Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സെമിക്കു മുമ്പ് ഇംഗ്ലണ്ടിന് ഷോക്ക്, ജാസണ്‍ റോയ് പിന്‍മാറി! പകരക്കാരന്‍ വിന്‍സ്

1

ഐസിസിയുടെ ടി20 ലോകകപ്പില്‍ സെമി ഫൈനലിനൊരുങ്ങുന്ന മുന്‍ ജേതാക്കളായ ഇംഗ്ലണ്ടിനു കനത്ത പ്രഹരമേകി വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ് ടൂര്‍ണമെന്റില്‍ നിന്നു പിന്‍മാറി. പരിക്കിനെ തുടര്‍ന്നാണ് ശേഷിച്ച മല്‍സരങ്ങള്‍ റോയ്ക്കു നഷ്ടമായത്. ഷാര്‍ജയില്‍ വെള്ളിയാഴ്ച നടന്ന സൂപ്പര്‍ 12ലെ അവസാന റൗണ്ടില്‍ സൗത്താഫ്രിക്കയുമായുള്ള മല്‍സരത്തിനിടെയാണ് അദ്ദേഹത്തിനു പരിക്കേറ്റത്. റോയ്ക്കു പകരക്കാരനായി ജെയിംസ് വിന്‍സിനെ ഇംഗ്ലീഷ് ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടി വന്നതില്‍ നിരാശനാണെന്നു ഇസിബി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ റോയ് അറിയിച്ചു. ഇതു വിഴുങ്ങാന്‍ ബുദ്ധിമുട്ടുള്ള കയ്‌പേറിയ ഗുളികയാണണ്. കളിക്കാനാവില്ലെങ്കിലും ടീമംഗങ്ങളെ പിന്തുണച്ച് ഞാന്‍ ഒപ്പമുണ്ടാവും. തുടര്‍ന്നുള്ള കളികളും ജയിച്ച് ഞങ്ങള്‍ക്കു കിരീടമുയര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതുവരെയുള്ളത് അവിശ്വസനീയ യാത്ര തന്നെയായിരുന്നു. തുടര്‍ന്നും ഇതേ രീതിയില്‍ സ്വയം പ്രകടിപ്പിക്കുന്നതിനൊപ്പം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്. പരിക്കില്‍ നിന്നും മോചിതനാവാനുള്ള ശ്രമങ്ങള്‍ ഞാന്‍ തുടങ്ങിക്കഴിഞ്ഞു. അടുത്ത വര്‍ഷമാദ്യം നടക്കാനിരിക്കുന്ന കരീബിന്‍ പര്യടനത്തില്‍ കളിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും റോയ് അറിയിച്ചു.

സൂപ്പര്‍ 12ലെ മരണഗ്രൂപ്പായ ഒന്നില്‍ നിന്നും ചാംപ്യന്‍മാരായാണ് ഒയ്ന്‍ മോര്‍ഗന്‍ നയിക്കുന്ന ഇംണ്ട് ടീം ലോകപ്പിന്റെ സെമിയിലേക്കു ടിക്കറ്റെടുത്തിരിക്കുന്നത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ച ഇംഗ്ലണ്ട് അവസാന കളിയില്‍ സൗത്താഫ്രിക്കതയോടു പൊരുതിവീണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റില്‍ ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരായി സെമിയില്‍ കടക്കുകയായിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന ആദ്യ സെമി ഫൈനലില്‍ കെയ്ന്‍ വില്ല്യംസണിന്റെ ന്യൂസിലാന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. സൂപ്പര്‍ 12ലെ ഗ്രൂപ്പ് രണ്ടില്‍ പാകിസ്താനു പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് കിവീസ് സെമിയിലെത്തിയിരിക്കുന്നത്.

ജാസണ്‍ റോയ്ക്കു പകരം ഇംഗ്ലണ്ട് ലോകകപ്പ് ടീമിലേക്കു വന്നിരിക്കുന്ന വിന്‍സ് വലംകൈയന്‍ ബാറ്ററാണ്. 12 ടി20കളില്‍ മാത്രമേ അദ്ദേഹം ദേശീയ ടീമിനു വേണ്ടി കളിച്ചിട്ടുള്ളൂ. 28.33 ശരാശരിയില്‍ 123.63 സ്‌ട്രൈക്ക് റേറ്റോടെ 340 റണ്‍സാണ് സമ്പാദ്യം. ഒരു ഫിഫ്റ്റിയുള്‍പ്പെടെയാണിത്. ഇതു കൂടാതെ 19 ഏകദിനങ്ങളും 13 ടെസ്റ്റുകളും വിന്‍സ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 548ഉം ഏകദിനത്തില്‍ 480ഉം റണ്‍സാണ് താരം സ്കോര്‍ ചെയ്തത്. അതേസമയം, ഈ ലോകകപ്പില്‍ ഇംഗ്ലണ്ടിനു വേണ്ടി കൂടുതല്‍ റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് റോയ്. അഞ്ചു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയോടെ 123 റണ്‍സ് താരം നേടി. ഓപ്പണിങ് പങ്കാളിയും വൈസ് ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ് (240 റണ്‍സ്) റണ്‍വേട്ടയില്‍ തലപ്പത്ത്.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ഒയ്ന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ഡേവിഡ് വിന്‍സ്, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മലാന്‍, മോയിന്‍ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ടോം കറെന്‍, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, ജോസ് ബട്‌ലര്‍, ക്രിസ് ജോര്‍ഡന്‍, ടൈമല്‍ മില്‍സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Monday, November 8, 2021, 18:27 [IST]
Other articles published on Nov 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+