For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യ ഞങ്ങളോടു തോല്‍ക്കും!! സെമിയില്‍ ജയം ഇംഗ്ലണ്ടിന്; കാരണം നിരത്തി വോന്‍

മുംബൈ: വാംഖഡെയില്‍ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാംസെമി ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പുമായി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഇന്ത്യയെ സെമിയില്‍ തകര്‍ത്ത് ഇംഗ്ലണ്ട് ഫൈനലില്‍ കടക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. ഇതിന്റെ കാരണവും വോന്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'

കഴിഞ്ഞ ടി20 ലോകകപ്പ് സെമിയുടെ റീപ്ലേ കൂടിയാണ് ഇത്തവണത്തെ ഇന്ത്യ- ഇംഗ്ലീഷ് പോരാട്ടം. അന്നു രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ച് ഇന്ത്യ ഫൈനലിലേക്കും മുന്നേറി. സമാനമായൊരു പ്രകടനമാണ് ഈ സെമിയിലും ഇന്ത്യ സ്വപ്‌നം കാണുന്നത്.

INDIAN TEAM T20 WC 2026

എന്തുകൊണ്ട് ഇംഗ്ലണ്ട്?

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനലിനെ കുറിച്ച് ബിബിസിയോടു (BBC) സംസാരിക്കവെയാണ് ഇംഗ്ലണ്ടാണ് ഫേവറിറ്റുകളെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പ്രധാന കാരണമായി അദ്ദേഹം പറഞ്ഞത് ഇംഗ്ലണ്ടിന്റെ സ്പിന്‍ ആക്രമണമാണ് ഇന്ത്യയേക്കാള്‍ ബെസ്റ്റെന്നായിരുന്നു.

ഇന്ത്യന്‍ ടീമുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ മികച്ച സ്പിന്‍ ആക്രമണം ഇംഗ്ലണ്ടിന്റേതാണ്. സ്പിന്‍ ബൗളിങ് നോക്കിയാല്‍ ഇംഗ്ലണ്ടിന്റെ ലിയാം ഡോസണ്‍, ആദില്‍ റഷീദ്, വില്‍ ജാക്‌സ് എന്നിവരാണ് ടൂര്‍ണമെന്റിലെ മികച്ച ത്രയം. ഇംഗ്ലണ്ടിന്റെ ഫീല്‍ഡിങ് അതിഗംഭീരമാണ്. വളരെ ജാഗരൂകരായിട്ടാണ് അവര്‍ നില്‍ക്കുന്നത്.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും ഇംഗ്ലണ്ടിന്റെ പ്രകടനം അസാധാരണമാണ്. ചെറിയ ശതമാനം കാര്യങ്ങള്‍ നിങ്ങള്‍ക്കു നിയന്ത്രിക്കാന്‍ കഴിയും. ഇംഗ്ലണ്ട് വളരെ നല്ല പ്രകടനമാണ് ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുംബൈയില്‍ ഇംഗ്ലണ്ട് തന്നെയാവും ഇന്ത്യക്കെതിരേ ജയിച്ചു കയറുകയെന്ന തോന്നലാണ് തനിക്കുള്ളതെന്നും വോന്‍ വ്യക്തമാക്കി.

അതേസമയം, ഈ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തിട്ടുള്ള സ്പിന്നര്‍മാരുടെ ലിസ്റ്റെടുത്താല്‍ ഇന്ത്യയുടെ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് തലപ്പത്തുള്ളത്. 15.33 ശരാശരിയില്‍ 7.66 ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള സ്റ്റാര്‍ ലെഗ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ബെഞ്ചില്‍ ഇരുത്തിയാണ് വരുണിനെ ഇന്ത്യ ഫസ്റ്റ് ചോയ്‌സായി കളിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ ഡോസണ്‍ 7.30 ഇക്കോണമി റേറ്റില്‍ 10 വിക്കറ്റുകളുമെടുത്തിട്ടുണ്ട്.

T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍

ഇന്ത്യന് സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്.

ഇംഗ്ലണ്ട് സ്‌ക്വാഡ്

ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ടോം ബാന്റണ്‍ (വിക്കറ്റ് കീപ്പര്‍), ജേക്കബ് ബെതെല്‍, ജോഫ്ര ആര്‍ച്ചര്‍, സാം കറെന്‍, ലിയാം ഡോസണ്‍, ബെന്‍ ഡക്കെറ്റ്, വില്‍ ജാക്‌സ്, ജാമ ഒവേര്‍ട്ടന്‍, ആദില്‍ റഷീദ്, രെഹാന്‍ അഹമ്മദ്, ഫില്‍ സാള്‍ട്ട്, ജോഷ് ടംഗ്, ലൂക്ക് വുഡ്.

Story first published: Wednesday, March 4, 2026, 18:15 [IST]
Other articles published on Mar 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+