T20 World Cup 2021: 'ഹിറ്റ്മാനുള്ളപ്പോള്‍ വേറെയാര്', രോഹിത് അടുത്ത ടി20 നായകനെന്ന് രവി ശാസ്ത്രി
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ അവസാന മത്സരം മോശമാക്കിയില്ല. നമീബിയയെ ഒമ്പത് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ യുഎഇയില്‍ നിന്ന് മടക്ക ടിക്കറ്റ് വാങ്ങുന്നത്. വിരാട് കോലി ടി20 നായകനായുള്ള അവസാന ടൂര്‍ണമെന്റില്‍ സെമി പോലും കാണാന്‍ ഇന്ത്യക്കായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. രവി ശാസ്ത്രി പരിശീലകനായുള്ള അവസാന ടൂര്‍ണമെന്റ് കൂടിയായിരുന്നു ഇത്. ഇന്ത്യയുടെ പുതിയ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ച് കഴിഞ്ഞു. എന്നാല്‍ പുതിയ ടി20 നായകനാരെന്ന കാര്യത്തില്‍ അഭ്യൂഹം തുടരുകയാണ്.
രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ഏറ്റവും സാധ്യത രോഹിത് ശര്‍മക്ക് തന്നെയാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ പുതിയ ടി20 നായകന്‍ രോഹിത് ശര്‍മ തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രവി ശാസ്ത്രി. നമീബിയക്കെതിരായ മത്സരശേഷമാണ് ഇക്കാര്യത്തില്‍ വ്യക്തമായ സൂചന അദ്ദേഹം നല്‍കിയത്.
Also Read : T20 World Cup: റെക്കോഡുകള്‍ വാരിക്കൂട്ടി രോഹിത് ശര്‍മ, അഭിമാന നേട്ടത്തോടെ കോലിക്കും പടിയിറക്കം

'സ്പ്ലിറ്റ് ക്യാപ്റ്റന്‍സി മോശം കാര്യമാണെന്ന് പറയാനാവില്ല. കാരണം അത്രയും മത്സരങ്ങള്‍ ടീം കളിക്കുന്നുണ്ട്. താരങ്ങള്‍ക്ക് ആവിശ്യത്തിന് വിശ്രമം നല്‍കേണ്ടതായുണ്ട്. കുടുംബത്തോടൊപ്പം അവര്‍ സമയം ചിലവിടേണ്ടതായുണ്ട്. അവര്‍ക്ക് മാതാപിതാക്കളോടൊപ്പവും കഴിയേണ്ടതായുണ്ട്. ആറ് മാസത്തോളം കുടുംബത്തെ വിട്ട് മാറിനില്‍ക്കുകയെന്നത് എല്ലാവര്‍ക്കും എളുപ്പമുള്ള കാര്യമല്ല. അതിനാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി മോശം കാര്യമാണെന്ന് കരുതുന്നില്ല. രോഹിത് ശര്‍മ ടി20 ക്യാപ്റ്റനാവാന്‍ അനുയോജ്യനാണെന്നാണ് കരുതുന്നത്.

നിരവധി ഐപിഎല്‍ കിരീടങ്ങള്‍ നേടിയിട്ടുള്ള അവന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ അവനും തയ്യാറാണ്. ഇന്ത്യ ടി20യില്‍ ശക്തരായ താരനിരയാണ്. ഞങ്ങള്‍ക്ക് ലോകകപ്പ് നേടാനായില്ലെങ്കിലും ശക്തമായിത്തന്നെ മുന്നോട്ട് പോകും. ഐപിഎല്ലിലൂടെ നിരവധി യുവതാരങ്ങള്‍ വളര്‍ന്നുവരുന്നുണ്ട്. രാഹുലിന് തന്റേതായ പദ്ധതികളുണ്ട്. ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോണമെന്നതില്‍ ധാരണകളുണ്ട്. ഇപ്പോഴത്തെ ടീം മികച്ച ടീം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്'- രവി ശാസ്ത്രി പറഞ്ഞു.

ഇന്ത്യയുടെ പരിശീലകനെന്ന നിലയില്‍ നിരവധി റെക്കോഡുകള്‍ നേടിയെടുക്കാന്‍ രവിക്കായിട്ടുണ്ട്. ഐസിസി കിരീടം അകന്നുനിന്നെങ്കിലും ടെസ്റ്റില്‍ ഇന്ത്യയെ പല ചരിത്ര നേട്ടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. രവിയുടെ പരിശീലനത്തിന് കീഴിലാണ് ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയത്. ഇംഗ്ലണ്ടിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യക്കായി.
സെന രാജ്യങ്ങളില്‍ ടി20 പരമ്പര ജയിക്കാനും രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യക്കായി. എന്നാല്‍ ഐസിസി കിരീടമില്ലാത്ത പരിശീലകനെന്ന ചീത്തപ്പേരോടെ ഇന്ത്യയുടെ പരിശീലകസ്ഥാനം രവിക്ക് ഒഴിയേണ്ടി വന്നു. വിരാട് കോലിക്കും നായകനെന്ന നിലയില്‍ മികച്ച നേട്ടങ്ങള്‍ അവകാശപ്പെടാമെങ്കിലും ഐസിസി കിരീട ഭാഗ്യം കോലിക്കുമില്ല.

രോഹിത് ശര്‍മ ഇന്ത്യയുടെ പുതിയ ടി20 നായകനാവുമ്പോള്‍ പ്രതീക്ഷകളേറെയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ച നായകനാണ് രോഹിത്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ രോഹിത് കോലിയുടെ അഭാവത്തില്‍ ടീമിനെ നയിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതിവേഗത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കാന്‍ മിടുക്കനാണ് രോഹിത്. ഭാഗ്യമുള്ള നായകനാണ് അദ്ദേഹം. അടുത്ത വര്‍ഷം ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ അത്ഭുതം കാട്ടുമോയെന്ന് കണ്ടറിയാം. വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുല്‍ എത്താനാണ് സാധ്യത കൂടുതല്‍. പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനായിരുന്ന രാഹുല്‍ ടി20 ഫോര്‍മാറ്റില്‍ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരം കൂടിയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications