Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി രാഹുലും റിഷഭും വേണ്ട, താരത്തെ നിര്‍ദേശിച്ച് വീരേന്ദര്‍ സെവാഗ്

മുംബൈ: ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ ഇന്ത്യന്‍ ടീമില്‍ അടിമുടി മാറ്റമാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിരാട് കോലി ടി20 നായകസ്ഥാനം ഒഴിഞ്ഞതും രാഹുല്‍ ദ്രാവിഡ് പുതിയ പരിശീലകനായി എത്തുന്നതുമെല്ലാം ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായേക്കും. പുതിയ ഇന്ത്യന്‍ നായകനായി രോഹിത് ശര്‍മയെത്താനാണ് സാധ്യത കൂടുതല്‍. നമീബിയക്കെതിരായ മത്സരശേഷം വിരാട് കോലിയും രവി ശാസ്ത്രിയും രോഹിത് പുതിയ നായകനായി എത്തുമെന്നത് സംബന്ധിച്ച് വ്യക്തമായ സൂചനയും നല്‍കിക്കഴിഞ്ഞു.

1

വൈസ് ക്യാപ്റ്റനായി ആര് എന്നതാണ് അറിയേണ്ടത്. കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം വൈസ് ക്യാപ്റ്റന്മാരുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി ജസ്പ്രീത് ബുംറയെ പരിഗണിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സജീവ താരമാണ് ബുംറ. ആവിശ്യത്തിന് പരിചയസമ്പത്തും 27കാരനായ ബുംറക്കുണ്ട്. അതിനാല്‍ അദ്ദേഹത്തെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് സെവാഗ് ആവിശ്യപ്പെടുന്നത്.

Also Read: T20 World Cup 2021: കോലിയുഗം അവസാനിക്കുന്നുവോ? ഇന്ത്യയുടെ വീര നായകന്റെ റെക്കോഡുകളറിയാം

2

'മൂന്ന് ഫോര്‍മാറ്റിലും സജീവമായി കളിക്കുന്ന താരങ്ങളെയാവണം ക്യാപ്റ്റനോ വൈസ് ക്യാപ്റ്റനോ ആക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ വൈസ് ക്യാപ്റ്റനാവാന്‍ ബുംറയെക്കാള്‍ യോഗ്യതയുള്ള മറ്റൊരു താരവുമില്ല. കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവരെല്ലാം അവിടെയുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ ഇവര്‍ ഭാവിയില്‍ മൂന്ന് ഫോര്‍മാറ്റിലും ഉണ്ടാവുമോ? ജസ്പ്രീത് ബുംറയെപ്പോലെ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് സാധിക്കുമോ?.

Also Read: T20 World Cup: കുഴപ്പം ടോസിന്റേയല്ല, ഇന്ത്യന്‍ ബാറ്റിങിന്റേത്! പുറത്താവലിനെക്കുറിച്ച് അഗാര്‍ക്കര്‍

3

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് ബൗളര്‍മാര്‍ ക്യാപ്റ്റന്മാരായത് വളരെ ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ്. കപില്‍ ദേവാണ് ഇന്ത്യയുടെ നായകനായ ഏക പേസ് ബൗളര്‍. പിന്നീട് സ്പിന്നറായ അനില്‍ കുംബ്ലെയും ഇന്ത്യയെ നയിച്ചു. എന്നാല്‍ പിന്നീടൊരു ബൗളറും ഇന്ത്യയുടെ നായകനോ വൈസ് ക്യാപ്‌റ്റോ ആയിട്ടില്ല. എന്നാല്‍ നിലവിലെ ബുംറയുടെ പ്രായവും സാഹചര്യവും പരിഗണിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനാവാന്‍ ഏറ്റവും അനുയോജ്യനായ താരം ജസ്പ്രീത് ബുംറയാണ്'-സെവാഗ് പറഞ്ഞു.

Also Read: T20 World Cup: സെമിക്കു മുമ്പ് ഇംഗ്ലണ്ടിന് ഷോക്ക്, ജാസണ്‍ റോയ് പിന്‍മാറി! പകരക്കാരന്‍ വിന്‍സ്

 4

നേരത്തെ ആശിഷ് നെഹ്‌റയും ഇതേ കാര്യം തന്നെ അഭിപ്രായപ്പെട്ടിരുന്നു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ബുംറ. പരിചയസമ്പത്തുമുള്ള താരമായതിനാല്‍ ബുംറയെ വൈസ് ക്യാപ്റ്റനാക്കണമെന്നാണ് നെഹ്‌റ പറഞ്ഞത്. പേസ് ബൗളര്‍മാര്‍ക്ക് ക്യാപ്റ്റനാവാന്‍ പാടില്ലെന്ന് എവിടെയും എഴുതിവെച്ചിട്ടില്ലെന്നും ബുംറയെ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ നായകനായിട്ടില്ലാത്ത ബുംറയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സാധ്യത വളരെ കുറവാണ്.

Also Read: 'സുഖം തോന്നുന്നില്ല, നാളെ വീട്ടിലേക്ക് പോകുന്നു', കോലിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി ആരാധകര്‍

5

പേസ് ബൗളറായ ബുംറ ഇന്ത്യയുടെ ബൗളിങ് നിരയുടെ നട്ടെല്ലാണ്. ബുദ്ധിമാനായ ബൗളറായ ബുംറ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ ചെയ്യാനും റണ്‍റേറ്റിനെ പിടിച്ചുനിര്‍ത്താനും കെല്‍പ്പുള്ള താരമാണ്. എന്നാല്‍ നായകനായി സമ്മര്‍ദ്ദം വന്നാല്‍ ബുംറയുടെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിച്ചേക്കും. അതിനാല്‍ ബുംറയെ ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ക്യാപ്റ്റനെന്ന നിലയില്‍ അനുഭവസമ്പത്തുള്ള കെ എല്‍ രാഹുലും റിഷഭ് പന്തും ടീമിലുള്ളപ്പോള്‍ അവര്‍ക്ക് തന്നെ പരിഗണന നല്‍കാനാണ് സാധ്യത.

Also Read: ലോകകപ്പ് മറക്കാം, ഇനി ഇന്ത്യയുടെ ഷെഡ്യൂള്‍ ഇങ്ങനെ- ആദ്യം കിവീസ്, പിന്നാലെ സൗത്താഫ്രിക്ക

6

എന്നാല്‍ നായകനായി രോഹിത് ശര്‍മ തന്നെയാവും ഉണ്ടാവുക. അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ രോഹിത്തിനെ ക്യാപ്റ്റനാക്കി പദ്ധതികള്‍ മെനയാനാവും ഇന്ത്യ ശ്രമിക്കുക. രാഹുല്‍ ദ്രാവിഡിനും രോഹിത് നായകനായി എത്തുന്നതിനോടാണ് താല്‍പര്യം. അനുഭവസമ്പന്നായ ക്യാപ്റ്റനാണ് രോഹിത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായിട്ടുണ്ട്. ന്യൂസീലന്‍ഡിനെതിരായ പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ള അടുത്ത പരമ്പര.

Story first published: Tuesday, November 9, 2021, 13:35 [IST]
Other articles published on Nov 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+