വേദി. അവസാന മല്‍സരം 26നായിരിക്കും.

 വിന്‍ഡീസ് ഇന്ത്യയിലെത്തും

വിന്‍ഡീസ് ഇന്ത്യയിലെത്തും

സൗത്താഫ്രിക്കന്‍ പര്യടനത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഇന്ത്യ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ് പരമ്പര കളിക്കുന്നത്. മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് വിന്‍ഡീസിന് ഇന്ത്യയിലുള്ളത്.
ഫെബ്രുവരി ആറിന് അഹമ്മദാബാദിലായിരിക്കും ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം. തുടര്‍ന്നുള്ള കളികള്‍ 9ന് ജയ്പൂരിലും 12ന് കൊല്‍ക്കത്തയിലുമാണ്. ടി20 പരമ്പര 15ന് കട്ടക്കില്‍ തുടങ്ങും. 18ന് വിശാഖപട്ടണത്തും 20ന് തിരുവനന്തപുരത്തുമാണ് പരമ്പരയിലെ ബാക്കിയുള്ള മല്‍സരങ്ങള്‍.

 ശ്രീലങ്ക ഇന്ത്യയിലേക്ക്

ശ്രീലങ്ക ഇന്ത്യയിലേക്ക്

വെസ്റ്റ് ഇന്‍ഡീസിനു ശേഷം ശ്രീലങ്കയും ഇന്ത്യയില്‍ പര്യടനം നടത്തുന്നുണ്ട്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി രണ്ടു ടെസ്റ്റുകളിലും മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലുമാണ് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നത്.
ടെസ്റ്റ് പരമ്പരയാണ് ആദ്യം നടക്കുന്നത്. ആദ്യ ടെസ്റ്റ് ഫെബ്രുവരി 25 മുതല്‍ ബെംഗളൂരുവിലായിരിക്കും. രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയിലും നടക്കും. മാര്‍ച്ച് 13 മുതലാണ് ടി20 മല്‍സരങ്ങള്‍. ആദ്യ മല്‍സരം മൊഹാലിയിലാണ്. ശേഷിച്ച മല്‍സരങ്ങള്‍ 15ന് ധര്‍മശാലയിലും 18ന് ലഖ്‌നൗവുമായിരിക്കും.

 ഐപിഎല്ലിന്റെ 15ാം സീസണ്‍

ഐപിഎല്ലിന്റെ 15ാം സീസണ്‍

ശ്രീലങ്കയുമായുള്ള പരമ്പരയ്ക്കു ശേഷം ഐപിഎല്ലിന്റെ 15ാം സീസണിലായിരിക്കും ഇന്ത്യന്‍ താരങ്ങള്‍ കളിക്കുക. ഏപ്രില്‍- മേയ് മാസങ്ങളിലായി ഐപിഎല്‍ നടക്കാനാണ് സാധ്യത. ഇത്തവണ മല്‍സരങ്ങള്‍ ഇന്ത്യയില്‍ തന്നെ സംഘടിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. പുതിയ രണ്ടു ടീമുകള്‍ കൂടിയെത്തിയതോടെ ഐപിഎല്ലില്‍ ഇനി 10 ടീമുകളുണ്ടായിരിക്കും. ഇതോടെ മല്‍സരങ്ങളുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും.

 സൗത്താഫ്രിക്ക ഇന്ത്യയിലേക്ക്

സൗത്താഫ്രിക്ക ഇന്ത്യയിലേക്ക്

ഐപിഎല്‍ കഴിഞ്ഞാല്‍ സൗത്താഫ്രിക്കന്‍ ടീം ഇന്തിയെത്തും. അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലായിരിക്കും ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ജൂണ്‍ ഒമ്പതിനാണ് ടി20 പരമ്പര ആരംഭിക്കുന്നത്. ചെന്നൈയിലായിരിക്കും ആദ്യ കളി.
രണ്ടാം ടി20 12ന് ബെംഗളൂരുവിലും മൂന്നാം ടി20 14ന് നാഗ്പൂരിലും നാലാം ടി20 17ന് രാജ്‌കോട്ടിലും അഞ്ചാമത്തെയും അവസാനത്തെയും ടി20 19നു ഡല്‍ഹിയിലും നടക്കും.

 ഇംഗ്ലണ്ട് പര്യടനം

ഇംഗ്ലണ്ട് പര്യടനം

ഈ വര്‍ഷം മാറ്റിവയ്ക്കപ്പെട്ട ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് കളിക്കാനായി ഇന്ത്യന്‍ ടീം ജൂലൈയില്‍ ഇംഗ്ലണ്ടിലെത്തും. ജൂലൈ ഒന്ന് മുതല്‍ അഞ്ചു വരെ ബര്‍മിങ്ഹാമിലാണ് ഈ മല്‍സരം. നിലവില്‍ പരമ്പരയില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്.
ഈ ടെസ്റ്റിനു ശേഷം മൂന്നു ടി20കളിലും രണ്ടു ഏകദിനങ്ങളും കൂടി ഇന്ത്യക്കു ഇംഗ്ലണ്ടിലുണ്ട്.
ആദ്യ ടി20 ജൂലൈ ഏഴിന് സതാംപ്റ്റണിലും രണ്ടാം ടി20 ഒമ്പത് ബര്‍മിങ്ഹാമിലും മൂന്നാം ടി20 10ന് നോട്ടിങ്ഹാമിലുമായിരിക്കും. ജൂലൈ 12നാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 14നും നടക്കും. ഈ മല്‍സരങ്ങള്‍ക്കു വേദിയാവുക ലണ്ടനാണ്.

Story first published: Monday, November 8, 2021, 17:04 [IST]
Other articles published on Nov 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+