വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: കപ്പടിക്കുമെന്ന് പ്രവചിച്ച കോലിപ്പടയ്ക്കു പിഴച്ചതെവിടെ? അഞ്ചു കാരണങ്ങളറിയാം

സൂപ്പര്‍ 12ല്‍ ഇന്ത്യ പുറത്താവുകയായിരുന്നു

ഐസിസിയുടെ ടി20 ലോകകപ്പ് തുടങ്ങുന്നതിനു മുമ്പ് തന്നെ കിരീടമുറപ്പിച്ചുവെന്ന ആത്മവിശ്വാസത്തോടെയായിരുന്നു വിരാട് കോലിയും സംഘവും ടൂര്‍ണമെന്റില്‍ ഇറങ്ങിയത്. പക്ഷെ ചിരവൈരികളായ പാകിസ്താനെതിരായ ആദ്യ പോരാട്ടം കഴിഞ്ഞതോടെ ഇന്ത്യ സ്വപ്‌നലോകത്തു നിന്നും യാഥാര്‍ഥ്യത്തിലേക്കു വന്നു. കപ്പടിക്കുകയെന്നത് പ്രതീക്ഷിച്ചതു പോലെ എളുപ്പമല്ലെന്നും ടീമിന് പല വീക്ക്‌നെസുകളുമുണ്ടെന്നും പത്തു വിക്കറ്റിന്റെ ദയനീയ പരാജയം ഇന്ത്യയെ പഠിപ്പിച്ചു. ന്യൂസിലാന്‍ഡുമായുള്ള അടുത്ത കളിയില്‍ എട്ടു വിക്കറ്റിനു തോല്‍ക്കുകയും ചെയ്തതോടെ ടീമിന്റെ നിലനില്‍പ്പ് തന്നെ അവതാളത്തിലായി.

തുടര്‍ന്നുള്ള മൂന്നു മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ്, നമീബിയ എന്നിവര്‍ക്കെതിരേ തകര്‍പ്പന്‍ വിജയങ്ങളുമായി ശക്തമായി തിരിച്ചുവന്നെങ്കിലും സെമി ടിക്കറ്റ് അപ്പോഴേക്കും നഷ്ടമായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ തോല്‍വിയായിരുന്നു ഇന്ത്യക്കു വിനയായത്. ടൂര്‍ണമെന്റില്‍ സെമി പോലും കാണാതെ ഇന്ത്യ പുറത്താവാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ഓപ്പണര്‍മാര്‍ ഫ്‌ളോപ്പ്

ഓപ്പണര്‍മാര്‍ ഫ്‌ളോപ്പ്

ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ ഫ്‌ളോപ്പായി മാറിയതിന് ഇന്ത്യക്കു വലിയ വിലയായണ് നല്‍കേണ്ടി വന്നത്. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ മല്‍സരങ്ങളില്‍ രണ്ടിന്നിങ്‌സുകളിലുമായി രോഹിത്- രാഹുല്‍ ജോടിക്കു നേടാനായത് വെറും 25 റണ്‍സ് മാത്രമായിരുന്നു. പാകിസ്താനെതിരേ രോഹിത് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ രാഹുല്‍ തൊട്ടടുത്ത ഓവറില്‍ മൂന്നു റണ്‍സിനും മടങ്ങി.
ന്യൂസിലാന്‍ഡിനെതിരേ രോഹിത്തിനെ മൂന്നാംനമ്പറിലേക്കു മാറ്റി ഇഷാന്‍ കിഷനെ ഓപ്പണറാക്കിയ ഇന്ത്യയുടെ തീരുമാനവും പാളി. ഇഷാന് നാലു റണ്‍സ് മാത്രമാണ് കളിയില്‍ നേടാനാത്. രോഹിത് 14 റണ്‍സിനും പുറത്തായി.

 സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി

സ്പിന്നര്‍മാര്‍ നിരാശപ്പെടുത്തി

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട താരമായിരുന്നു മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. മികച്ച ഫോമിലുള്ള യുസ്വേന്ദ്ര ചാഹലിനെ പോലും പുറത്തിരുത്തിയാണ് വരുണിനെ ലോകകപ്പ് ടീമിലെടുത്തത്. പക്ഷെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. മാത്രമല്ല ഒരു വിക്കറ്റ് പോലും വരുണിനു ലഭിച്ചതുമില്ല. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളിലും പരിചയസമ്പന്നനായ ആര്‍ അശ്വിനെ പുറത്തിരുത്തി വരുണിനെ കളിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അശ്വിനും രവീന്ദ്ര ജഡേജയും തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ക്ലിക്കായെങ്കിലും വൈകിപ്പോയിരുന്നു.

പാകിസ്താനെതിരേ ഒരു വിക്കറ്റ് പോലുമില്ല

പാകിസ്താനെതിരേ ഒരു വിക്കറ്റ് പോലുമില്ല

പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗൡങ് നിരയ്ക്കു സാധിക്കാതിരുന്നത് വലിയ ആഘാതമായി മാറി. ശക്തമെന്നു ഇന്ത്യ വീമ്പിളക്കിയ ബൗളിങ് നിരയെ പാകിസ്താന്റെ ഓപ്പണര്‍മാരായ ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും വളരെ അനായാസമാണ് കൈകാര്യം ചെയ്തത്. ഓപ്പണിങ് വിക്കറ്റില്‍ 152 റണ്‍സ് വാരിക്കൂട്ടിയ ഇരുവരും ടീമിന് പത്തു വിക്കറ്റിന്റെ ഏകപക്ഷീയമായ വിജയം സമ്മാനിക്കുകയും ചെയ്തു. റണ്‍ചേസില്‍ പാക് ടീം പതറിയേക്കുമെന്നായിരുന്നു ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഒരു സ്‌കൂള്‍ ടീം ബൗളര്‍മാര്‍ക്കെതിരേ കളിക്കുന്നതു പോലെയായിരുന്നു ബാബറും റിസ്വാനും ബാറ്റ് വീശിയത്.

 ന്യൂസിലാന്‍ഡിനെതിരായ ബാറ്റിങ് ദുരന്തം

ന്യൂസിലാന്‍ഡിനെതിരായ ബാറ്റിങ് ദുരന്തം

ന്യൂസിലാന്‍ഡിനെതിരായ രണ്ടാംമത്തെ മല്‍സരത്തില്‍ നേരിട്ട ബാറ്റിങ് ദുരന്തവും ഇന്ത്യയുടെ പുറത്താവലില്‍ നിര്‍ണായകമായി. 54 ഡോട്ട് ബോളുകളാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കളിച്ചത്. മാത്രമല്ല ഇന്നിങ്‌സിലെ 71 ബോളുകളില്‍ ഒരു ബൗണ്ടറി പോലും ഇന്ത്യക്കു നേടാനായതുമില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു നിശ്ചിത ഓവറില്‍ വെറും 110 റണ്‍സാണ് എടുക്കാനായത്. രവീന്ദ്ര ജഡേജ (26), ഹാര്‍ദിക് പാണ്ഡ്യ (23) എന്നിവരുടെ ചെറുത്തുനില്‍പ്പ് കൂടി ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും കടക്കാനാവാതെ നാണംകെടുമായിരുന്നു.

 വൈകിപ്പോയ തിരിച്ചുവരവ്

വൈകിപ്പോയ തിരിച്ചുവരവ്

ടൂര്‍ണമെന്റില്‍ വൈകിയാണ് ഇന്ത്യ തങ്ങളുടെ യഥാര്‍ഥ മികവിലേക്കുയര്‍ന്നത്. പക്ഷെ അപ്പോഴേക്കും വിധി കുറിക്കപ്പെട്ടിരുന്നു. പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ ആദ്യ രണ്ടു മല്‍സരങ്ങളിലെ വന്‍ പരാജയങ്ങളാണ് ഇന്ത്യയുടെ കഥ കഴിച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ ഗംഭീര ജയവുമായി ഇന്ത്യ തിരിച്ചുവന്നിരുന്നു. പക്ഷെ ഇന്ത്യയുടെ വിധി അപ്പോള്‍ മറ്റു ടീമുകളുടെ കൈകളിലായിരുന്നു. ന്യൂസിലാന്‍ഡ് അവസാന റൗണ്ടില്‍ അഫ്ഗാനിസ്താനെ തോല്‍പ്പിച്ചതോടെ ഒരു മല്‍സരം ബാക്കിനില്‍ക്കെ ഇന്ത്യ സെമി കാണാതെ പുറത്താവുകയും ചെയ്തു. ഈ കളിയില്‍ കിവീസ് തോറ്റിരുന്നെങ്കില്‍ മാത്രമേ ഇന്ത്യക്കു സാധ്യതയുണ്ടായിരുന്നുള്ളൂ.

Story first published: Tuesday, November 9, 2021, 13:11 [IST]
Other articles published on Nov 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X