Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്

ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ വിരാട് കോലിയെക്കുറിച്ച് അമ്പരിപ്പിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് പാകിസ്‌കതാന്റെ മുന്‍ സ്പിന്നര്‍ മുഷ്താഖ് അഹമ്മദ്. ടി20 ഫോര്‍മാറ്റില്‍ കോലി വിരമിക്കുമെന്നാണ് അദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം സൂപ്പര്‍ 12ലെ അവസാന കളിയില്‍ നമീബിയയെ നേരിടുന്നതിനു മുമ്പായിരുന്നു മുഷ്താഖിന്റെ അമ്പരപ്പിക്കുന്ന പ്രസ്താവന.

വിരമിക്കലിനെക്കുറിച്ച് കോലി സൂചനയൊന്നും ഇതുവരെ നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യയുടെ ടി20 ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ മല്‍സരമാണ് നമീബിയക്കെതിരേയുള്ളത്. ലോകകപ്പിനു ശേഷം ടി20യില്‍ നായകസ്ഥാനമൊഴിയുമെന്ന് അദ്ദേഹം നേരത്തേ പ്രസ്താവിച്ചിരുന്നു. സെമി ഫൈനല്‍ പോലും കാണാതെയാണ് മുന്‍ ചാംപ്യന്മാരായ ഇന്ത്യ ഇത്തവണ ലോകകപ്പില്‍ നിന്നും പുറത്തായത്.

കുടുംബജീവിതത്തില്‍ ശ്രദ്ധിക്കും

കുടുംബജീവിതത്തില്‍ ശ്രദ്ധിക്കും

പാകിസ്താന്‍ ടെലിവിഷന്‍ ചാനലായ ജിയോ ന്യൂസിലെ ജഷ്‌നെ ക്രിക്കറ്റെന്ന എന്ന ഷോയില്‍ സംസാരിക്കവെയാണ് കോലിയുടെ വിരമിക്കലിനെക്കുറിച്ച് മുഷ്താഖ് അഹമ്മദ് പറഞ്ഞിരിക്കുന്നത്.
വിരാട് കോലി ഒരു ഫാമിലി മാന്‍ ആണ്, ഇപ്പോള്‍ അദ്ദേഹത്തിനു ഒരു മകളുമുണ്ട്. ഇനി വിരാട് കുടുംബജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരിക്കും ആഗ്രഹിക്കുന്നത്. ടി20യില്‍ നിന്നും വിരമിച്ച ശേഷം ഏകദിനം, ടെസ്റ്റ് എന്നിവയിലേക്കു അദ്ദേഹം തന്റെ ഊര്‍ജ്ജം കരുതിവയ്ക്കുമെന്നുമാണ് മുഷ്താഖ് പറഞ്ഞത്.

കോലിയെക്കുറിച്ച് ഇന്‍സമാം

കോലിയെക്കുറിച്ച് ഇന്‍സമാം

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ ഇന്‍സമാമുള്‍ ഹഖും ഈ ഷോയില്‍ പങ്കെടുത്തിരുന്നു. ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനത്തെക്കുറിച്ച് ഇന്‍സിയും ഈ ഷോയില്‍ അഭിപ്രായം വ്യക്തമാക്കിയിരുന്നു.
ടി20 ലോകകപ്പിനു മുമ്പ് തന്നെ കാര്യങ്ങളെല്ലാം മാറിയിരുന്നു. ടി20 ക്യാപ്റ്റനെന്ന നിലയില്‍ തന്റെ അവസാനത്തെ ടൂര്‍ണമെന്റായിരിക്കും ഇതെന്നു അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കോലി ടീമിനൊപ്പം സംതൃപ്തനായിരുന്നില്ലെന്നും ഡ്രസിങ് റൂമിലെ അന്തരീക്ഷം സ്ഥിരത പുലര്‍ത്തിയില്ലെന്നും ഒരു കളിക്കാരനെന്ന നിലയില്‍ എനിക്കു പറയാന്‍ കഴിയും. രണ്ടു ഗ്രൂപ്പുകള്‍ നിങ്ങള്‍ക്കു വ്യക്തമായി കാണാന്‍ സാധിക്കും. ഒന്ന് മുംബൈ ഗ്രൂപ്പാണെങ്കില്‍ മറ്റൊന്ന് ഡല്‍ഹി ഗ്രൂപ്പാണെന്നും ഇന്‍സി ചൂണ്ടിക്കാട്ടി.

വിജയത്തോടെ പടിയിറങ്ങാന്‍ കോലി

വിജയത്തോടെ പടിയിറങ്ങാന്‍ കോലി

ലോകകപ്പില്‍ ഇതിനകം സെമി ഫൈനല്‍ പ്രതീക്ഷ അവസാനിച്ചതിനാല്‍ സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ നമീബിയക്കെതിരായ അവസാന കളിയില്‍ മികച്ച വിജയത്തോടെ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങാനായിരിക്കും കോലി ആഗ്രഹിക്കുന്നത്. ടി20 ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ 50ാമത്തെ മല്‍സരം കൂടിയാണിത്.
ഇതുവരെ നയിച്ച 49 ടി20കളില്‍ 29 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ കോലിക്കു സാധിച്ചു. 63.82 എന്ന മികച്ച വിജയശരാശരിയാണ് അദ്ദേഹത്തിന്റേത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയേക്കാള്‍ (59.28) മുകളിലാണ് കോലി. ടി20യില്‍ കൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റന്‍മാരില്‍ ധോണിയും ഇംഗ്ലണ്ടിന്റെ ഒയ്ന്‍ മോര്‍ഗനും മാത്രമേ കോലിക്കു മുന്നിലുള്ളൂ. ടി20യില്‍ കൂടുതല്‍ ഫിഫ്റ്റികളടിച്ച രണ്ടാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. സെന രാജ്യങ്ങളില്‍ (സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ) ഇന്ത്യയെ ടി20യില്‍ വിജയങ്ങളിലേക്കു നയിക്കാന്‍ കോലിക്കായിട്ടുണ്ട്.

നമീബിയയെ ബാറ്റിങിന് അയച്ചു

നമീബിയയെ ബാറ്റിങിന് അയച്ചു

സൂപ്പര്‍ 12ലെ അവസാന മല്‍സരത്തില്‍ നമീബിയക്കെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തിരിക്കുകയാണ്. ടോസിനു ശേഷം ക്യാപ്റ്റന്‍ കോലി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് അദ്ദേഹം ടോസ് ജയിച്ചത്. സ്‌കോട്ട്‌ലാന്‍ഡിനെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. വരുണ്‍ ചക്രവര്‍ത്തിക്കു പകരം രാഹുല്‍ ചാഹറിനെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തുകയായിരുന്നു.

Story first published: Monday, November 8, 2021, 19:52 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+