വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഈ മൂന്ന് പേരും ദുരന്തമായി', ഇന്ത്യക്കൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയവരിവര്‍

ദുബായ്: ഫേവറേറ്റുകളായി വന്ന് ടി20 ലോകകപ്പിന്റെ സെമി കാണാതെ ഇന്ത്യ പുറത്തായിരിക്കുകയാണ്. മികച്ച ടീം കരുത്തും യുഎയില്‍ ഐപിഎല്‍ കളിച്ചിറങ്ങുന്നുവെന്ന മുന്‍തൂക്കവും ഇന്ത്യക്കുണ്ടായിരുന്നെങ്കിലും അതൊന്നും മുതലാക്കാന്‍ ഇന്ത്യക്കായില്ല. വിരാട് കോലി ടി20 നായകനായി കളിക്കുന്ന അവസാന ടൂര്‍ണമെന്റ്,രവി ശാസ്ത്രി പരിശീലകനായുള്ള അവസാന ടൂര്‍ണമെന്റ് എന്ന വികാരത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ലെന്ന് പറയാം.

T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാംT20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

1

ചരിത്രത്തിലാദ്യമായി പാകിസ്താനോട് ലോകകപ്പ് തോറ്റുവെന്ന നാണക്കേടും ഇത്തവണ ഇന്ത്യക്ക് പേറേണ്ടിവന്നു. തൊട്ടതെല്ലാം പിഴച്ച ഇന്ത്യ പാകിസ്താനോട് 10 വിക്കറ്റിനും ന്യസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റപ്പോള്‍ത്തന്നെ ടീമിന്റെ വിധി കുറിക്കപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാന്‍,സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നീ കുഞ്ഞന്‍മാരെ വീഴ്ത്തിയെങ്കിലും അതുകൊണ്ട് വലിയ കാര്യമുണ്ടായില്ല.

Also Read: T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്

2

ടീം തിരഞ്ഞെടുപ്പ് മുതല്‍ ഇന്ത്യക്ക് പാളിച്ചപറ്റിയിരുന്നു. യുസ് വേന്ദ്ര ചഹാലിനെ തഴഞ്ഞതും രാഹുല്‍ ചഹാര്‍,ഭുവനേശ്വര്‍ കുമാര്‍,മുഹമ്മദ് ഷമി എന്നിവരെ ടീമിലേക്ക് പരിഗണിച്ചതുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഇതെല്ലാം ഇന്ത്യയുടെ തോല്‍വിക്ക് കാരണമായെന്ന് പറയാം. തുടര്‍ച്ചയായി മത്സരം കളിച്ചതിന്റെ ക്ഷീണവും ബയോബബിളില്‍ ഏറെ നാള്‍ കഴിഞ്ഞതുമെല്ലാം ഇന്ത്യക്ക് തിരിച്ചടിയായെന്ന് പറയാം. ടോസും ഇന്ത്യക്ക് തിരിച്ചടിയായി. ഇന്ത്യയുടെ തോല്‍വിക്ക് കാരണങ്ങള്‍ പലതാണ്. എന്നാല്‍ ടൂര്‍ണമെന്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

Also Read: T20 World Cup 2021: കോലിയുഗം അവസാനിക്കുന്നുവോ? ഇന്ത്യയുടെ വീര നായകന്റെ റെക്കോഡുകളറിയാം

 ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

മോശം ഫോമിലായിരുന്നു ഭുവനേശ്വര്‍ കുമാറിനെ മുന്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ലോകകപ്പ് ടീമിലേക്ക് പരിഗണിച്ചത്. ഡെത്ത് ഓവറില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടിയിരുന്ന ഭുവി പവര്‍പ്ലേയില്‍ ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കനായിരുന്നു. എന്നാല്‍ ടി20 ലോകകപ്പില്‍ പൂര്‍ണ്ണ പരാജയമായിരുന്നു. പാകിസ്താനെതിരേ മത്സരത്തില്‍ മാത്രമാണ് ഭുവിക്ക് അവസരം ലഭിച്ചത്. ഒമ്പതിന് മുകളില്‍ ഇക്കോണമിയിലാണ് ഭുവി പന്തെറിഞ്ഞത്. നന്നായി തല്ലുവാങ്ങിയെന്നത് മാത്രമല്ല വിക്കറ്റ് നേടാനും സാധിച്ചില്ല.

സന്നാഹ മത്സരത്തിലും അദ്ദേഹത്തിന് മികവ് കാട്ടാനായിരുന്നില്ല.പ്രായവും പരിക്കും തളര്‍ത്തുന്ന ഭുവിക്ക് ഇനിയൊരു ടി20 ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് ഭുവി തിരിച്ചെത്താനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

Also Read: T20 World Cup: കുഴപ്പം ടോസിന്റേയല്ല, ഇന്ത്യന്‍ ബാറ്റിങിന്റേത്! പുറത്താവലിനെക്കുറിച്ച് അഗാര്‍ക്കര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ശര്‍ദുല്‍ ഠാക്കൂര്‍ നടത്തിയത്. മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹം മിടുക്കുകാട്ടി. ഇന്ത്യ ആദ്യം റിസര്‍വ് താരമായി പരിഗണിച്ച ശര്‍ദുലിനെ പിന്നീട് 15 അംഗ ടീമിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ള ബൗളറെന്ന നിലയില്‍ വലിയ പ്രതീക്ഷയും താരത്തിനുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ശര്‍ദുലിനായില്ല. ന്യൂസീലന്‍ഡിനെതിരേ 1.3 ഓവറില്‍ 17 റണ്‍സാണ് ശര്‍ദുല്‍ വിട്ടുകൊടുത്തത്. പേസില്‍ മികച്ച നിയന്ത്രണമുള്ള ശര്‍ദുല്‍ ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും തീര്‍ത്തും നിരാശപ്പെടുത്തിയെന്ന് പറയാം. എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിറ സാന്നിധ്യമായി ശര്‍ദുല്‍ തുടരാന്‍ സാധ്യതകളേറെയാണ്.

Also Read: 'സുഖം തോന്നുന്നില്ല, നാളെ വീട്ടിലേക്ക് പോകുന്നു', കോലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകര്‍

വരുണ്‍ ചക്രവര്‍ത്തി

വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ താരമാണ് വരുണ്‍ ചക്രവര്‍ത്തി. സ്റ്റംപിന് ആക്രമിച്ച് വിക്കറ്റ് വീഴ്ത്തുന്ന വരുണിനെ ഇന്ത്യ ലോകകപ്പിലേക്കെത്തിച്ചപ്പോള്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഏറ്റവും നിരാശപ്പെടുത്തിയ താരങ്ങളിലൊരാളായി. ഒരു വിക്കറ്റ് പോലും നേടാന്‍ വരുണിനായി. പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം വരുണിനെ അനായാസമായിത്തന്നെ നേരിട്ടു. പരിക്കിന്റെ പ്രശ്‌നം വരുണിനുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്തായാലും സ്പിന്നര്‍മാരില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് വരുണ്‍ കാഴ്ചവെച്ചത്. ഈ പ്രകടനം കൊണ്ട് വരുണിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കുറവാണ്. യുവതാരത്തെ വളര്‍ത്തിക്കൊണ്ടുവരാനാവും ഇന്ത്യ ശ്രമിക്കുക.

Story first published: Tuesday, November 9, 2021, 14:11 [IST]
Other articles published on Nov 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X