Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കൈകളില്‍- രോഹിത് തന്നെ ക്യാപ്റ്റന്‍! സൂചന നല്‍കി കോലി

ഇന്ത്യന്‍ ടി20 ടീമിന്റെ പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയായിരിക്കുമെന്ന് സൂചന നല്‍കിയിരിക്കുകയാണ് നിലവിലെ നായകന്‍ വിരാട് കോലി. ടി20 ലോകകപ്പിലെ സൂപ്പര്‍ 12ല്‍ നമീബിയക്കെതിരായ മല്‍സരത്തിലെ ടോസിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി20 ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ കോലിയുടെ അവസാനത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ലോകകപ്പിനു ശേഷം ടി20യില്‍ നായകസ്ഥാനമൊഴിയുമെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ കാണാതെയാണ് ഇന്ത്യ പുറത്തായത്. ഇന്ത്യയെ പിന്തള്ളി ന്യൂസിലാന്‍ഡ് ഗ്രൂപ്പില്‍ നിന്നും സെമിയിലേക്കു മുന്നേറുകയായിരുന്നു. ഇതോടെയാണ് നമീബിയയുമായുള്ള സൂപ്പര്‍ 12ലെ അവസാനത്തെ മല്‍സരം ഇന്ത്യയുടെയും ടി20 നായകനെന്ന നിലയില്‍ കോലിയുടെയും അവസാനത്തേതായി മാറിയത്.

 മികച്ച കരങ്ങളില്‍

മികച്ച കരങ്ങളില്‍

ഈ ടീമിനെ മുന്നോട്ടു കൊണ്ടു പോവാന്‍ അടുത്തയാള്‍ വരേണ്ട സമയമായെന്നാണ് താന്‍ കരുതുന്നതെന്നു കോലി വ്യക്തമാക്കി. രോഹിത് ശര്‍മ ഇവിടെയുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് നല്ല കരങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ടീമിനെ നയിക്കാനായത് വലിയ ബഹുമതി തന്നെയാണ്. അവസരം ലഭിച്ചപ്പോള്‍ കഴിവിന്റെ പരമാവധി തന്നെ നല്‍കാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. പക്ഷെ കുറച്ച് ഇടം സൃഷ്ടിച്ച് മുന്നോട്ടു പോവേണ്ട സമയമാണിത്. ടീമിന്റെ പ്രകടനത്തില്‍ തനിക്കു അതിയായ അഭിമാനമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

 രോഹിത് ചുമതലയേല്‍ക്കും

രോഹിത് ചുമതലയേല്‍ക്കും

രോഹിത്തിന്റെ ഇന്ത്യയുടെ ടി20 ടീമിന്റെ മാത്രമല്ല ഏകദിന ടീമിന്റെയും ക്യാപ്റ്റനായി വൈകാതെ പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവില്‍ ടി20യില്‍ മാത്രമേ കോലി നായകസ്ഥാനമൊഴിഞ്ഞിട്ടുള്ളൂ. ഏകദിനം, ടെസ്റ്റ് എന്നിവയില്‍ തുടര്‍ന്നും ഇന്ത്യയെ നയിക്കുമെന്നായിരുന്നു അദ്ദേഹം നേരത്തേ അറിയിച്ചത്.
പക്ഷെ ടി20, ഏകദിനം എന്നിവയില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വരുന്നതിനോടു ബിസിസിഐയ്ക്കു യോജിപ്പില്ല. ഇതു കൂടുതല്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടു തന്നെ ടി20, ഏകദിനം തുടങ്ങി രണ്ടു ഫോര്‍മാറ്റിലും രോഹിത്തായിരിക്കും ഇനി ഇന്ത്യയെ നയിക്കുകയെന്നാണ് സൂചന. മാത്രമല്ല കോലിയുടെ ക്യാപ്റ്റന്‍സിയിലും ബിസിസിഐയ്ക്കു അത്ര സംതൃപ്തിയില്ല. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനവും ബിസിസിഐയെ ചൊടിപ്പിച്ചിട്ടുണ്ട്. ടീമംഗളും കോലിയും തമ്മിലുള്ള ബന്ധത്തില്‍ വീഴ്ച വന്നതും രോഹിത്തിനെ നായകസ്ഥാനത്തേക്കു കൊണ്ടുവരാന്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നുണ്ട്.

രോഹിത് മികച്ച ക്യാപ്റ്റന്‍

രോഹിത് മികച്ച ക്യാപ്റ്റന്‍

ക്യാപ്റ്റനെന്ന നിലയില്‍ മികവ് തെളിയിച്ച വ്യക്തി കൂടിയാണ് രോഹിത്. കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം അദ്ദേഹം ടീമിനെ ഉജ്ജ്വലമായി നയിച്ചിരുന്നു. ഏഷ്യാ കപ്പ്, നിദാഹാസ് ട്രോഫി എന്നിവയില്‍ ഇന്ത്യയെ ജേതാക്കളാക്കിയത് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ പൊന്‍തൂവലുകളാണ്. ഇന്ത്യയെ 19 ടി20കളിലാണ് അദ്ദേഹം ഇതുവരെ നയിച്ചത്. ഇതില്‍ 15 എണ്ണത്തില്‍ ടീം വിജയിക്കുകയും ചെയ്തു. 78 ശതമാനാണ് വിജയശരാശരി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും രോഹിത്തിന്റെ ക്യാപ്റ്റന്‍സി ലോകം അംഗീകരിച്ചതാണ്. മുംബൈ അഞ്ചു തവണയാണ് അദ്ദേഹം ജേതാക്കളാക്കിയത്. മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. ഇതിഹാസ നായകന്‍ എംഎസ് ധോണി (നാലു കിരീടം) പോലും രോഹിത്തിന് പിറകിലാണ്. എന്നാല്‍ കോലിയാവട്ടെ ഇതുവരെ ഒരു ഐപിഎല്‍ കിരീടം പോലും സ്വന്തമാക്കിയിട്ടില്ല.

 രാഹുല്‍ വൈസ് ക്യാപ്റ്റന്‍?

രാഹുല്‍ വൈസ് ക്യാപ്റ്റന്‍?

രോഹിത് ശര്‍മ ഇന്ത്യന്‍ നിശ്ചിത ഓവര്‍ ടീമുകളുടെ നായകസ്ഥാനത്തേക്കു വരുമ്പോള്‍ പുതിയ വൈസ് ക്യാപ്റ്റനായി ഓപ്പണര്‍ കെഎല്‍ രാഹുല്‍ വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ കോച്ചായി ചുമതലയേറ്റെടുത്ത രാഹുല്‍ ദ്രാവിഡും ഇതു തന്നെയാണ് ആഗ്രഹിക്കുന്നതെന്നു വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാഹുലിന് ക്യാപ്റ്റന്‍സിയെന്നത് പുതിയ റോളല്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ടീമിനെ പ്ലേഓഫിലെത്തിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ദേശീയ ടീമിന്റെ ഭാവി ക്യാപ്റ്റനായി വളര്‍ത്തിക്കൊണ്ടു വരാന്‍ ഏറ്റവും അനുയോജ്യനായ താരമെന്നാണ് രാഹുല്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Story first published: Monday, November 8, 2021, 21:53 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+