
വെസ്റ്റ് ഇന്‍ഡീസിന്റെ കാര്യവും ഇതുതന്നെയാണ്. തുടര്‍ച്ചയായി മത്സരം കളിച്ചതിന്റെ ക്ഷീണത്തില്‍ ഇറങ്ങിയതാണ് ഇന്ത്യക്കും വെസ്റ്റ് ഇന്‍ഡീസിനും തിരിച്ചടിയായതെന്ന് പറയാം. പ്രതീക്ഷിച്ചപോലെ വെടിക്കെട്ട് ബാറ്റിങ് ഇത്തവണ കാണാനായില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ഇപ്പോഴിതാ ടി20 ലോകകപ്പിലെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്. ഇന്ത്യയുടെ രോഹിത് ശര്‍മക്കും കെ എല്‍ രാഹുലിനും ഇടമില്ലാത്ത ടീമിനെ നയിക്കുന്നത് ബാബര്‍ ആസമാണ്.
Also Read: T20 World Cup: ഫൈനല്‍ ബെര്‍ത്തിനായി ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും- ആദ്യ സെമി പ്രിവ്യു, സാധ്യതാ ടീം

പാകിസ്താന്‍ നായകന്‍ ബാബര്‍ ആസമും ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറുമാണ് ഓപ്പണര്‍മാര്‍. ബാബര്‍ മിന്നും ഫോമിലാണ്. ഗ്രൂപ്പില്‍ കളിച്ച അഞ്ച് മത്സരത്തിലും ടീമിനെ ജയിപ്പിക്കാന്‍ ബാബറിനായി. ക്യാപ്റ്റനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ബാബറിനായി. ജോസ് ബട്‌ലര്‍ സെഞ്ച്വറിയടക്കം നേടിക്കഴിഞ്ഞു. ഇംഗ്ലണ്ടിന്റെ സെമിയിലേക്കുള്ള കുതിപ്പില്‍ നിര്‍ണ്ണായകമായത് ബട്‌ലറിന്റെ പ്രകടനമാണ്. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുന്ന ബട്‌ലര്‍ പവര്‍പ്ലേ മുതലാക്കി കളിക്കുന്ന താരമാണ്.
Also Read: T20 World Cup 2021: 'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്', രോഹിത് അടുത്ത ടി20 നായകനെന്ന് രവി ശാസ്ത്രി

ശ്രീലങ്കന്‍ ടീം ഇത്തവണ നിരാശപ്പെടുത്തിയെങ്കിലും ചില താരങ്ങളുടെ പ്രകടനം എടുത്തുപറയേണ്ടതാണ്. അതിലൊരാളാണ് ചരിത് അസലങ്ക. ടോപ് ഓഡറില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച അസലങ്കയാണ് കാര്‍ത്തികിന്റെ ടീമിലെ മൂന്നാമന്‍. ദക്ഷിണാഫ്രിക്കയുടെ വാന്‍ ഡെര്‍ ഡൂസനാണ് ടീമിലെ നാലാമന്‍. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി പ്രകടനം നടത്തിയ വാന്‍ ഡെര്‍ ഡൂസന്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പുറത്താവാതെ 94 റണ്‍സും നേടിയിരുന്നു.
Also Read: T20 World Cup: റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ, അഭിമാന നേട്ടത്തോടെ കോലിക്കും പടിയിറക്കം

ഷക്കീബ് അല്‍ ഹസനാണ് ടീമിലെ അഞ്ചാമന്‍. പാതിവഴിയില്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയ ഷക്കീബിന് പരിക്കാണ് പ്രശ്‌നമായത്. ബംഗ്ലാദേശ് ഇത്തവണ ഏറ്റവും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ആറാമന്‍. ബാറ്റിങ്ങിലും ബൗളിങ്ങിലും മോയിന്‍ അലി മിടുക്കുകാട്ടുന്നുണ്ട്. സെമിയിലും മോയിന്‍ അലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.
Also Read: T20 World Cup: ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കൈകളില്‍- രോഹിത് തന്നെ ക്യാപ്റ്റന്‍! സൂചന നല്‍കി കോലി

ശ്രീലങ്കന്‍ സ്പിന്നര്‍ വനിഡു ഹസരങ്കയാണ് ഏഴാമന്‍. ടൂര്‍ണമെന്റില്‍ ഹാട്രിക്കടക്കം നേടിയ ബൗളറാണ് ഹസരങ്ക. ശ്രീലങ്ക ടീം നിരാശപ്പെടുത്തിയപ്പോഴും ഹസരങ്ക ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെച്ചു. ആദം സാംബയാണ് എട്ടാമന്‍. ഓസീസ് സ്പിന്നര്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി കൈയടി നേടി. സെമിയിലും ഓസ്‌ട്രേലിയ വലിയ പ്രതീക്ഷ വെക്കുന്ന ബൗളറാണ്ആദം സാംബ. ഒമ്പതാം സ്ഥാനത്ത് ട്രന്റ് ബോള്‍ട്ടാണുള്ളത്. കിവീസ് പേസര്‍ ന്യൂബോളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Also Read: T20 World Cup: കോലി ടി20യില്‍ നിന്നു വിരമിക്കും! ഞെട്ടിക്കുന്ന പ്രസ്താവന മുന്‍ പാക് സ്പിന്നറുടേത്

10ാം നമ്പറില്‍ ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്. വിക്കറ്റ് വീഴ്ത്താന്‍ മാത്രമല്ല റണ്‍സ് വിട്ടുകൊടുക്കുന്നതിലും അദ്ദേഹം പിശുക്കുകാട്ടി. പാകിസ്താനെതിരെ ബുംറക്ക് വിക്കറ്റ് വീഴ്ത്താനായിരുന്നില്ല. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. ഈ മത്സരത്തില്‍ ബുംറ മാത്രമാണ് ഇന്ത്യക്കായി വിക്കറ്റ് നേടിയതെന്നതാണ് ശ്രദ്ധേയമായ കാര്യം. 11ാമന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയാണ്. ഇന്ത്യക്കെതിരേ പാകിസ്താന്‍ ജയിച്ചപ്പോള്‍ നിര്‍ണ്ണായകമായത് ഷഹീനായിരുന്നു. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,വിരാട് കോലി എന്നിവരുടെ വിക്കറ്റാണ് മത്സരത്തില്‍ ഷഹീന്‍ നേടിയത്.
ദിനേഷ് കാര്‍ത്തികിന്റെ പ്ലേയിങ് 11: ബാബര്‍ ആസം, ജോസ് ബട്‌ലര്‍, ചരിത് അസലങ്ക, റാസി വാന്‍ ഡെര്‍ ഡൂസന്‍, ഷക്കീബ് അല്‍ ഹസന്‍, മോയിന്‍ അലി, വനിന്‍ഡു ഹസരങ്ക, ആദം സാംബ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, ഷഹീന്‍ അഫ്രീദി.


Click it and Unblock the Notifications











